ചിന്ത ജെറോം
![]() | ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ചിന്ത ജെറോം | |
---|---|
![]() | |
കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊല്ലം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
മാതാപിതാക്കൾ |
|
വസതി(കൾ) | തിരുവനന്തപുരം |
കേരളത്തിലെ കൊല്ലത്തുനിന്നുള്ള ഒരു യുവ രാഷ്ട്രീയക്കാരിയാണ് ചിന്ത ജെറോം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ പ്രവർത്തിക്കുന്നു. എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം, കേരള സർവ്വകലാശാല യൂണിയൻ മുൻ ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയാണ്.[1]
സ്വകാര്യ ജീവിതം/ രാഷ്ട്രീയ ജീവിതം[തിരുത്തുക]
കൊല്ലം ചിന്താ ലാൻഡിൽ സി. ജെറോമിന്റേയും എസ്തർ ജെറോമിന്റേയും മകളാണ് ചിന്ത. മാതാപിതാക്കൾ രണ്ട് പേരും അധ്യാപകരാണ്.[2] സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ പ്രവേശനം നേടുകയും ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഉപരിപഠനത്തിനായി കേരള സർവകലാശാലയിൽ പ്രവേശനം നേടി. കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ് ലഭിച്ചു.[3] മികച്ച പ്രാസംഗിക എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള യുവനേതാവാണ് ചിന്ത ജെറോം. ചുംബനം സമരം ഇടതുപക്ഷം, അതിശയപ്പത്ത്, ചങ്കിലെ ചൈന തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]
2021-ൽ കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി. കേരള സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.[5] നിലവിൽ 2016 മുതൽ കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിക്കുന്നു.
വിവാദങ്ങൾ[തിരുത്തുക]
- ജിമിക്കി കമ്മൽ പാട്ടിനെ കുറിച്ചും സെൽഫിയെ കുറിച്ചും എല്ലാം നടത്തിയ വിമർശനങ്ങൾ പരിഹാസങ്ങൾക്ക് വഴിവച്ചിരുന്നു. അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് ചിന്ത നടത്തിയ പരാമർശവും വിവാദമായിരുന്നു.[6]
- ചിന്ത ജെറോം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വാക്സീൻ സ്വീകരിച്ചെന്ന് പരാതിയുണ്ടായി. 45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് ഉയർന്നിരുന്നത്.[7][8] എന്നാൽ കൊവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചതെന്ന് യുവജന കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചത്.
- സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്തക്ക് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായി. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6-നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018-ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനമാണ് വിവാദത്തിലായത്.[9]
- നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിൽ ചിന്തയുടെ ഗവേഷണബിരുദം കോപ്പിയടിയാണെന്ന് ആക്ഷേപം ഉയർന്നു.[10] ചിന്തയുടെ ഗവേഷണ പ്രബന്ധം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലയ്ക്ക് പരാതി ലഭിച്ചിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിൽ എഴുതിയത്. വിവാദമായതോടെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകി.[11][12]
- കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടകയെന്നും ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടിവന്നുവെന്നും ആരോപണമുണ്ടായി. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകി.[13] അമ്മയുടെ ചികിത്സയ്‌ക്കും താമസിച്ചുവന്ന വീട് പുതുക്കിപ്പണിയുന്നതിനും വേണ്ടിയാണ് അപ്പാർട്ട്‌മെന്റിൽ താൽക്കാലികമായി താമസിക്കേണ്ടിവന്നതെന്ന് ചിന്ത ജെറോം പ്രതികരിച്ചിരുന്നു.[14]
അവലംബം[തിരുത്തുക]
- ↑ "Kerala State Youth Commission – Government of kerala" (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2023-01-30.
- ↑ "ചിന്ത ജെറോം ഇനി 'ഡോ. ചിന്ത ജെറോം'".
- ↑ പി.കെ, അനുശ്രീ (2021-08-19). "ചിന്ത ജെറോമിന്റെ ഡോക്ട്രേറ്റിൽ വിവാദം; ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്നയാൾക്ക് എങ്ങനെ ജെആർഎഫ് കിട്ടി?". ശേഖരിച്ചത് 2023-01-29.
- ↑ "ചിന്ത ജെറോം - രചയിതാക്കൾ". ശേഖരിച്ചത് 2023-01-29.
- ↑ നെറ്റ്‌വർക്ക്, റിപ്പോർട്ടർ (2021-08-18). "ഗവേഷണം പൂർത്തിയാക്കി; ഇനി ഡോക്ടർ ചിന്ത ജെറോം". ശേഖരിച്ചത് 2023-01-29.
- ↑ Phalgunan, Binu. "ചിന്ത ജെറോം ഇനി 'ഡോ. ചിന്ത ജെറോം'..." oneindia.com. ശേഖരിച്ചത് 2021-08-18.
- ↑ athira.pn. "ചിന്ത ജെറോം മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് വാക്സീൻ സ്വീകരിച്ചെന്ന് പരാതി". ശേഖരിച്ചത് 2023-01-29.
- ↑ reporterlive (2021-05-06). "‘സഖാക്കൾക്ക് പിൻവാതിൽ വഴി വാക്‌സിൻ’ ആരോപണത്തിൽ മറുപടിയുമായി ചിന്ത". ശേഖരിച്ചത് 2023-01-29.
- ↑ kishorkc. "സംശയം വേണ്ട, ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടത് ചിന്ത ജെറോം തന്നെ, ധനവകുപ്പിന് നൽകിയ കത്തിൻറെ പകർപ്പ് പുറത്ത്". ശേഖരിച്ചത് 2023-01-29.
- ↑ "ചിന്തയുടെ പ്രബന്ധത്തിനെതിരെ കോപ്പിയടി ആരോപണവും; 'തെറ്റും അതേപടി കോപ്പിയടിച്ചു'" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2023-01-30.
- ↑ kishorkc. "'വാഴക്കുല ബൈ വൈലോപ്പിള്ളി';ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്, രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്". ശേഖരിച്ചത് 2023-01-29.
- ↑ "'വാഴക്കുല' വൈലോപ്പിള്ളിയുടേതെന്നു ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം". ശേഖരിച്ചത് 2023-01-29.
- ↑ praveena. "'ചിന്ത ജെറോം ഒന്നേ മുക്കാൽ വർഷം സ്റ്റാർ ഹോട്ടലിൽ, ചെലവ് 38 ലക്ഷം'; ഇഡിയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്". ശേഖരിച്ചത് 2023-02-08.
- ↑ വെബ് ഡെസ്‌ക്. "യാഥാർഥ്യം മറച്ചുവച്ച് വേട്ടയാടുന്നു , വാടക നൽകാൻ ഉപയോഗിച്ചത് അച്ഛന്റെയും അമ്മയുടെയും പെൻഷൻ തുക : ചിന്ത ജെറോം". ദേശാഭിമാനി. ശേഖരിച്ചത് 2023-02-08.