ചിത്രകൂട് വെള്ളച്ചാട്ടം
ചിത്രകൂട് വെള്ളച്ചാട്ടം | |
---|---|
चित्रकोट प्रपात | |
Location | ജഗദൽപൂർ, ഇന്ത്യ |
Coordinates | 19°12′23″N 81°42′00″E / 19.206496°N 81.699979°E |
Type | Cataract |
Total height | 29 metres (95 ft) |
Number of drops | Three |
Watercourse | ഇന്ദ്രാവതി നദി |
ഇന്ത്യയിൽ ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ, ജഗ്ദൽപൂറിന് പടിഞ്ഞാറ് ഏകദേശം 38 കിലോമീറ്ററോളം അകലെയായി സ്ഥിതി ചെയ്യുന്ന ഇന്ദ്രാവതി നദിയിലെ ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടമാണ് ചിത്രകൂട് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ ഉയരം 29 മീറ്റർ (95 അടി) ആണ്.[1][2] ഇന്ത്യയിലെ ഏറ്റവും വലിയ വിസ്താരമേറിയ വെള്ളച്ചാട്ടമാണിത്. [3] മൺസൂൺ കാലത്തെ വീതിയും വിസ്താരവും കണക്കിലെടുത്ത് ഇതിനെ ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നും വിളിക്കാറുണ്ട്.[4] ഇന്ത്യയിലെ നയാഗ്രയെന്ന പേരിലറിയപ്പെടുന്ന ഇതിൻറെ മറ്റൊരു പ്രത്യേകതയാണ് ഇതിന്റെ നിറം മാറൽ. ഓരോ സയയത്തും ഈ വെള്ളച്ചാട്ടത്തിന് ഓരോ നിറമായിരിക്കും. സൂര്യാസ്തയ സമയത്തെ വെള്ളച്ചാട്ടത്തിൻറെ കാഴ്ച്ച അവർണ്ണനീയമാണ്. ഈ സമയം സ്വർണവർണ്ണത്തിലുള്ള ഇന്ദ്രാവതി നദി താഴേക്ക് പതിക്കുന്നു. മഴക്കാലം കഴിയുന്നതോടെ വെള്ളച്ചാട്ടത്തിൻറെ നിറം തവിട്ടായി മാറുന്നു. നദിയോരത്തെ മണ്ണിടിഞ്ഞ് വീണ് വെള്ളത്തിൽ അലിയുന്നന്നതിനാലാണ് ജലത്തിന് ഈ വർണ്ണമാറ്റം സംഭവിക്കുന്നത്. പ്രഭാത്തിൽ വെള്ളച്ചാട്ടത്തിന് മുകളിൽ മഴവില്ല് വിസ്മയം തീർക്കുന്ന കാഴ്ച്ചയും കാണാനാകും. രാവിലെ സൂര്യ രശ്മികൾ വെള്ളച്ചാട്ടത്തിൽ പതിച്ചു തുടങ്ങുമ്പോൾ മുതൽക്ക് ഈ കാഴ്ച്ച ആസ്വദിക്കാനാകും.
എങ്ങനെ എത്തിച്ചേരാം
[തിരുത്തുക]ജഗ്ദൽപൂരിൽ നിന്ന് 38 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയാണ് ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിച്ചേരാൻ ബസ് സർവീസുകളെ ആശ്രയിക്കാം. ഒരു ദിവസം മൂന്നോ നാലോ ബസുകൾ മാത്രമാണ് ഇവിടേയ്ക്ക് സർവീസ് നടത്തുക. അഗ്രസെനിൽ നിന്നായിരിക്കും ഈ സർവീസുകൾ ആരംഭിക്കുന്നത്.
സന്ദർശിക്കാൻ പറ്റിയ സമയം
[തിരുത്തുക]ചിത്രകൂട് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ജൂലൈ മുതൽ ഒക്ടോബർ വരെയാണ്. ഈ സമയം വെള്ളച്ചാട്ടത്തിനെ അതിന്റെ പൂർണതിൽ കാണാനാകും. ഇന്ദ്രാവതി നദി രൗദ്രഭാവത്തതിൽ ഒഴുകുന്നതിനാലാണിത്.
വെള്ളച്ചാട്ടത്തിന് അഭിമുഖമായി
[തിരുത്തുക]ഇന്ന് ഒരു പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ചിത്രകൂട് വെള്ളച്ചാട്ടം. വൈഡ് ആംഗിളിൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി ക്യാമറയിൽ പകർത്തുന്നതോടൊപ്പം ഇവിടത്തെ സ്ഥലങ്ങളും ചുറ്റിനടന്നു കാണാം. ഗോത്ര വർഗക്കാർ നടത്തുന്ന കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം. തടിയിൽ നിർമ്മിച്ച കരകൗശല വസ്തുക്കളും വീട്ടിലേക്ക് കൊണ്ടു പോകാം.
വെള്ളച്ചാട്ടത്തിന് അഭിമുഖായി ഛത്തീസ്ഗഡ് ടൂറിസത്തിന്റെ റിസോർട്ടുകൾ കാണാൻ സാധിക്കും. ഇവിടെ തങ്ങുമ്പോൾ ഇവിടത്തെ ബാൽക്കണിയിൽ നിന്ന് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാനാകും. റിസോർട്ടിന് പുറമെ മുളയിൽ നിർമ്മിച്ച ചെറു കുടിലുകളിലും തങ്ങാൻ അവസരമുണ്ട്. ജഗ്ദൽപൂരിൽ തങ്ങി ചിത്രകൂടിലേക്ക് പോകുന്ന സഞ്ചാരികളാണ് കൂടുതൽ.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Chitrakote Waterfalls, Bastar". Chhattisgarh Tourism Board. Archived from the original on 2015-06-26. Retrieved 25 June 2015.
- ↑ Kale 2014, പുറങ്ങൾ. 251–53.
- ↑ Singh 2010, പുറം. 723.
- ↑ Puffin Books (15 November 2013). The Puffin Book of 1000 Fun Facts. Penguin Books Limited. p. 12. ISBN 978-93-5118-405-8.
ബിബ്ലിയോഗ്രാഫി
[തിരുത്തുക]- Board, Pratiyogita Darpan Editorial. Pratiyogita Darpan Extra Issue Series-2 General Studies Geography (India & World). Upkar Prakashan.
{{cite book}}
: Invalid|ref=harv
(help) - Chatterjee, Ramananda (1955). The Modern Review. Prabasi Press Private, Limited.
{{cite book}}
: Invalid|ref=harv
(help) - Choudhary, Subharanshu (1 December 2012). Let's call him Vasu: With the Maoists in Chhattisgarh. Penguin Books Limited. ISBN 978-81-8475-737-8.
{{cite book}}
: Invalid|ref=harv
(help) - Kale, Piotr Vishwas S. (1 January 2014). Landscapes and Landforms of India. Springer. ISBN 978-94-017-8029-2.
{{cite book}}
: Invalid|ref=harv
(help) - Kaul, Ranjan (12 March 2012). Through the Forest Darkly. Hachette India. ISBN 978-93-5009-364-1.
{{cite book}}
: Invalid|ref=harv
(help) - House, Travel (2004). Travel House Guide to Incredible India. Travel House. ISBN 978-81-241-1063-8.
{{cite book}}
: Invalid|ref=harv
(help) - Menon, Gangadharan (11 December 2014). Evergreen Leaves: Recollections of My Journeys into Wild India. PartridgeIndia. ISBN 978-1-4828-4170-1.
{{cite book}}
: Invalid|ref=harv
(help) - Sharma, Arun Kumar (2000). Archaeo-anthropology of Chhattīsgaṛh. Sundeep Prakashan.
{{cite book}}
: Invalid|ref=harv
(help) - Sharma, Brahm Dev (1995). Globalisation, the tribal encounter. Har-Anand Publications.
{{cite book}}
: Invalid|ref=harv
(help) - Singh, Sarina (15 September 2010). Lonely Planet India. Lonely Planet. ISBN 978-1-74220-347-8.
{{cite book}}
: Invalid|ref=harv
(help) - Terryn, Waylon Christian (27 July 2011). Chitrakoot Falls. Fer Publishing. ISBN 978-613-7-04909-9.
{{cite book}}
: Invalid|ref=harv
(help)