ചിത്രകല ഒരു സമഗ്രപഠനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രകല ഒരു സമഗ്രപഠനം
Cover
പുറംചട്ട
കർത്താവ്ആർ. രവീന്ദ്രനാഥ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർരബീന്ദ്രകലാലയ പബ്ലിക്കേഷൻസ്‌
ഏടുകൾ660

ആർ. രവീന്ദ്രനാഥ് രചിച്ച ഗ്രന്ഥമാണ് ചിത്രകല ഒരു സമഗ്രപഠനം. 2002-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. കൽക്കട്ടയിലെ രബീന്ദ്രഭാരതി സർവ്വകലാശാലയിൽനിന്നും ഫൈൻ ആർട്ട്സിൽ എം.എ ബിരുദം നേടിയ ആദ്യ ആൾ ആണ് ആർ. രവീന്ദ്രനാഥ്[1][2]

പുസ്തകത്തിന്റെ രൂപകൽപ്പന[തിരുത്തുക]

664 പേജുള്ള ചിത്രകല ഒരു സമഗ്രപഠനം, കലയുമായി ബന്ധപ്പെട്ട ഏതാണ് മുഴുവൻ കാര്യങ്ങളും സമഗ്രമായി വിവരിക്കുന്നു. ഇതിന്റെ ആദ്യ പ്രസാധനം 2000 നവംബറിലാണ് നടന്നത്. 650 രൂപയാണ് ആദ്യമായി പുറത്തിറക്കിയപ്പോൾ വിലയിട്ടത്. കവർപ്പേജും ലേയൗട്ടും നിർവഹിച്ചിരുന്നത്, പ്രൊഫസ്സർ ജി സോമനാഥൻ ആയിരുന്നു. കൊല്ലം പള്ളിത്തോട്ടം ടാഗോർ റോഡിലെ രവീന്ദ്ര കലാലയ പബ്ലിക്കേഷൻസ് ആണ് വിതരണം നടത്തിയത്. ഇപ്പോൾ കോട്ടയത്തെ ഡി സി ബുക്സ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.

പുസ്തകം ഉള്ളടക്കം[തിരുത്തുക]

രബീന്ദ്രനാഥ് ടഗോറിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രൊഫ. കാട്ടൂർ ജി. നാരായണപിള്ളയാണ്.

പുസ്തകത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ, കലയും ധർമ്മവും, കണ്ണും കാഴ്ച്ചയും, കലയും പ്രകൃതിയും, ഭാരതീയ ചിത്രകലയിൽ രാജാ രവിവർമ്മയുടേയും രബീന്ദ്രനാഥ ടാഗോറിന്റെയും സ്വാധീനം, കേരളത്തിന്റെ ചിത്രകലാപാരമ്പര്യം, ഭാരതീയ ചിത്രകല, സാഞ്ചിയിലെ ബൗദ്ധസ്തംഭം, ഭാരതീയ ചിത്രകല മാറിവരുന്ന പ്രവണതകൾ, ലോകചിത്രകല, വർണ്ണം വിവിധഭാവങ്ങളിൽ, വർണ്ണങ്ങളുടെ പ്രതീകാത്മക ബന്ധങ്ങൾ, നിറങ്ങളുടെ മനശ്ശാസ്ത്രം, വർണ്ണങ്ങൾ പലവിധം, ചൈനയിലെ ചിത്രകല, ജപ്പാനിലെ ചിത്രകല, പേർഷ്യൻ ചിത്രകല, പ്രതീകങ്ങൾ, കൊളാഷ്, കലാമ്യൂസിയങ്ങൾ, രംഗോലി, കാർട്ടൂൺ, വീക്ഷണവികൽപ്പം തുടങ്ങ്യ അനേകം അദ്ധ്യായങ്ങളുണ്ട്.

ഭാഗം രണ്ടിലാകട്ടെ, ചിത്രരചനയുടെ വിവിധ രീതികൾ, വർണ്ണരീതികൾ, വിവിധ ചിത്രകലാനുബന്ധവിദ്യകൾ, മറ്റു കലകളുമായി ചിത്രകലയ്ക്കുള്ള ബന്ധം, ചുമർചിത്രകല, ചിത്രകലാദർശനം, മനുസ്യശരീരഘടന തുടങ്ങിയവയും വിവരിച്ചിട്ടുണ്ട്. അവസാനം പാശ്ചാത്യ പൗരസ്ത്യ ചിത്രകാരന്മാരെപ്പറ്റി കുറിപ്പുകൾ അവരുടെ ചിത്രങ്ങളോടെ നൽകിയിരിക്കുന്നു. അവസാനപേജുകളിൽ അറിയപ്പെടുന്ന ആധുനിക ചിത്രകാരന്മാരുടെ ചിത്രങ്ങളും ഭാരതീയമായ അജ്ഞാതകലാകാരന്മാരാൽ വിരചിതമായ ചിത്രങ്ങളും കളറിൽ നൽകിയിട്ടുണ്ട്.

ഇത്രയും വിശദമായി ചിത്രകല പ്രതിപാദിക്കുന്ന മറ്റൊരു മലയാള പുസ്തകം ഇതുവരെ ഇറങ്ങിയിട്ടില്ല. ഈ പുസ്തകം ചിതകലാപഠിതാക്കൾക്കുള്ള പാഠപുസ്തകമായി അംഗികാരം നേടിയിട്ടുമുണ്ട്. [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-03. Retrieved 2017-01-19.
"https://ml.wikipedia.org/w/index.php?title=ചിത്രകല_ഒരു_സമഗ്രപഠനം&oldid=3631198" എന്ന താളിൽനിന്ന് ശേഖരിച്ചത്