ചിഞ്ച അൾട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിഞ്ച അൾട്ട
Town
Panorama of Plaza de Armas de Chincha (Chincha Armas Square)
പതാക ചിഞ്ച അൾട്ട
Flag
Official seal of ചിഞ്ച അൾട്ട
Seal
Nickname(s): 
"Cuna de campeones" (Cradle of Champions)
ചിഞ്ച അൾട്ട is located in Peru
ചിഞ്ച അൾട്ട
ചിഞ്ച അൾട്ട
Location of the city of Chinca Alta in Peru
Coordinates: 13°27′S 76°08′W / 13.450°S 76.133°W / -13.450; -76.133
Country പെറു
RegionIca
ProvinceChincha
ഭരണസമ്പ്രദായം
 • MayorArmando Huamán Tasayco
വിസ്തീർണ്ണം
 • ആകെ2,988 ച.കി.മീ.(1,154 ച മൈ)
ഉയരം
97 മീ(318 അടി)
ജനസംഖ്യ
 • കണക്ക് 
(2015)[1]
1,77,219
Demonym(s)Chinchano/a
സമയമേഖലUTC-5 (PET)
 • Summer (DST)UTC-5 (PET)
വെബ്സൈറ്റ്www.munichincha.gob.pe

ചിഞ്ച അൾട്ട, ഇക്ക മേഖലയിൽ സ്ഥിതിചെയ്യുന്ന പെറുവിലെ ഒരു നഗരമാണ്. ചിഞ്ച പ്രവിശ്യയുടെ തലസ്ഥാനമാണിത്.

സ്ഥാനം[തിരുത്തുക]

പെറുവിലെ ഇക്ക മേഖലയിലെ ചിഞ്ച പ്രവിശ്യയിൽ, ലിമയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന നഗരമാണ് ചിഞ്ച അൾട്ട. 2988 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരത്തിലെ ജനസംഖ്യ 56,085 ആണ്.[2]

ചരിത്രം[തിരുത്തുക]

പ്രീ-ചിഞ്ച യുഗം[തിരുത്തുക]

ഒൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ഈ പ്രദേശത്തെ ആദ്യത്തെ നിവാസികൾ എത്തിയത്. ഈ ആളുകൾ "പ്രീ-ചിഞ്ച" എന്ന പേരിലറിയപ്പെടുന്നു. ചരിത്രകാരനായ ലൂയിസ് കനെപ പച്ചസ് പ്രീ-ചിഞ്ചയുടെ വരവിന്റെ കാലം പത്താം നൂറ്റാണ്ടിലെപ്പോഴെങ്കിലുമായിരിക്കാം എന്ന് രേഖപ്പെടുത്തുന്നു. മത്സ്യബന്ധനവും ഷെൽ ശേഖരണവും കേന്ദ്രീകരിച്ചായിരുന്നു ആരംഭദശയിലുള്ള ചിൻ‌ച സംസ്കാരം വളർന്നുവന്നത്. പ്രീ-ചിഞ്ച ജനതയുടെ ഉത്ഭവം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ചിഞ്ച യുഗം[തിരുത്തുക]

പതിനൊന്നാം നൂറ്റാണ്ടിൽ ചിഞ്ച എന്നറിയപ്പെടുന്ന കൂടുതൽ പുരോഗമനം പ്രാപിച്ചവരും രണോത്സുകരുമായ ആളുകൾ തീരപ്രദേശത്ത് എത്തി. വാസ്തുവിദ്യ, കൃഷി, ജലസേചനം എന്നിവ ചിഞ്ച വികസിപ്പിച്ചെടുത്തിരുന്നു. ചിഞ്ച ജനത വാസ്തുവിദ്യ, കൃഷി, ജലസേചനം എന്നിവ വികസിപ്പിച്ചെടുത്തിരുന്നു. ഇവിടെയെത്തിയ ചിഞ്ച ജനത ഈ പ്രദേശത്തെ യഥാർത്ഥ നിവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു. യഥാർത്ഥ പ്രീ-ചിഞ്ച സംസ്കാരത്തിന്റെ ചില ഘടകങ്ങൾ പുതുതായെത്തിവരിലേയ്ക്ക് സ്വാംശീകരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Perú: Población estimada al 30 de junio y tasa de crecimiento de las ciudades capitales, por departamento, 2011 y 2015. Perú: Estimaciones y proyecciones de población total por sexo de las principales ciudades, 2012–2015 (Report). Instituto Nacional de Estadística e Informática. March 2012. Archived from the original on 2018-12-25. Retrieved 2015-06-03.
  2. "Aspectos Metodológicos" (PDF). Migración Interna Reciente y el Sistema de Ciudades, 2002–2007 (in Spanish). cional de Estadística e Informática. Archived from the original (PDF) on 2013-10-16. Retrieved 14 June 2013.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ചിഞ്ച_അൾട്ട&oldid=3903338" എന്ന താളിൽനിന്ന് ശേഖരിച്ചത്