Jump to content

ചിക്കൻ നഗ്ഗറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chicken nugget
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: United States
വിഭവം കണ്ടുപിടിച്ച വ്യക്തി: Robert C. Baker
വിഭവത്തിന്റെ വിവരണം
ഒരു റെസ്റ്റോറൻ്റിൽ തേൻ പൊതിഞ്ഞ ചിക്കൻ നഗ്ഗറ്റുകൾ
Fast food chicken nuggets from McDonald's (McNuggets)
രണ്ട് ചിക്കൻ നഗ്ഗറ്റുകൾ

എല്ലുകൾ നീക്കം ചെയ്ത കോഴിയിറച്ചിയോ ഇറച്ചി സ്ലറിയോ പ്രത്യേക രൂപത്തിൽ മുറിച്ച്, മാവു പുരട്ടി വറുത്തോ, വേവിച്ചോ ഉണ്ടാക്കുന്ന വിഭവമാണ് ചിക്കൻ നഗ്ഗറ്റ്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിൽ സുലഭമായി ലഭിക്കുന്ന വിഭവമാണിത്. 1950-ൽ റോബർട്ട് സി. ബേക്കർ എന്ന കോർണെൽ യൂണിവേഴ്സിറ്റിയിലെ ഭക്ഷണശാസ്ത്ര പ്രൊഫസറാണ് ചിക്കൻ നഗ്ഗറ്റിന്റെ ഉപജ്ഞാതാവ്.[1] ബേക്കറുടെ കണ്ടുപിടിത്തത്തിന്റെ ഫലമായി ചിക്കൻ നഗ്ഗറ്റ് ഏതു രൂപത്തിലും ഉണ്ടാക്കാനാവുമെന്നായി.

1980-ൽ മെക്-ഡൊണൾഡ്സ് ചിക്കൻ നഗ്ഗറ്റ് മെക്-ഡൊണൾഡ്സിന്റെ മെനുവിൽ സ്ഥാനം പിടിച്ചു. ചില ഫാസ്റ്റ് ഫുഡ് റെസ്റ്ററണ്ടുകളിൽ കോഴിയിറച്ചിക്ക് പകരം പച്ചക്കറികൾ കൊണ്ടുള്ള നഗ്ഗറ്റുകളും ലഭ്യമാണ്. മക്-ഡൊണൾഡ്സ് ബീൻസുകൊണ്ട് നിർമ്മിച്ച വെജിറ്റേറിയൻ ഗാർഡൻ നഗ്ഗറ്റും സ്വീഡിഷ് ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റായ മാക്സ് ഹാംബർഗറെ വിൽക്കുന്ന ഫളാഫെൽ നഗ്ഗറ്റുകളും പ്രശസ്തമാണ്.

ലോകത്തിലെ ഏറ്റവും വലിയ നഗ്ഗറ്റ് നിർമ്മിച്ചത് എമ്പയർ കോഷറാണ്. ഇതിന് 3.25 ഫീറ്റ് നീളവും 2 ഫീറ്റ് വീതിയും, 23.2 കിലോ ഭാരവുമുണ്ടായിരുന്നു. 2013-ൽ ന്യൂ ജെഴ്സിയിലെ കോഷർഫെസ്റ്റിലാണ് ഈ നഗ്ഗറ്റ് അവതരിപ്പിച്ചത്.

അവലംബം

[തിരുത്തുക]
  1. (Cornell University) obituary, March 16, 2006
"https://ml.wikipedia.org/w/index.php?title=ചിക്കൻ_നഗ്ഗറ്റ്&oldid=4118414" എന്ന താളിൽനിന്ന് ശേഖരിച്ചത്