ചിംഗീസ് ഐത്ത്മതൊവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിംഗീസ് ഐത്ത്മതൊവ്
Tschingis Ajtmatow.jpg
ജനനം 1928 ഡിസംബർ 12(1928-12-12)
Sheker village, Kirghiz ASSR, USSR
മരണം 2008 ജൂൺ 10(2008-06-10) (പ്രായം 79)
Nuremberg, Germany[1]
രചനാ സങ്കേതം Fiction
പ്രധാന കൃതികൾ Jamila

ചിംഗീസ് ഐത്ത്മതൊവ് Kyrgyz: Чыңгыз Айтматов [tʃɯŋˈʁɯs ɑjtˈmɑtəf]; Russian: Чинги́з Тореку́лович Айтма́тов) (1928 ഡിസംബർ 12 - 2008 ജൂൺ 10)റഷ്യനിലും കിർഗിസ് ഭാഷയിലും എഴുതിയ എഴുത്തുകാരനായിരുന്നു. കിർഗിസ്ഥാൻ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെറ്റുന്ന എഴുത്തുകാരനാണദ്ദേഹം.

ജീവിതം[തിരുത്തുക]

അദ്ദേഹംത്തിന്റെ പിതാവ് കിർഗിസ് കാരനും മാതാവ് ടാടാർ വംശജയും ആയിരുന്നു. മാതാപിതാക്കൾ, സർക്കാർ ജോലിക്കാർ ആയിരുന്നു. കിർഗിസിയ റഷ്യൻ സാമ്രാജയഭാഗമായിരുന്നു. അത് സോവിയറ്റ് യൂണിയന്റെ ഭാഗമായി ഒരു ഘടക റിപ്പബ്ലിക്കായ സമയത്താൺദ്ദേഹം ജനിച്ചത്. ഷെകെർ എന്ന സ്തലത്തെ ഒരു സോവിയറ്റ് സ്കൂളിൽ ആയിരുന്നു അദ്ദേഹം പഠിച്ചത്. ചെറു പ്രായത്തിൽ തന്നെ സ്വയം ജോലി ചെയ്യേണ്ടിവന്നു. ചുമട്ടുകാരനായും, നികുതിപിരിവുകാരനായും പല ജോലികളും ചെയ്തിരുന്നു. 1946ൽ അദ്ദേഹം കിർഗിസിഅയിലെ ഫ്രുൻസ് എന്ന സ്ഥലത്തെ കിർഗിസ് കാർഷിക ഇൻസ്റ്റിറ്റ്യൂട്ടിൽ മൃഗപരിപാലന വിഭാഗത്തിൽ പഠിച്ചു. എന്നാൽ പിന്നീട് മോസ്കോയിലെ മക്സിം ഗോർക്കി 1956-1958 വരെ സാഹിത്യ ഇൻസ്റ്റിട്യൂട്ടിൽ സാഹിത്യപഠനം നടത്തി. അടുത്ത എട്ടു വർഷം അദ്ദേഹം പ്രാവ്ദയ്ക്കു വേണ്ടി പ്രവർത്തിച്ചു. ആദ്യത്തെ അദ്ദേഹത്തിന്റെ രചനകൾ 1952ൽ റഷ്യനിൽ പുറത്തുവന്നു. 1958ലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ജമീല പുറത്തുവന്നത്. 1961ൽ അദ്ദേഹം മോസ്കൊ ഫിലിം ഫസ്റ്റിവലിൽ ജൂറികളിലൊന്നായി.[2] 2008 ജൂലൈ 16നു ഐത്ത്മതൊവിനെ കിഡ്നി സംബന്ധമായ അസുഖം മൂലം ജെർമനിയിലെ നൂറംബർഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂമോണിയ ബാധിച്ച് അവിടെ വച്ച് അദ്ദേഹം മരിച്ചു. 79 വയസ്സയിരുന്നു.[1] അദ്ദേഹത്തെ കിർഗിസ്ഥാനിലെ അതാ ബെയിത് ശ്മശാനത്തിൽ ആണ് അടക്കം ചെയ്തത്. [3] ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ സോവിഎറ്റ് യൂണിയന്റെ കാലത്ത് വളരെ അകലെയുള്ള ആളുകളുടെ ശബ്ദം കേൾപ്പിക്കാൻ അദ്ദേഹത്തിന്റെ നോവലുകൾക്കും നാടകങ്ങൾക്കും കഴിഞ്ഞു എന്നാണ് പറഞ്ഞതു."[4]

പ്രധാന സാഹിത്യരചനകൾ[തിരുത്തുക]

  • ജമീല - പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്കൊ [5]
  • വിടതരൂ, ഗുൽസാരി...പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്കൊ[6]
  • ആദ്യത്തെ അദ്ധ്യാപിക
  • മലകളുടെയും സ്റ്റെപ്പികളുടെയും കഥകൾ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്കൊ

റഫറൻസ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിംഗീസ്_ഐത്ത്മതൊവ്&oldid=1923830" എന്ന താളിൽനിന്നു ശേഖരിച്ചത്