ചാൾസ് ലാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചാൾസ് ലാമ്പ്
Charles Lamb by Henry Hoppner Meyer.jpg
ജനനം(1775-02-10)10 ഫെബ്രുവരി 1775
മരണം27 ഡിസംബർ 1834(1834-12-27) (പ്രായം 59)
Edmonton, London, England
മരണ കാരണംErysipelas
അറിയപ്പെടുന്നത്Essays of Elia
Tales from Shakespeare
ബന്ധുക്കൾMary Lamb (sister), John Lamb (brother)

ഇംഗ്ലീഷ് സാഹിത്യത്തിലെ കാല്പനിക യുഗത്തിലെ ഒരു പ്രധാന സാഹിത്യകാരനാണ് ചാൾസ് ലാമ്പ്. അദ്ദേഹത്തിന്റെ ഉപന്യാസങ്ങൾ സാഹിത്യ ലോകത്തിന് വലിയ സംഭാവനയാണ് നൽകിയത്. 'എലിയ' എന്ന തൂലികാനാമത്തിൽ അദ്ദേഹം അറിയപ്പെട്ടു. 'ദ ലാസ്റ്റ് എസ്സേയ്സ് ഓഫ് എലിയ' അദ്ദേഹത്തിന്റെ പ്രധാന രചനകളിൽ ഒന്നാണ്. ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിടേണ്ടി വന്ന ആളാണ് ചാൾസ് ലാംബ്. അദ്ദേഹത്തിന്റെ സഹോദരി മേരി ലാംബ് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന സ്ത്രീ ആയിരുന്നു. ഒരിക്കൽ ഉന്മാദാവസ്ഥയിൽ അവർ സ്വന്തം അമ്മയെ കുത്തി കൊലപ്പെടുത്തുകയും അച്ഛനെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു.താമസിയാതെ അച്ഛനും മരണപ്പെട്ടു. മാനസികാശുപത്രിയിൽ നിന്ന് തിരികെ വന്ന സഹോദരിയെ ലാംബ് വെറുക്കാതെ സ്വീകരിച്ചു. പിന്നീടുള്ള പ്രയാണത്തിൽ അദ്ദേഹം സന്തത സഹചാരിയായി സഹോദരിയെ കൂടെക്കൂട്ടി. അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു, അവസാനം വരെ അവിവാഹിതനായി കഴിഞ്ഞു. ലാമ്പിന്റെ മിക്ക രചനകളിലും ആത്മകഥാപരമായ വസ്തുതകൾ കാണാൻ കഴിയും.'മാക്കെറി എൻഡ്, ഇൻ ഹെർട്ഫോർഡ്ഷയർ'എന്ന ഉപന്യാസം അതിന് ഉത്തമ ഉദാഹരണമാണ്. ലാമ്പും മേരിയും(Elia and Bridget) തമ്മിലുള്ള ബന്ധത്തിന്റെ ആഴം, ഇരുവരുടെയും സ്വഭാവത്തിലെ സാമ്യ വ്യത്യാസങ്ങൾ എന്നിവ ഇതിൽ മനോഹരമായി വിവരിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാൾസ്_ലാമ്പ്&oldid=2931306" എന്ന താളിൽനിന്ന് ശേഖരിച്ചത്