ചാൾസ് ആംസ്ട്രോംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് ആംസ്ട്രോംഗ്
Armstrong about 1950 in his laboratory
courtesy of National Library of Medicine
ജനനം(1886-09-25)സെപ്റ്റംബർ 25, 1886
മരണംജൂൺ 23, 1967(1967-06-23) (പ്രായം 80)
തൊഴിൽPhysician in the U.S. Public Health Service
അറിയപ്പെടുന്നത്Discovery of LCM Virus

ചാൾസ് ആംസ്ട്രോംഗ് (ജീവിതകാലം: സെപ്റ്റംബർ 25, 1886 - ജൂൺ 23, 1967) യു.എസ്. പബ്ലിക് ഹെൽത്ത് സർവീസിലെ ഒരു അമേരിക്കൻ വൈദ്യനായിരുന്നു അക്കാലംവരെ പൂർണ്ണമായും അജ്ഞാതമായിരുന്ന ഒരു വൈറസിനെ വേർതിരിച്ചതിനുശേഷം 1934 ൽ അദ്ദേഹം അതിന് ലിംഫോസൈറ്റിക് കോറിയോമെനിഞ്ചൈറ്റിസ് എന്ന പേര് നൽകി. 1939 ൽ പോളിയോവൈറസ് പരുത്തി എലികളിലേക്ക് പകരാമെന്ന് കണ്ടെത്തിയ അദ്ദേഹം നാസൽ സ്പ്രേ വാക്സിനേഷൻ ഉപയോഗിച്ച് സ്വയം പരിശോധനകൾ ആരംഭിച്ചു.

വിദ്യാഭ്യാസം[തിരുത്തുക]

1905 ൽ അലയൻസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ചാൾസ് ആംസ്ട്രോംഗ് 1905-1906 വരെയുള്ള കാലത്ത് മൌണ്ട് യൂണിയൻ കോളേജ് പ്രിപ്പറേറ്ററി സ്കൂളിൽ തുടർ വിദ്യാഭ്യാസത്തിന് ചേർന്നു. ബി.എസ്. 1910 ൽ ഒഹായോയിലെ അലയൻസ് മൌണ്ട് യൂണിയൻ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം നേടി. 1915 ൽ ജോൺസ് ഹോപ്കിൻസ് മെഡിക്കൽ സ്കൂളിൽ നിന്ന് എം.ഡി. ബിരുദം നേടിയ അദ്ദേഹം 1916 വരെ യേൽ-ന്യൂ ഹെവൻ ആശുപത്രിയിൽ ജനറൽ ഇന്റേൺഷിപ്പ് ചെയ്തു.[1]

ഔദ്യോഗികജീവിതം[തിരുത്തുക]

1916 ഒക്ടോബർ 16 ന് യു.എസ്. പബ്ലിക് ഹെൽത്ത് സർവീസിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം ന്യൂയോർക്കിലെ എല്ലിസ് ദ്വീപിലെ ഇമിഗ്രേഷൻ സ്റ്റേഷനിൽ ആറാഴ്ച സേവനമനുഷ്ഠിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് കപ്പൽ യു.എസ്. നാവികസേനയിലേക്ക് മാറ്റുന്നതുവരെയുള്ള കാലമായ 1916 നവംബർ മുതൽ 1918 സെപ്റ്റംബർ വരെ ക്യൂബൻ, യൂറോപ്യൻ ജലഭാഗങ്ങളിലേയ്ക്ക് നിയോഗിക്കപ്പെട്ട യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് കട്ടർ (സി‌എസ്‌ജി) സെനേക്കയിലെ മെഡിക്കൽ ഓഫീസർ ആയിരുന്നു അദ്ദേഹം.

1918 അവസാനത്തോടെ മഹാമാരിയായി ഇൻഫ്ലുവൻസ പടർന്നുപിടിച്ചപ്പോൾ, ആംസ്ട്രോംഗ് അന്വേഷണ സംഘത്തിലെ അംഗമായിരുന്നു. 1919 മുതൽ 1921 വരെ ഒഹായോ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സാംക്രമികരോഗശാസ്‌ത്ര വിഭാഗത്തിലെ സഹായിയായി പ്രവർത്തിച്ചു. അടുത്ത ദശകങ്ങളിൽ, 1921 മുതൽ 1950 ൽ സജീവമായ ജോലിയിൽനിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം ഹൈജീനിക് ലബോറട്ടറിയുടെ പേര് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നാക്കി ഭരണപരമായ മാറ്റങ്ങൾ വന്നുവെങ്കിലും സ്ഥാപനത്തിൽ തുടർന്നും ജോലി ചെയ്തു. 1950 മുതൽ 1963 വരെ പ്രതിഫലേഛയില്ലാതെതന്നെ ആംസ്ട്രോംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർന്നു.

1920 മുതൽ മരണം വരെ ആംസ്ട്രോംഗ് എലിസബത്ത് ആൽബർട്ട റിച്ചുമായി വിവാഹബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് മേരി എമ്മ (* 1924) ഒരു പേരിൽ ഒരു മകളുണ്ടായിരുന്നു. 1972 ൽ ഡോ. ലീക്കും മേരി എമ്മ ആംസ്ട്രോങ്ങും ചേർന്ന് അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലേയ്ക്ക് സംഭാവന ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. Beeman, Edward (2007). "Charles Armstrong, M.D.: A Biography" (PDF). Archived from the original (PDF) on June 7, 2018. Retrieved October 26, 2011.
  2. "Charles Armstrong Collection 1920–1972". National Library of Medicine.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ആംസ്ട്രോംഗ്&oldid=3566142" എന്ന താളിൽനിന്ന് ശേഖരിച്ചത്