ചാൾസ് അഗസ്റ്റീൻ കൂളോം
ചാൾസ് അസ്റ്റിൻ കൂളോം Charles-Augustin de Coulomb | |
---|---|
![]() | |
ജനനം | (1736-06-14)14 ജൂൺ 1736 |
മരണം | 23 ഓഗസ്റ്റ് 1806(1806-08-23) (പ്രായം 70) |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | കൂളോം നിയമം |
Scientific career | |
Fields | ഭൗതികശാസ്ത്രംPhysics |
ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോം 1736ൽ ഫ്രാൻസിലെ അംഗൗളിം എന്ന സ്ഥലത്ത് ജനിച്ചു. വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം കണ്ടെത്തിയത് ഇദ്ദേഹമാണ്. വൈദ്യുത ചാർജിന്റെ അടിസ്ഥാന ഏകകം കൂളോം (C) അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റ പേരിൽ നിന്നാണ്.
ജീവചരിത്രം[തിരുത്തുക]
ഹെൻറി കൂളോമിന്റെയും കാതറിൻ ബയേറ്റിന്റെയും മകനായി 1736 ൽ ഫ്രാൻസിൽ ജനിച്ചു. പാരീസിലാണ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയായത്. തത്ത്വശാസ്ത്രവും ഭാഷയും സാഹിത്യവും പഠിച്ചു. പിന്നീട് ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം എന്നിവയിൽ മികച്ച വിദ്യാഭ്യാസം ലഭിച്ചു. 1761 ൽ ബിരുദം നേടി. പിന്നീടുള്ള ഇരുപത് വർഷം എഞ്ചിനീയറിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. വെസ്റ്റ് ഇൻഡീസിൽ ഒരു മിലിറ്ററി എഞ്ചിനീയറായും കുറേ കാലം പ്രവർത്തിച്ചു. 1776 ൽ പാരീസിലേക്ക് മടങ്ങിയെത്തി. അവിടെ ഫ്രഞ്ച് വിപ്ലവം നടക്കുന്ന കാലമായിരിന്നതിനാൽ ബ്ലോയ്സ് എന്ന വിദൂര സ്ഥലത്തേക്ക് താമസം മാറ്റി. 1777-ലാണ് കൂളോം തന്റെ ആദ്യത്തെ കണ്ടുപിടിത്തം നടത്തുന്നത്. അത് ഒരു പിരിത്തുലാസ് ആയിരിന്നു. നേരിയ കമ്പിയുടെ ഒരറ്റം ബലം പ്രയോഗിച്ച് പിരിച്ച് പിരി അളന്ന് ബലം കണക്കുകൂട്ടാൻ സാധിക്കുന്ന ഒരു ഉപകരണമായിരിന്നു അത്. പിന്നീടാണ് പ്രസിദ്ധമായ കൂളോം നിയമം എന്നറിയപ്പെട്ട സിദ്ധാന്തം ആവിഷ്കരിക്കുന്നത്. വൈദ്യുതപരമായി ചാർജ്ജുള്ള രണ്ട് വസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് വിശദീകരണം നൽകുന്ന ഭൗതിക ശാസ്ത്രത്തിലെ നിയമമാണ് കൂളോം നിയമം. വിദ്യുത്കാന്തികതാ പ്രതിഭാസത്തിന്റെ വളർച്ചക്ക് കാരണമായ ഈ നിയമം ആദ്യമായി പ്രകാശനം ചെയ്തത് 1783-ലാണ്.
Authority control |
|
---|
- Articles with hCards
- Articles containing French-language text
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers
- Wikipedia articles with SELIBR identifiers
- Wikipedia articles with BNF identifiers