ചാർമിനാർ എക്സ്പ്രസ്സ്
![]() ചാർമിനാർ എക്സ്പ്രസ്സ് | |||||
---|---|---|---|---|---|
Charminar Express with WAP-7 loco | |||||
പൊതുവിവരങ്ങൾ | |||||
തരം | Inter-city rail | ||||
നിലവിലെ സ്ഥിതി | Operating | ||||
സഞ്ചരിക്കുന്ന സ്ഥലങ്ങൾ | തെലുങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്നാട് | ||||
നിലവിൽ നിയന്ത്രിക്കുന്നത് | South Central Railway, Indian Railways | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | ഹൈദരാബാദ് ഡെക്കാൻ | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 15 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Chennai Central | ||||
സഞ്ചരിക്കുന്ന ദൂരം | 790 കി.മീ (2,590,000 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 13 മണിക്കൂർ 50 മിനിറ്റ് | ||||
സർവ്വീസ് നടത്തുന്ന രീതി | ദിവസവും | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | ശയനം, ശീതീകരിച്ച, പൊതുവായ | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | സാധാരണ | ||||
സ്ഥല നിരീക്ഷണ സൗകര്യം | എല്ലാ ബോഗിയിലും വലിയ ചാലകങ്ങൾ | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Below the seats | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | Two | ||||
ട്രാക്ക് ഗ്വേജ് | Broad | ||||
വേഗത | 57 km/h | ||||
|
മെട്രോ നഗരങ്ങളായ ചെന്നൈയ്ക്കും ഹൈദരാബാദിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള ട്രെയിനാണ് ട്രെയിൻ നമ്പർ 12759 / 12760 ചാർമിനാർ എക്സ്പ്രസ്സ്.
ഹൈദരാബാദിലെ ചരിത്ര പ്രധാനമായ ചാർമിനാറിൻറെ പേരാണ് ട്രെയിനിനു നൽകിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഹൈദരാബാദിൽപടർന്നു പിടിച്ചപ്ലേഗ് രോഗത്തെ തോൽപ്പിച്ചതിൻറെ സ്മരണാർത്ഥംസ്ഥാപിച്ചതാണ് ചാർമിനാർ. സ്മാരകത്തിൻറെ മുകളിലുള്ള നാലു മിനാരങ്ങൾ കാരണമാണ് ചാർമിനാർ എന്ന പേര് ഹൈദരാബാദിലെ ചരിത്ര പ്രധാനമായ ചാർമിനാറിൻറെ പേരാണ് ട്രെയിനിനു നൽകിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഹൈദരാബാദിൽപടർന്നു പിടിച്ചപ്ലേഗ് രോഗത്തെ തോൽപ്പിച്ചതിൻറെ സ്മരണാർത്ഥംസ്ഥാപിച്ചതാണ് ചാർമിനാർ. സ്മാരകത്തിൻറെ മുകളിലുള്ള നാലു മിനാരങ്ങൾ കാരണമാണ് ചാർമിനാർ എന്ന പേര് വന്നത്.
ചരിത്രം[തിരുത്തുക]
ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ്.[1]
1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽവേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു.ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്.
1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ.[2]
സമയക്രമപട്ടിക[തിരുത്തുക]
ട്രെയിൻ നമ്പർ 12759 ചാർമിനാർ എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 18:10-നു ചെന്നൈ സെൻട്രലിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 08:00-നു ഹൈദരാബാദ് ഡെക്കാനിൽ എത്തിച്ചേരുന്നു.
ട്രെയിൻ നമ്പർ 12759 ചാർമിനാർ എക്സ്പ്രസ്സിനു ചെന്നൈ സെൻട്രൽ കഴിഞ്ഞാൽ സുല്ലുരുപ്പേട്ട (1 മിനിറ്റ്), നായടുപ്പേട്ട (1 മിനിറ്റ്), ഗുഡൂർ ജങ്ഷൻ (5 മിനിറ്റ്), നെല്ലൂർ (1 മിനിറ്റ്), കവാലി (1 മിനിറ്റ്), ഒങ്ങോലെ (1 മിനിറ്റ്), ചിരാല (1 മിനിറ്റ്), തെനാലി ജങ്ഷൻ (1 മിനിറ്റ്), വിജയവാഡ ജങ്ഷൻ (10 മിനിറ്റ്), ഖമ്മം (2 മിനിറ്റ്), ഡോർനകൽ ജങ്ഷൻ (1 മിനിറ്റ്), മഹ്ബുബാബാദ് (1 മിനിറ്റ്), വാറങ്കൽ (2 മിനിറ്റ്), കാസിപ്പേട്ട് ജങ്ഷൻ (2 മിനിറ്റ്), സെക്കുൻദരാബാദ് ജങ്ഷൻ (5 മിനിറ്റ്), ഹൈദരാബാദ് ഡെക്കാൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.[3]
ട്രെയിൻ നമ്പർ 12760 ചാർമിനാർ എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 18:30-നു ഹൈദരാബാദ് ഡെക്കാനിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം 08:15-നു ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്നു.[4]
ട്രെയിൻ നമ്പർ 12760 ചാർമിനാർ എക്സ്പ്രസ്സിനു ഹൈദരാബാദ് ഡെക്കാൻ കഴിഞ്ഞാൽ സെക്കുൻദരാബാദ് ജങ്ഷൻ (5 മിനിറ്റ്), കാസിപ്പേട്ട് ജങ്ഷൻ (2 മിനിറ്റ്), വാറങ്കൽ (2 മിനിറ്റ്), മഹ്ബുബാബാദ് (1 മിനിറ്റ്), ഡോർനകൽ ജങ്ഷൻ (1 മിനിറ്റ്), ഖമ്മം (2 മിനിറ്റ്), വിജയവാഡ ജങ്ഷൻ (10 മിനിറ്റ്), തെനാലി ജങ്ഷൻ (1 മിനിറ്റ്), ചിരാല (1 മിനിറ്റ്), ഒങ്ങോലെ (1 മിനിറ്റ്), കവാലി (1 മിനിറ്റ്), നെല്ലൂർ (1 മിനിറ്റ്), ഗുഡൂർ ജങ്ഷൻ (2 മിനിറ്റ്), നായടുപ്പേട്ട (5 മിനിറ്റ്), സുല്ലുരുപ്പേട്ട (1 മിനിറ്റ്), ചെന്നൈ സെൻട്രൽ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.
അവലംബം[തിരുത്തുക]
- ↑ "PLATINUM JUBILEE OF RAILWAY ELECTRIFICATION IN INDIA". pib.nic.in. ശേഖരിച്ചത് 23 February 2016.
- ↑ "The station where railway employees first struck work". thehindu.com. ശേഖരിച്ചത് 23 February 2016.
- ↑ "Charminar Express Schedule". cleartrip.com. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 February 2016.
- ↑ "12760/Charminar SF Express". indiarailinfo.com. ശേഖരിച്ചത് 23 February 2016.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
