ചാർട്ടർ ആക്റ്റ് 1813
മുഴുവൻ പേര് | An Act for continuing in the East India Company, for a further Term, the Possession of the British Territories in India, together with certain exclusive Privileges; for establishing further Regulations for the Government of the said Territories, and the better Administration of Justice within the same; and for regulating the Trade to and from the Places within the Limits of the said Company's Charter |
---|---|
അദ്ധ്യായം | 53 Geo. 3 c. 155 |
തിയതികൾ | |
അംഗീകാരം ലഭിച്ചത് | 21 July 1813 |
മറ്റു നിയമങ്ങൾ | |
റദ്ദാക്കപ്പെട്ട നിയമം | Government of India Act 1915 |
സ്ഥിതി: റദ്ദാക്കി |
ചാർട്ടർ അക്റ്റ് 1813-ലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുളള വാണിജ്യക്കരാർ ചില ഭേദഗതികളോടെ വീണ്ടും ഇരുപതു കൊല്ലത്തേക്കു പുതുക്കി.[2] [3]. ചാർട്ടർ ആക്റ്റ് 1793, ചാർട്ടർ ആക്റ്റ്-1833 എന്നിവ ഇതിനുമുമ്പും പിമ്പുമുളള കരാറു പുതുക്കലുകളാണ്. ബ്രിട്ടീഷ് പാർലമെൻറിന്റെ സെലക്റ്റ് കമ്മിറ്റി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിയശേഷമാണ് ഈ ചാർട്ടറിലെ വ്യവസ്ഥകൾ രൂപം കൊണ്ടത്. [4],[5] മദ്രാസ് പ്രസിഡൻസിയെക്കുറിച്ചുളള സമഗ്രമായ പഠനവും ഇതിലുൾപ്പെട്ടിരുന്നു.[6]
പശ്ചാത്തലം
[തിരുത്തുക]1793-ലെ കരാറു പുതുക്കലിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ചാർത്തിക്കിട്ടിയ പ്രത്യേകാനൂകൂല്യങ്ങൾക്കെതിിരായി വ്യാപാരികളുും ക്രിസ്ത്യൻ മിഷണറിമാരും പല തരം ആരോപണങ്ങളും ഉയർത്തി. ഇവയുടെ സത്യാവസ്ഥ കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തി കരാറു പുനഃപരിശോധിക്കാനുമായിട്ടാണ് 1810-ൽ ബ്രിട്ടീഷ് പാർലമെന്റ് ഒരു സെലക്റ്റ് കമ്മിറ്റി രൂപീകരിച്ചത്. റെവന്യുവും നീതിന്യായവുമായി പ്രത്യേക പരിഗണിക്കപ്പെട്ട വിഷയങ്ങൾ. രണ്ടര വർഷം നീണ്ടു നിന്ന അന്വേഷണത്തിനു ശേഷം 1812 ജൂലൈയിൽ സെലക്റ്റ് കമ്മിറ്റി പാർലമെന്റിനു സമർപ്പിച്ച അഞ്ചാം റിപ്പോർട്ട് [4]സുപ്രധാന ചരിത്രരേഖയാണ്. 1765-ൽ ദിവാൻ പദവി അനുവദിച്ചു കിട്ടിയതുമുതലുളള കമ്പനിയുടെ ഏതാണ്ട് അമ്പതു കൊല്ലത്തെ പ്രവർത്തനങ്ങളെപ്പറ്റിയുളള സവിസ്തരമായ രേഖയാണിത്. . കൂടാതെ പല വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയതിന്റേയും തെളിവെടുപ്പുകളുടേയും പ്രമാണമാണ് ഈ റിപ്പോർട്ട്. ഇന്ത്യയിലെ പാണ്ടികശാലകളെ സംരക്ഷിക്കാനായി രൂപീകരിച്ച സൈന്യത്തെച്ചൊല്ലി ഏറെ വാദവിവാദങ്ങളുണ്ടായി. കമ്പനിയുടെ പ്രത്യേകാനുകൂല്യങ്ങൾ റദ്ദു ചെയ്യുകയാണെങ്കി അത് കമ്പനി പ്രവർത്തനങ്ങളുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുമെന്ന് കമ്പനി അധികാരികൾ വാദിച്ചു.
പ്രധാന വ്യവസ്ഥകൾ
[തിരുത്തുക]- കമ്പനിക്ക് വാണിജ്യം മാത്രമല്ല കൈയടക്കിയ പ്രദേശങ്ങളിൽ ബ്രിട്ടീഷ് സിംഹാസനത്തിന്റെ പ്രതിനിധിയായി ഭരണഭാരവും ഏല്കേകേണ്ടി വന്നു.
- ഇന്ത്യയിലെ വാണിജ്യമേഖല ഉദാരവത്കരിക്കപ്പെട്ടതോടെ എല്ലാ ബ്രിട്ടീഷു പൗരന്മാർക്കും തുല്യാവസരം ലഭ്യമായി.
- മൂന്നു പ്രസിഡൻസികൾക്കും പ്രത്യേകം പ്രത്യകം വികാരിയച്ചന്മാരേയും അവർക്കു മുകളിലായി ഇന്ത്യക്ക് ഒരു ബിഷപ്പിനേയും നിയമിച്ചു.
- ഇന്ത്യൻ പൗരന്മാരുടെ വിദ്യാഭ്യാസവികസനത്തിനും പ്രോത്സാഹനത്തിനുമായി ഒരു ലക്ഷം രൂപ നീക്കിവെക്കപ്പെട്ടു.
- ചൈനയുമായുളള വാണിജ്യത്തിന് കുത്തകാവകാശം കമ്പനിക്കു ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ Short title as conferred by the Short Titles Act 1896, s. 1; the modern convention for the citation of short titles omits the comma after the word "Act".
- ↑ ചാർട്ടർ ആക്റ്റ് 1813
- ↑ ഇന്ത്യൻ കോണസ്റ്റിറ്റ്യൂഷണൽ ഡോക്യുമെൻറ്സ് 1773-1915
- ↑ 4.0 4.1 Fifth Report of the Select Committe on the Affairs of the East India Comapny 28 July 1812
- ↑ The substance of the speech of Joseph Hume, 19th of January, 1813
- ↑ Report on Madras presidency 1812