ചാവേർപ്പട (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാവേർപ്പട
കർത്താവ്പി.എം. അബ്ദുൽ അസീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ചലച്ചിത്രസംവിധായകൻ ആയിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച നാടകമാണ് ചാവേർപ്പട.അസീസിന്റെ ആദ്യകൃതിയാണ്‌ ചാവേർപ്പട എന്ന നാടകം. ആധുനികമലയാളനാടകപ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായി ഈ നാടകത്തെ കണക്കാക്കാം. പ്രേംജി ജി ശങ്കരപ്പിള്ള, മുല്ലനേഴി തുടങ്ങിയവരുടെ സഹകരണത്തോടെ വേദിയിൽ അവതരിപ്പിക്കപ്പെട്ട 'ചാവേർപ്പട' രചനയിലും അവതരണസങ്കേതങ്ങളിലും നൂതനത്വം പുലർത്തി. ഈ നാടകത്തിന് 1974-ൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡു ലഭിച്ചു.[1][2][3]. 1975-ൽ ഈ നാടകം ദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ചു. ദേശീയതലത്തിൽ നടന്നിരുന്ന നാഷണൽ തിയേറ്റർ ഫെസ്റ്റിവലിലേക്ക് ആദ്യമായി തിരഞ്ഞെടുത്ത മലയാളനാടകമായിരുന്നു ഇത്.

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/ml_aw4.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  3. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=ചാവേർപ്പട_(നാടകം)&oldid=3631141" എന്ന താളിൽനിന്ന് ശേഖരിച്ചത്