ചാവശ്ശേരി തീവെയ്പ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടുകളിൽ ഒന്നാണ് ചാവശ്ശേരി തീവെയ്പ്പ്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടി നടത്തിയ അക്രമത്തിൽ ഏറ്റവുമധികം നിരപരാധികൾ കൊല്ലപ്പെട്ട കേസ് ഒരുപക്ഷേ ഇതാകും.

പശ്ചാത്തലം[തിരുത്തുക]

1967ൽ സിപിഎം നേതൃത്വം നൽകിയ സപ്തകക്ഷി മുന്നണി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എന്നാൽ 1969 ആയപ്പോഴേക്കും സിപിഐ, ലീഗ് തുടങ്ങിയ പാർട്ടികൾ സിപിഎമ്മുമായി ഇടഞ്ഞു. ഇവർ മുന്നണി വിട്ടുപോയതോടെ ഇ.എം.എസ് മന്ത്രിസഭ നിലംപതിച്ചു. 1969 നവംബറിൽ കോൺഗ്രസ് പിന്തുണയോടെ സിപിഐയിലെ അച്യുതമേനോൻ മുഖ്യമന്ത്രിയായി. ഗതാഗത വകുപ്പിൽ അച്യുതമേനോൻ മന്ത്രിസഭ നടത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായി പല ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു. ഈ നടപടിക്കെതിരെ സിപിഎം നടത്തിയ സമരമാണ് ട്രാൻസ്‌പോർട്ട് സമരം. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ അക്രമങ്ങൾ നടന്നു.

തീവെയ്പ്പ്[തിരുത്തുക]

ട്രാൻസ്‌പോർട്ട് ബസുകൾ ഇനിമേൽ എവിടെക്കണ്ടലും തീവെയ്ക്കും എന്നൊരു പ്രസ്താവന അക്കാലത്ത് സിപിഎം ഇറക്കിയതായി പറയപ്പെടുന്നു. 1970 ജനുവരി 21ന് രാത്രി മട്ടന്നൂർ ചാവശ്ശേരിയിൽ വെച്ച് ഒരു കെ.എസ്.ആർ.ടി.സി ബസ് സമരക്കാർ തടഞ്ഞു. അന്നത്തെ ബസുകൾക്ക് ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകൾ പുറത്തിറങ്ങും മുൻപേ സമരക്കാർ ബസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഒരാൾ ബസിനുള്ളിൽ തന്നെ പൂർണ്ണമായി കത്തിക്കരിഞ്ഞുപോയി. രണ്ടുപേർ അന്നുതന്നെ ആശുപത്രിയിൽ വെച്ച് മരിച്ചു. മറ്റൊരാൾ മരിച്ചത് കുറേനാൾ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ്. പത്തിലേറെ ആളുകൾക്ക് പരിക്കേറ്റു.

കൊല്ലപ്പെട്ടവർ[തിരുത്തുക]

1. മുണ്ടേരി സ്വദേശി ചന്തുക്കുട്ടി സ്രാപ്പ് 2. കടമ്പൂർ സ്വദേശി ജയരാജൻ 3. അഴീക്കോട് സ്വദേശി ഏറാമുള്ളാൻ 4. ആറളം സ്വദേശി തങ്കപ്പൻ

അനുബന്ധ സംഭവങ്ങൾ[തിരുത്തുക]

എം.വി. രാഘവൻ തന്റെ ആത്മകഥയിൽ ഇതേപ്പറ്റി രേഖപ്പെടുത്തിയത് പാർട്ടിയുടെ മുഖം നഷ്ടമായ നടപടി എന്നാണ്. പാർട്ടിക്ക് ഇതിൽ പങ്കില്ല എന്ന് നേതൃത്വം വാദിച്ചെങ്കിലും പ്രതികൾ പാർട്ടി അനുഭാവികൾ ആയിരുന്നതിനാൽ പാർട്ടി പ്രതിരോധത്തിലായി. കേസിൽ 3 പേർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

    ഇരകൾ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലായിരുന്നതിനാൽ പതിയെ ഈ സംഭവം വിസ്‌മൃതിയിലേക്ക് മറഞ്ഞു.

അവലംബം[തിരുത്തുക]

1.http://padavaal.com/roy-mathew-against-cpm-april-2020/ 2.1970 ജനുവരി 23ന് കേരള നിയമസഭയിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയം http://klaproceedings.niyamasabha.org/index.php?pg=advanced_search_combo

"https://ml.wikipedia.org/w/index.php?title=ചാവശ്ശേരി_തീവെയ്പ്പ്&oldid=3410061" എന്ന താളിൽനിന്ന് ശേഖരിച്ചത്