ചാവറഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പയ്യനൂർ നഗരത്തിൽ നിന്നും 42 കി. മീ അകലെ തൃക്കരിപ്പൂർ നിയോജക മണ്‌ഡലത്തിലെ ഈസ്റ്റ്‌ എളേരി പഞ്ചായത്തിൽ കർണ്ണാടക വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് ചാവറഗിരി. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ളോക്കിൽ ചിറ്റാരിക്കൽ, പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്.[1] ചാവറഗിരി പ്രദേശത്ത് 1960 കളിലാണ് കുടിയേറ്റം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് തിരുവതാംകൂറിൽ നിന്നും മലബാറിലേക്ക് ആളുകൾ കുടിയേറി തുടങ്ങിയതോടെയാണ് ചാവറഗിരിയിലും കുടിയേറ്റം ആരംഭിക്കുന്നത്.ഒരുകാലത്ത് നിബിഡവനമായിരുന്ന ചാവറഗിരി പ്രദേശം നസ്രാണി കുടിയേറ്റക്കാർ കൃഷിയിടമാക്കി മാറ്റി .റബ്ബർ, മരച്ചീനി, ചേന, മഞ്ഞൾ, ഇഞ്ചി, തുടങ്ങിയ നാണ്യവിളകൾ വ്യാപകമായി ഇവർ കൃഷി ചെയ്തു തുടങ്ങി.

കുര്യാക്കോസ് ഏലിയാസ് പള്ളി[തിരുത്തുക]

ചാവറയച്ചന്റെ നാമധേയത്തിലുള്ള കേരളത്തിലെ ആദ്യ ദേവാലയമാണു ചാവറഗിരി St. ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി .ചാവറഗിരി യിൽ നിന്നും നാല് കിലോമീറെർ അകെലെയുള്ള പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ വേർപെട്ടു 1993 -ൽ ആണ് ചാവറയച്ചന്റെ പേരിൽ ഇവിടെ ഇടവക സ്ഥാപിതമായത്. നിലവിൽ ചാവറയച്ചന്റെ നാമത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ഏക സ്ഥലവും ഇതു മാത്രമാണ്. [2]

അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-08-12.
  2. http://m.newshunt.com/in/malayalam/deepika/kasargod/chavarayachande-vishudhdha-padhavi-prakhyapanam-chavaragiri-nivasikal-aahladhathil_28255361[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചാവറഗിരി&oldid=3903308" എന്ന താളിൽനിന്ന് ശേഖരിച്ചത്