ഉള്ളടക്കത്തിലേക്ക് പോവുക

ചാവക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:25, 26 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anish nellickal (സംവാദം | സംഭാവനകൾ)
ചാവക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാവക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. ചാവക്കാട് (വിവക്ഷകൾ)
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നഗരമധ്യത്തിൽ ഒരു മതിൽ പറ്റി ഒരുമ്മിച്ച് വളരുന്ന ഒരു കൊയലി മരവും പേരാൽ മരവും.
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ബ്ലാങ്ങാട് ബീച്ചിലുള്ള പഴയ ഒരു ഐസ് പ്ലാന്റിന്റെ മതിലിൻ മേൽ വളരുന്ന ഒരു കൊയലി മരത്തെ ''പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി'' എന്ന നേച്ചർ ക്ലബ് പറിച്ചു നടൽ പ്രക്രിയ വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്നു.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പെരിയമ്പലം ബീച്ചിൽ നാട്ടിവെച്ചിരിക്കുന്ന  കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട സൂചനാ ഫലകം.
തൃശൂർ ജില്ലയിലെ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുമ്പിലുള്ള ഒരു ഏഴിലംപാല. Devil tree ശാസ്ത്രീയ നാമം Alstonia scholaris കുടുംബം Apocynaceae.
തൃശൂർ ജില്ലയിലെ ചാവക്കാട്ബ്ലാങ്ങാട് പഴയ കെട്ടിടത്തിൻറെ മുകളിൽ വളരുന്ന  ഒരു പേരാൽ മരം.Devil tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae
Hindu Temple in Chavakkad
ചാവക്കാട്
പട്ടണം
Country India
StateKerala
Districtതൃശ്ശൂർ
സർക്കാർ
 • തരംLDF
ഉയരം
14 മീ (46 അടി)
ജനസംഖ്യ
 (2001)
 • ആകെ
38,138
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680506
Telephone code+91487

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് ചാവക്കാട് .

ഭൂമിശാസ്ത്രംwww.fb.com/chavakkadu

ചാവക്കാടിന്റെ ഭൂമിശാസ്ത്ര സ്ഥാനം 10°32′N 76°03′E / 10.53°N 76.05°E / 10.53; 76.05 ആണ്.[1] ചാവക്കാടിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 14 മീറ്റർ ആണ് (45 അടി).

ചരിത്രം

ശാപക്കാട് എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് [2]പരിവർത്തനം ചെയ്യുകയും ഒരു ക്ഷേത്രത്തെ ക്രിസ്തീയ ദേവാലയം ആക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.

ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”.[അവലംബം ആവശ്യമാണ്] ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.

ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗൾഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇവിടത്തെ ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു.

ജനസാന്ദ്രത

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച്[3] ചാവക്കാട്ടെ ജനസംഘ്യ 38,138 ആണ്. ഇതിൽ 46% പുരുഷന്മാരും 54% സ്ത്രീകളുമാണ്. ചാവക്കാട്ടിലെ ശരാശരി സാക്ഷരതാ നിലവാരം 81% ആണ്. ദേശീയ സാക്ഷരതാ നിലവാരമായ 59.5%-നെക്കാൾ ഇത് കൂടുതലാണ്. പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 83%-ഉം സ്ത്രീകളിൽ 79%-ഉം ആണ്. ജനസംഖ്യയുടെ 11% 6 വയസ്സിനു താഴെയുള്ള കുട്ടികൾ ആണ്.

അവലംബം

  1. Falling Rain Genomics, Inc - Chavakkad
  2. http://www.chavakkadonline.com/html/history.html
  3. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചാവക്കാട്&oldid=3124558" എന്ന താളിൽനിന്ന് ശേഖരിച്ചത്