ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിൽ കടലുണ്ടി റെയിൽവേസ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്രം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ചാലിയം റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രമായതുകൊണ്ട് ആഴിക്കരയമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

സമുദ്രതീരത്തുള്ള ഈ ക്ഷേത്രത്തിൽ പരശുരാമനാൽ സാളഗ്രാമത്തിൽ സങ്കൽപ്പിച്ചു കൊണ്ട് പൂജ ചെയ്തുവെന്നും, പൂന്താനത്തിന്റ യാത്രയിൽ അദ്ദേഹത്തിന്റെ പാദസ്പർശം ഇവിടെ ഉണ്ടായി എന്നും വിശ്വസിക്കപ്പെടുന്നു.