ഉള്ളടക്കത്തിലേക്ക് പോവുക

ചാലക്കുടി എൻ.എസ്. നാരായണസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധ വയലിൻ വാദകനായിരുന്നു ചാലക്കുടി എൻ.എസ്. നാരായണസ്വാമി. [1]

അമ്മാവൻ എൻ.കെ. അഖിലേശ്വര ഭാഗവതരിൽ നിന്നാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. പിന്നീട് അദ്ദേഹം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായി. 1981ൽ യുഎസിലെ അരിസോണ സർവകലാശലയുടെ ഡോക്ടറേറ്റ് നേടി. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [2] 1987ൽ കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെയും[2] പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെയും പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. [3] തിരുവനന്തപുരം ആകാശവാണി നിലയത്തിലെ വയലിൻ വിദ്വാൻ ആയിരുന്നു. [4]

സ്വാതിതിരുനാൾ രചിച്ചതും എന്നാൽ ചിട്ടപ്പെടുത്താത്തതുമായ ചില കൃതികൾ ചാലക്കുടി നാരായണസ്വാമി കമ്പോസ് ചെയ്ത് 'സ്വാതിതിരുനാളിന്റെ അപൂർവ കൃതികൾ' എന്ന പേരിൽ സി.ഡി. പുറത്തിറക്കിയിരുന്നു. [5]

2003 ഫിബ്രവരി 24-ആം തിയതി 78-ആം വയസ്സിൽ ഹൃദ്രോഗം മൂലം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അന്തരിച്ചു.[2]

അവലംബം

[തിരുത്തുക]
  1. ↑ സർവ്വവിജ്ഞാനകോശം - തൃശൂർ[പ്രവർത്തിക്കാത്ത കണ്ണി]
  2. 1 2 3 ചാലക്കുടി നാരായണസ്വാമി അന്തരിച്ചു [പ്രവർത്തിക്കാത്ത കണ്ണി]
  3. ↑ "List of Principals, Chembai Music College". Archived from the original on 2014-06-09. Retrieved 2014-07-03.
  4. ↑ തിരുവനന്തപുരം ആകാശവാണി[പ്രവർത്തിക്കാത്ത കണ്ണി]
  5. ↑ രാഗസുധാരസ[പ്രവർത്തിക്കാത്ത കണ്ണി]