ചാരമുണ്ടി
ചാരമുണ്ടി Grey Heron | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. cinerea
|
Binomial name | |
Ardea cinerea Linnaeus, 1758
| |
Light green: summer Dark green: all year Blue: winter |
ഞാറവർഗ്ഗത്തില്പെട്ട നീലനിറമുള്ള കൊക്കുകളാണ് ചാരമുണ്ടി[2] [3][4][5] എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Grey Heron. ശാസ്ത്രിയ നാമം: Ardea cinerea. കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്ൻ പറയാവുന്ന പക്ഷിയാണിത്. കഴുകനോളം വലിയതും വളരെ നീണ്ട കാലുകൾ ഉള്ളതും സുദീർഘവും ലോലവുമായ കഴുത്തുകൾ ഉള്ള ഒരു നീർപ്പക്ഷി എന്നാണ് പ്രൊഫ. നീലകണ്ഠൻ ഇതിനെ നിർവചിച്ചിരിക്കുന്നത്. [6]
പേരിനു പിന്നിൽ
[തിരുത്തുക]ചാര നിറമാണ് ഇവയുടെ പ്രത്യേകത, മുണ്ടി എന്നത് ഞാറവർഗ്ഗത്തിൽ പെടുന്ന കൊറ്റികൾക്കുള്ള പേരാണ്. അതിനാൽ ചാരമുണ്ടി എന്ന പേർ. പ്രാദേശികമായി മറ്റു പേരുകളിൽ (ഉദാ: ചാരക്കൊക്ക്, നീലക്കൊക്ക്) അറിയപ്പെടുന്നുമുണ്ട്.
രൂപ വിവരണം
[തിരുത്തുക]നീളമുള്ള കാലുകൾ. നല്ല ചാരനിറം. വെള്ള നിറത്തിലുള്ള 'S' ആകൃതിയിലുള്ള കഴുത്തും മകുടവും. മകുടത്തിനു താഴെ, നീളത്തിലുള്ള കറുത്ത നിറം. അടിഭാഗം ചാരനിറം കലർന്ന വെള്ളയാണ്. കഴുത്തിനു മുന്നിൽ കറുത്ത കുത്തുകൾകൊണ്ടുള്ള തെളിഞ്ഞുകാണാവുന്ന വര.[7]
ആവാസാവ്യവസ്ഥകൾ
[തിരുത്തുക]മിതശീതോഷ്ണമേഖലകളിൽ, പ്രത്യേകിച്ച് യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ ചിലഭാഗങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ. കേരളത്തിൽ ഇവ ദേശാടനക്കിളികളായി മഞ്ഞുകലത്തിനോടനുബന്ധിച്ച് കാണപ്പെടുന്നു. ഉഷ്ണകാലമാവുന്നതോട് വീണ്ടും തണുപ്പുള്ള മറ്റു സ്ഥലങ്ങളെ ലക്ഷ്യമാക്കി പോകുകയും ചെയ്യും.
പ്രത്യേകതകൾ
[തിരുത്തുക]ശാരീരികം
[തിരുത്തുക]കഴുകനോളം വലിപ്പം ഉണ്ട്. കഴുത്ത് നീട്ടി നിൽകുമ്പോൾ ഒരു മീറ്ററോളം ഉയരം കാണും. ചിറകുകൾക്ക് 175-195 സെ.മീ വിസ്തൃതി ഉണ്ടാകും. തൂക്കം ഒന്നോ രണ്ടൊ കിലോഗ്രാം വരും. ചിറകുകൾക്ക് നല്ല വീതിയും നീളവുമുണ്ട്.
സ്വഭാവസവിശേഷതകൾ
[തിരുത്തുക]മനുഷ്യനെ പേടിക്കുന്ന കൊക്കാണിത്. മറ്റു കൊക്കുകൾ കാലികൾക്കടുത്തോ കർഷകർ നിലമുഴിന്നിടത്തോ ചെല്ലാൻ ഭയപ്പെടാത്തപ്പോൾ ഇവ അതിൽ നിന്ന് അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Ardea cinerea". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 9 February 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) Database entry includes justification for why this species is of least concern. - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 490. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|locat=
ignored (help) - ↑ Birds of periyar, R. sugathan- Kerala Forest & wild Life Department