ചാരത്തലയൻ ബുൾബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചാരത്തലയൻ ബുൾബുൾ
PycnonotusPriocephalus.svg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Pycnonotidae
Genus: Pycnonotus
Species: P. priocephalus
Binomial name
Pycnonotus priocephalus
(Jerdon, 1839)
PycnonotusPriocephalusMap.png
Synonyms

Brachypus priocephalus
Brachypodius poiocephalus
Micropus phaeocephalus
Microtarsus poioicephalus
Ixos fisquetti[2]

ചാരത്തലയൻ ബുൾബുളിന്[3] [4][5][6] ഇംഗ്ലിഷിൽ Grey-headed Bulbul എന്നാണ് പേര്. ശാസ്ത്രീയ നാമം Pycnonotus priocephalus എന്നുമാണ്.

വിതരണം[തിരുത്തുക]

1200 മീറ്ററിൽ കൂടുതൽ ഉയരമുള്ള പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്.

ഇവയെ പുഴകൾക്കരികിലെ തിങ്ങിനിറഞ്ഞ മുളംകാടുകളിലൊ കുറ്റിക്കാടുകളിലൊ കാണുന്നു. പ്രത്യേക തരത്തിലുള്ള കൂജനം കൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാം.

വിവരണം[തിരുത്തുക]

ജെർഡണിന്റെ Illustrations of Indian Ornithology (1847)യിൽ നിന്ന്

കഴുത്ത്, കഴുത്തിന്റെ പുറകുവശം, ഉച്ചി എന്നിവ ചാരനിറം. നെറ്റി പച്ച കലർന്ന മഞ്ഞ. പുറകും ചിറകുകളും ഒലീവ് നിറം. അരപ്പട്ടയ്ക്ക് അറ്റം കറുപ്പായി മഞ്ഞ കലർന്ന പച്ച നിറം. കാൽ പിങ്കു കലർന്ന മഞ്ഞ നിറം. വാൽ ചാരനിറം. ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും കാണുന്നു.

പ്രജനനം[തിരുത്തുക]

ജനുവരി മുതൽ ഏപ്രിൽ വരെയാണ് കാലം. ഒരാഴ്ചകൊണ്ട് കൂട് ഉണ്ടാക്കും. വള്ളികളും പുല്ലും ഇലകളും ഉപയോഗിച്ചാണ് കൂട് വെയ്ക്കുന്നത്. ഉയരം കുറഞ്ഞ കുറ്റിച്ചെടികളിൽ പരന്ന കൂട് ഉണ്ടാക്കുന്നു. ഒന്നോ രണ്ടോ മുട്ടകളിടും. 11-13 ദിവസം കൊണ്ട് മുട്ട വിരിയും. 11-13 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാകും.[7] പൂവനും പിടയും കൂടിയാണ് അടയിരിക്കുന്നതും കുട്ടികളെ തീറ്റുന്നതും.[8][9]

ഭക്ഷണം[തിരുത്തുക]

പഴങ്ങളാണ് പ്രധാന ഭക്ഷണം

അവലംബം[തിരുത്തുക]

  • ചാരത്തലയൻ ബുൾബുൾ- പ്രവീൺ.ജെ, പേജ് 36, കൂട് മാസിക, ജൂൺ2014
  1. BirdLife International (2012). "Pycnonotus priocephalus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  2. Eydoux F & L FA Souleyet (1841). Voyage Autour du Monde sur la Corvette La Bonite. Paris: Arthus Bertrand. pp. 86–88. 
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. 
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. 
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  7. Ali S & SD Ripley (1996). Handbook of the birds of India and Pakistan. 6 (2 ed.). Oxford University Press. pp. 70–71. 
  8. Balakrishnan P (2010). "Parental care strategies of grey-headed bulbul, Pycnonotus priocephalus in the Western Ghats, South India" (PDF). Current Sciencvolume=98 (5): 673–680. 
  9. Balakrishnan, P. (2011). "Breeding biology of the Grey-headed Bulbul Pycnonotus priocephalus (Aves: Pycnonotidae) in the Western Ghats, India" (PDF). Journal of Threatened Taxa. 3 (1): 1415–1424. 


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാരത്തലയൻ_ബുൾബുൾ&oldid=2607486" എന്ന താളിൽനിന്നു ശേഖരിച്ചത്