ചാരക്കുട്ടൻ ഷ്രൈക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാരക്കുട്ടൻ ഷ്രൈക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. schach
Binomial name
Lanius schach
Linnaeus, 1758
Subspecies
  • L. s. stresemanni Mertens, 1923
  • L. s. bentet Horsfield, 1822
  • L. s. suluensis (Mearns, 1905)
  • L. s. nasutus Scopoli, 1780
  • L. s. schach Linnaeus, 1758
  • L. s. longicaudatus Ogilvie-Grant, 1902
  • L. s. tricolor Hodgson, 1837
  • L. s. caniceps Blyth, 1846
  • L. s. erythronotus (Vigors, 1831)
Rough distribution of key forms

ചാരക്കുട്ടൻ ഷ്രൈക്കിന് [2] [3][4][5] long-tailed shrike എന്നോ rufous-backed shrike പേരുണ്ട്.ശാസ്ത്രീയ നാമം Lanius schach എന്നാണ്. കേരളത്തിലെ തദ്ദേശവാസിയാണ്.ഭാരതത്തിൽ കാശ്മീരും അരുണാചൽ പ്രദേശും ഒഴികെ എല്ലായിടത്തും കാണുന്നു. കാടിനോട് ചേർന്ന പ്രദേശങ്ങളിലാണ് ഇവയെ സാധാരണ കാണുന്നത്.ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് ചാരക്കുട്ടൻ ഷ്രൈക്ക്.

രൂപ വിവരണം[തിരുത്തുക]

ഇവയ്ക്ക് വീതികുറഞ്ഞ നീളം കൂടീയ കറുത്ത വാലുണ്ട്.കറുത്ത മുഖമൂടിയും നെറ്റിയുമുണ്ട്.മുതുകിന് ചെമ്പിച്ച നിറമാണ്.ചുമലിൽ വെളുത്ത അടയാളമുണ്ട്.ചിറകുകൾ, മൂർദ്ധാവ്, പിൻകഴുത്ത് എന്നിവ ചാരനിറം കലർന്ന തവിട്ടു നിറമാണ്. കൊക്ക് കറുത്തതും നീളം കുറഞ്ഞതുമാണ്.കണ്ണീലൂടെ ഉള്ള കറുത്ത വര കവിൾ വരെയുണ്ട്. പൂവനും പിടയും ഒരേ പോലെയാണ്.

വിതരണം[തിരുത്തുക]

ഈ പക്ഷികൾ ഏഷ്യയിൽ ഖസാക്കിസ്ഥാൻ മുതൽ ന്യൂ ഗിനിയ വരെ കാണപ്പെടുന്നു.

ഭക്ഷണം[തിരുത്തുക]

ഇവ വിവിധയിനം ജീവികളെ ഭക്ഷിക്കും. മ്റ്റു പ്ക്ഷികളുടെ ഇരകളേയും മോഷ്ടിക്കാറുണ്ട്.പ്രാണികളേയുൻ ഭക്ഷിക്കുന്നു. പഴങ്ങൾ ഭക്ഷിക്കാറുണ്ട്. കേരളത്തിൽ ആര്യവേപ്പിന്റെ കായ ഭക്ഷിക്കുകയും മുള്ളുകളിൽ തറച്ചുവച്ച് പിന്നീടൂള്ള ഉപയോഗത്തിന് സൂക്ഷിച്ചു വയ്ക്കുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. [6]ഇവ മത്സ്യങ്ങളെ പിടിയ്ക്കുന്നതും[7] പാമ്പുകളെ ഭക്ഷിക്കുന്നതും [8]രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രജനനം[തിരുത്തുക]

വേനൽക്കാലത്താണ് ഇവ മുട്ടയിടുന്നത്. മുള്ളുള്ള കുറ്റിച്ച്ടികളിൽ കോപ്പയുടെ ആകൃതിയിൽ കമ്പുകളും ച്പ്പുകളും മുടിയും മറ്റും പയ്യോഗിച്ച് അയഞ്ഞ് കൂട് ഉണ്ടാക്കുന്നു. 3-6 മുട്ടകൾ ഇടുന്നു.തവിട്ടു നിറത്തിലൊ ഇളം പച്ച നീറതിലുള്ള മുട്ടക്ലിൽ നിറയെ കുത്തുകൾ കാണും.13-16 ദിവസത്തിൽ വിരിയുന്ന മുട്ടകൾ പൂവനും പിടയും ചേർന്ന് വിരിയിക്കുന്നു. കുഞ്ഞുങ്ങൾക്ക് ചെറിയ പക്ഷികളെയാണ് ഭക്ഷണ്മായി കൊടുക്കുന്നത്. ഇതെകൂട്ടിൽ തന്നെ അടുത്ത് കൂട്ടം മുട്ടകും ഇടും. കുയിൽ ഇവയുടെ കൂട്ടിൽ മുട്ടയിടാറുണ്ട്.

അവലംബം[തിരുത്തുക]

  1. "Lanius schach". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Neelakantan, KK (1952). "More stray bird notes from Malabar". J. Bombay Nat. Hist. Soc. 50 (3): 664–667.
  7. Magrath, HAF (1910). "The food of the Rufous-backed Shrike (Lanius erythronotus)". J. Bombay Nat. Hist. Soc. 20 (1): 218.
  8. Mohan, Dhananjai (1994). "Rufousbacked Shrike (Lanius schach Linne) feeding a Striped Keelback (Amphiesma stolata) to Cuckoo (Cuculus canorus Linne) fledgeling". J. Bombay Nat. Hist. Soc. 91 (1): 143.
"https://ml.wikipedia.org/w/index.php?title=ചാരക്കുട്ടൻ_ഷ്രൈക്ക്&oldid=3511138" എന്ന താളിൽനിന്ന് ശേഖരിച്ചത്