ചായില്യം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചായില്യം
ചായില്യം പോസ്റ്റർ
സംവിധാനംമനോജ് കാന
നിർമ്മാണംനേര് ഫിലിംസ്
രചനമനോജ് കാന
അഭിനേതാക്കൾഅനുമോൾ
എം ആർ ഗോപകുമാർ
ജിജോയ് രാജഗോപാൽ
ചെമ്പിൽ അശോകൻ
സംഗീതംചന്ദ്രൻ വേയാട്ടുമ്മൽ
ഗാനരചനകുരീപ്പുഴ ശ്രീകുമാർ
ഛായാഗ്രഹണംകെ ജി ജയൻ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
റിലീസിങ് തീയതി2014 ജനുവരി 31
രാജ്യം ഇന്ത്യ
ഭാഷമലയാളം

പഴയങ്ങാടിക്കടുത്ത് സ്ത്രീകൾ മാത്രം കെട്ടുന്ന ദേവക്കൂത്ത് എന്ന തെയ്യത്തിന്റെ പശ്ചാത്തലത്തിൽ മനോജ് കാന സംവിധാനം ചെയ്ത് ജനുവരി 31ന് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ചായില്യം. അനുമോൾ ,എം ആർ ഗോപകുമാർ ,ജിജോയ് രാജഗോപാൽ, ചെമ്പിൽ അശോകൻ, മാസ്റ്റർ ആദിത്യൻ, ടി കെ മീനാക്ഷിയമ്മ, എൽ‌സി സുകുമാരൻ, പ്രവീഷ്, പി ടി മനോജ് എന്നിവരാണ് അഭിനേതാക്കൾ. നിർമാതാവിനെ ലഭിക്കാത്തതോടെ സന്നദ്ധ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും സംഭാവന സ്വീകരിച്ചു നേര് എന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇത് പുറത്തിറക്കുന്നത്. വൈധവ്യമേൽപ്പിച്ച അപ്രതീക്ഷിത ആഘാതം മാറും മുമ്പ് കുടുംബത്തിനും സമൂഹത്തിനും ആചാരസംരക്ഷണത്തിനുമായി തെയ്യമായി മാറുന്ന ഗൗരിയിലൂടെയാണ് കഥ മുൻപോട്ടു പോകുന്നത്.

നവാഗതസംവിധായകനുള്ള ഹസൻകുട്ടി പുരസ്‌കാരം, മികച്ച ചിത്രത്തിനുള്ള പത്മരാജൻ പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ ചിത്രത്തിനു ലഭിച്ചു. പത്തോളം അന്താരാഷ്ട്ര മേളകളിലും ചായില്യം പ്രദർശിപ്പിച്ചിരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

പ്രേമിച്ചു വിവാഹം കഴിച്ച ഭർത്താവ് കണ്ണൻ മരണപ്പെടുന്നതോടെ, ഗൗരിയും മകനും തനിച്ചാവുന്നു. അവരുടെ ദുരവസ്ഥയറിഞ്ഞ ഭർത്താവിന്റെ പിതാവ് അവരെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോവുന്നു. ഭർത്താവിന്റെ വിയോഗത്തിനാലുണ്ടായ മാനസികസമ്മർദ്ദത്തിനിടെ ഗൗരി തന്നെ വിമർശിക്കാനെത്തിയ പൊതുജനങ്ങൾക്കു മുമ്പിൽ താനിതുവരെ പഠിച്ചിട്ടില്ലാത്ത ദേവക്കൂത്ത് എന്ന തെയ്യത്തിന്റെ ചില ചുവടുകളാടുന്നു. ഗൗരിയുടെ ശരീരത്തിൽ ദേവിയുടെ അംശം പ്രത്യക്ഷപ്പെട്ടതാണെന്നു വിശ്വസിക്കുന്ന നാട്ടുകാർ ഗൗരിയെ ദേവിയായി കണ്ടു ആരാധിക്കുന്നു. ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ഗൗരി തെയ്യം കെട്ടി ആടണമെന്നു വിധിക്കുന്നു. ഗൗരി അതിനു തയ്യാറല്ലെന്നു പറയുമ്പോ, ഗൗരിയുടെ ഭർത്താവിന്റെ അച്ചൻ തെയ്യം ആടാൻ അവളെ നിർബന്ധിക്കുന്നു. മകളുടെ അസുഖം മാറാൻ കൂടിയാണ് വൈദ്യർ കൂടിയായ അംബുപ്പെരുവണ്ണാൻ മകളെ അതിനു നിർബന്ധിക്കുന്നത്.

കപടസന്ന്യാസിമാരോടും, ജാതിയോടും, മതത്തോടും വിശ്വാസത്തോടും വെല്ലുവിളിക്കുന്ന ഗൗരി എന്ന കഥാപാത്രം സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ്. ഗൗരി എന്ന കഥാപാത്രത്തിന്റെ ശാരീരിക മാനിസികാനുഭവങ്ങളും, സാമൂഹ്യസംഘർഷങ്ങളും ഈ ചിത്രത്തിൽ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച കഥ - 2012 ലെ കേരള ചലച്ചിത്ര പുരസ്കാരം
  • മികച്ച ചലച്ചിത്രം - 2012 ലെ പത്മരാജൻ പുരസ്കാരം
  • ഹസ്സൻകുട്ടി പുരസ്കാരം - 2012 കേരള അന്താരാഷ്ട്രം ഫിലിം ഫെസ്റ്റിവൽ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചായില്യം_(ചലച്ചിത്രം)&oldid=3137829" എന്ന താളിൽനിന്ന് ശേഖരിച്ചത്