ചാമരാജനഗർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാമരാജനഗർ ജില്ല

Chamarajanagara
ജില്ല
Skyline of ചാമരാജനഗർ ജില്ല
CountryIndia
Stateകർണ്ണാടക
Headquartersചാമരാജനഗർ
താലൂക്കുകൾയെലന്തൂർ, ഗുണ്ടൽപേട്ട്, ചാമരാജനഗര, കൊള്ളേഗൽ, ഹനൂർ
വിസ്തീർണ്ണം
 • ആകെ5,101 ച.കി.മീ.(1,970 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ9,65,462
 • ജനസാന്ദ്രത189/ച.കി.മീ.(490/ച മൈ)
Languages
 • Officialകന്നഡ
സമയമേഖലUTC+5:30 (IST)
PIN
571 3xx
Telephone code08226
വാഹന റെജിസ്ട്രേഷൻKA-10

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് ചാമരാജനഗർ. ചാമരാജനഗർ ടൗൺ ആണ് ഇതിന്റെ ആസ്ഥാനം. 5 താലൂക്കുകൾ ഉള്ള ചാമരാജനഗർ ജില്ല രൂപീകരിച്ചത് 1998ലാണ്. അതു വരെ മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ ജില്ല.

ഭൂമിശാസ്ത്രം[തിരുത്തുക]

കർണ്ണാടകത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചാമരാജനഗർ ജില്ല കേരളവും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു. തെക്കു-പടിഞ്ഞാറു ഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയുമായും, തെക്കുഭാഗത്ത് തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായും, തെക്കു-കിഴക്ക് ഭാഗത്ത് തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളുമായും, കിഴക്കു ഭാഗത്ത് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയുമായും,വടക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ കർണ്ണാടകത്തിലെ മൈസൂർ ജില്ലയുമായും വടക്കു-കിഴക്ക് ഭാഗത്ത് കർണ്ണാടകത്തിലെ ബാംഗളൂർ മാണ്ഡ്യ എന്നീ ജില്ലകളുമായും അതിർത്തി പങ്കിടുന്നു.

കൃഷി[തിരുത്തുക]

കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.പ്രധാന കാർഷിക വിളകൾ‌ കടല‍,റാഗി,കരിമ്പ്,മഞ്ഞൾ,വാഴ, ഉള്ളി എന്നിവയാണ്.ഇതിനു പുറമെ പൂകൃഷിയും ഇവിടെ വ്യാപകമാണ്. വരണ്ട കാലാവസ്ഥയാണ്‌ ഇവിടെ.കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഈ ജില്ലയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ്.മലയാളികൾ ധാരാളമായി കുടിയേറി ഇവിടെ ഇഞ്ചികൃഷി നടത്തുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാമരാജനഗർ_ജില്ല&oldid=3527592" എന്ന താളിൽനിന്ന് ശേഖരിച്ചത്