ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ
പൂർണ്ണ നാമംചാപ്പനങ്ങാടി മുഹമ്മദ് ബാപ്പു മുസ്‌ലിയാർ
ജനനം1916 ജൂലായ് 14 (റമളാൻ 14 1334)
പറങ്കിമൂച്ചിക്കൽ
മരണം1978 നവംബർ 27 ദുൽഹജ്ജ് 26 1398
ചാപ്പനങ്ങാടി
ദേശീയതഇന്ത്യൻ
കാലഘട്ടംആധുനികം
പ്രസ്ഥാനംഇസ്‌ലാം സൂഫിസം
Sufi orderനഖ്ശബന്ദിയ്യ, ഖാദിരിയ്യ
ഗുരുസയ്യിദ് ദാലിൽ അഫ്‌ഗാനി നക്ഷബന്ദി പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ


ആധുനിക മുസ്ലിം കേരളത്തിൽ അറിയപ്പെട്ടിരുന്ന ഇസ്‌ലാമിക പണ്ഡിതനും, നക്ഷബന്ദി സൂഫികളിലെ പ്രമുഖനുമായിരുന്നു ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ 1916 ജൂലായ് 14 (റമളാൻ 14 1334) ൽ ജനിച്ച ഇദ്ദേഹം 1978 നവംബർ 27 ദുൽഹജ്ജ് 26 1398 ൽ അന്തരിച്ചു. [1]

ജീവരേഖ[തിരുത്തുക]

മലപ്പുറം ചാപ്പനങ്ങാടിക്കടുത്ത പറങ്കിമൂച്ചിക്കൽ എന്ന പ്രദേശത്തായിരുന്നു ബാപ്പു മുസ്ലിയാരുടെ ജനനം ജനനം. യഥാർത്ഥ നാമം മുഹമ്മദ് ബിൻ ഹസ്സൻ. പിതാവ് ഹസൻമുസ്‌ലിയാർ(ജഫനി) അറിയപ്പെടുന്ന പണ്ഡിതനും നക്ഷബന്ദി സൂഫിയുമായിരുന്നു മാതാവ് കൊല്ലംതൊടി ബിയ്യ. ആറാം വയസ്സിൽ പിതാവ് മരണപെട്ടു പ്രാഥമിക പഠനം മാതാവിൽ നിന്നും പൂർത്തിയാക്കിയതിനെ തുടർന്ന് ഒതുക്കുങ്ങൽ ദർസിൽ മുഹ്‌യിദ്ദീൻ മുസ്‌ലിയാരുടെ കീഴിൽ വർഷങ്ങൾ നീണ്ട മതപഠനം. ശേഷം പാലച്ചിറമാട്, മമ്പാട്, നാദാപുരം, മണ്ണാർക്കാട്, ചാപ്പനങ്ങാടി, കരിങ്കപ്പാറ ദർസുകളിൽ മുഹമ്മദ് ഹസൻ മുസ്‌ലിയാർ, മമ്മുഞ്ഞി മുസ്‌ലിയാർ, കുഞ്ഞലവി മുസ്‌ലിയാർ, പറവണ്ണ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ, കാടേരി മുഹമ്മദ് മുസ്‌ലിയാർ എന്നീ പ്രശസ്തരുടെ കീഴിൽ നിന്ന് ഉപരിപഠനം നടത്തി. പ്രശസ്ത നക്ഷബന്ദി സൂഫി ശൈഖ് സയ്യിദ് ദാൽ അവിയൂരി യിൽ നിന്ന് നക്ഷബന്ദിയ്യ സരണി കരസ്ഥമാക്കി. പുതിയാപ്പിള അബ്ദുറഹിമാൻ മുസ്‌ലിയാർ ,ആലുവാ അബൂബക്കർ മുസ്‌ലിയാർ, അശ്ലൈഖ് ബർദാൻ എന്നിവരിൽ നിന്നും മറ്റ് സൂഫി സരണികളിലും അവഗാഹം നേടി. ഇന്ത്യക്കകത്തും പുറത്തും നിരവധി ആത്മീയ ദേശാടനങ്ങൾ നടത്തിയ ഇദ്ദേഹം അറുപത്തി മൂന്നാം വയസ്സിൽ നിര്യാതനായി.[2]

അധികവായനയ്ക്ക്=[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ-മലയാളത്തിലെ മഹാരഥന്മാർ -നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ
  2. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ-രണ്ടാം അദ്ധ്യായം-മൺമറഞ്ഞ മനീഷികൾ -അബ്‌ദുൽഗഫൂർ ഖാസിമി