ചവറ കെ.എസ്. പിള്ള
Jump to navigation
Jump to search
ചവറ കെ.എസ്. പിള്ള | |
---|---|
ചവറ കെ.എസ്. പിള്ള | |
ജനനം | |
തൊഴിൽ | കവി ബാലസാഹിത്യകാരൻ |
മലയാള കവിയും ബാലസാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമാണ് ചവറ കെ.എസ്. പിള്ള(ജനനം : 24 ഒക്ടോബർ 1939 )എന്നറിയപ്പെടുന്ന കെ. സദാശിവൻ പിള്ള.[1]
ജീവിതരേഖ[തിരുത്തുക]
1939 ഒക്ടോബർ 24 നു കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. ചവറ മുക്കു ത്തോട് ഗവ.യൂ.പി.എസിലും ചവറ കൊറ്റംകുളങ്ങര സ്കൂളിലും ശങ്കരമംഗലം ഹൈസ്കൂളിലും പഠിച്ചു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ കവി ഒ. എൻ. വി. കുറുപ്പിന്റെ അവതാരികയോടെ ആദ്യ കവിതസമാഹാരം 'ചോരപ്പൂക്കൾ' പ്രസിദ്ധീകരിച്ചു. ആരോഗ്യ വകുപ്പിൽനിന്നും വിരമിച്ചു. യുവകലാസാഹിതിയുടെ സംസ്ഥാന വൈസ് പ്രസിഡ്ന്റ് ആണ്.ആശ്രയ മാതൃനാട് എന്ന മാസികയുടെ പത്രാധിപർ ആണു. [2]സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ദക്ഷിണ മേഖലാ പ്രതിനിധിയാണ്.കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്.
കൃതികൾ[തിരുത്തുക]
- ഓണക്കൊയ്ത്ത്
- ശകുന്തള
- ഋതുഭേദം
- ചവിട്ടുപടിയിൽ നിൽക്കരുത്
- സ്യമന്തകം
- മാമ്പഴം തേൻപഴം
- കുട്ടികളുടെ ചങ്ങമ്പുഴ
- കുട്ടികളുടെ കളിയച്ഛൻ
- ആശാൻ,ഉള്ളൂർ,വള്ളത്തോൾ
- ചെറൂശ്ശേരി എഴുത്തച്ചൻ,കുഞ്ചൻ നമ്പ്യാർ
- പഞ്ചാരപ്പൈങ്കിളീ
- പുളിമാന
- വീടെരിയുന്നു
- പച്ചയുംകത്തിയും * ഞാനിവിടെയുണ്ട്
പുരസ്കാരങ്ങൾ[തിരുത്തുക]
- അബുദാബി ശക്തി അവാർഡ്
അവലംബം[തിരുത്തുക]
- ↑ "നാട്ടുനന്മയുടെ കവി". deshabhimani.com. ശേഖരിച്ചത് 16 നവംബർ 2014.
- ↑ http://www.keralabhooshanam.com/?p=48349
വർഗ്ഗംhttp://www.deshabhimani.com/news/kerala/latest-news/415481 അവാർഡ് ലഭിച്ചവർ