ചലഞ്ചർ ഡീപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടിഞ്ഞാറൻ ശാന്ത സമുദ്രത്തിൽ ചലഞ്ചർ ഡീപ്പിന്റെ സ്ഥാനം

ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശമാണ്‌ ചലഞ്ചർ ഡീപ്പ്. ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ചിലാണ്‌ 11,033 മീറ്റർ ആഴമുള്ള ചലഞ്ചർ ഡീപ്പ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് സർവേ കപ്പലായ എച്ച്.എം.എസ്. ചലഞ്ചറാണ്‌ 1875-ൽ ഇത് കണ്ടെത്തിയത്. 1960 ജനുവരി 23 നു സ്വിസ് പര്യവേഷകനായ ജാക്വസ് പിക്കാർഡും അമേരിക്കൻ പര്യവേക്ഷകനായ ഡോൺ വാൽഷും ചലഞ്ചർ ഡീപ്പിന്റെ അടിത്തട്ടിൽ എത്തിച്ചേർന്നു. 26 മാർച്ച് 2012 ന് ഹോളിവുഡ് ചലച്ചിത്രകാരൻ ജയിംസ് കാമറൂൺ ഡീപ്സീ ചാലഞ്ചർ എന്ന സമുദ്രാന്തർ വാഹനത്തിൽ ചാലഞ്ചർ ഡീപ്പിലെ 35,756 അടി തഴ്ചയിൽ പര്യവേക്ഷണം നടത്തി.[1][2][3]

അവലംബം[തിരുത്തുക]

  1. Than, Ker (25 March 2012). "James Cameron Completes Record-Breaking Mariana Trench Dive". National Geographic Society. Retrieved 25 March 2012.
  2. Broad, William J. (25 March 2012). "Filmmaker in Submarine Voyages to Bottom of Sea". New York Times. Retrieved 25 March 2012.
  3. AP Staff (25 March 2012). "James Cameron has reached deepest spot on Earth". MSNBC. Retrieved 25 March 2012.
"https://ml.wikipedia.org/w/index.php?title=ചലഞ്ചർ_ഡീപ്പ്&oldid=1692724" എന്ന താളിൽനിന്ന് ശേഖരിച്ചത്