ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗഹനമായ പഠനം നടത്തി ആറുമാസ കാലയളവിനുള്ളിൽ പ്രബന്ധങ്ങൾ സമർപ്പിക്കുന്നവർക്കാണ് ഓരോ വർഷവും ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് നൽകുക. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ ഫെലോഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. 2020-ൽ 26 പേർ ഈ ഫെലോഷിപ്പിന് അർഹരായി.[1]

ക്രമ നം. ഫെലോഷിപ്പ് ലഭിച്ച വ്യക്തികളുടെ പേര് ഗവേഷണവിഷയം
1 അനിറ്റ ഷാജി ‘എന്നുടെയൊച്ച കേട്ടുവോ വേറിട്ട്’; മലയാള സിനിമയിലെ സ്ത്രീശബ്ദങ്ങളും താരനായികാനിർമ്മിതിയും
2 ഡോ. കെ. ദിവ്യ മലയാള സിനിമയുടെ ലൈംഗികഭാവന; ആവിഷ്കരണത്തിലെ പ്രശ്നഭൂമികകൾ
3 രാജരാജേശ്വരി അശോക് Tracing the Shadows and Colours; A study of the Evolution of Film Publicity and Publicity Materials in Kerala
4 പി. എൻ. ഗോപീകൃഷ്ണൻ ശിഷ്ടബോധങ്ങളുടെ ശാക്തീകരണം - മലയാള സിനിമയിലെ പുണ്യപുരാണ ധാരയുടെ ഉറവും വളർച്ചയും പരിണാമവും
5 ഹരികൃഷ്ണൻ എസ്. കാഴ്ചയുടെ വികാസവും ഡിജിറ്റൽ കാലത്തെ മലയാള സിനിമയിലെ ആസ്പെക്ട് റേഷ്യോയും
6 ഹരിപ്രസാദ് അത്താണിക്കൽ The Minor Avant-gardists: An lntellectua! History of Three Filmmakers in the 1970s-1980s
7 വിദ്യ മുകുന്ദൻ സിനിമയിലെ ഉടയാടകൾ സാംസ്കാരിക ചരിത്രത്തിന്റെ ദൃശ്യരേഖ എന്ന നിലയിൽ - മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ചരിത്രം - ഒരു പഠനം
8 ഡോ. ഹരീഷ് ശക്തിധരൻ ചമയകല: ചരിത്രവും സംസ്കാരവും
9 ഡോ. അമീറ വി. യു. പർദ്ദയ്ക്കപ്പുറമിപ്പുറം: മലയാള സിനിമയുടെ തിരക്കാഴ്ചകളിൽ മുസ്‌ലിം സ്ത്രീയുടെ പലകാല ജീവിതം
10 കുര്യൻ കെ. തോമസ് മലയാള ചലച്ചിത്ര സാഹിത്യവും ഗ്രന്ഥസൂചിയും ബിബ്ലിയോമെട്രിക് പഠനവും
11 ജെയിംസ് ജോസഫ് Director and Cinematographer: creative collaboration in Malayalam Cinema- A Semiotic study of visual story telling in modern Malayalam cinema
12 ഡോ. സംഗീത ചേനംപുല്ലി പ്രതിനിധാനത്തിന്റെ ദേശാന്തരങ്ങൾ അഥവാ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം മലയാള സിനിമയിൽ: തിരഞ്ഞെടുത്ത സിനിമകളെ മുൻനിർത്തിയുള്ള പഠനം
13 ഡോ. ശ്രീബിത പി. വി. lrpagining the Classical Dancer in Malayalam Cinema: History, Frame and Gaze
14 മഞ്ജു ഇ. പി. Cinema within Cinema in Malayalam: An Archival Pursuit
15 ശ്രീകല എം. എസ്. നായികാസ്വത്വത്തിന്റെ നിർമ്മാണവും പരിണാമവും: 'വിഗതകുമാരൻ' മുതൽ 'മായാനദി' വരെ
16 അജിത് കുമാർ എ. എസ്. സംഗീതം, ശബ്ദം, സാങ്കേതിക വിദ്യ: മലയാള സിനിമയുടെ ശ്രാവ്യ ചരിത്രവും വർത്തമാനവും
17 സഞ്ജുന എം. The imagination of Cinema: Tracking the future of Malayalam Films
18 സ്വാതിലക്ഷ്മി വിക്രം മലയാള സിനിമയും ഉപശീർഷകങ്ങളും: ചരിത്രം, സാങ്കേതികത, ഭാഷ, സംസ്കാരം
19 വിഷ്ണുരാജ് പി. മലയാളസിനിമയും മിമിക്രിയും: സാംസ്കാരിക പഠനം
20 ബ്ളെയ്സ് ജോണി Cinematic Representations of Repressed Desires: Problematizing the Popular Horror Movies in Malayalam
21 ഷെസിയ സലിം Adivasi Portrayal in Malayalam Fllms
22 സാബു പ്രവദാസ് കലാ സംവിധാനത്തിന്റെ നാൾതാളുകൾ
23 ജെ. രാജശേഖരൻ നായർ Political Landscapes in Malayalam Cinema: Understanding the Text and the Context
24 മനോജ് മനോഹരൻ മലയാളസിനിമാനിരൂപണചരിത്രം
25 അഞ്ജന കെ.എസ്. Disability and Cinematic Discourses: A Diachronic study of representation of Disability in Malayalam Cinema Post 1990s
26 അനുശ്രീ ചന്ദ്രൻ സി. മലയാള സിനിമയും ഔപചാരിക ഗവേഷണവും