ചമ്രവട്ടം അയ്യപ്പക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചമ്രവട്ടം ധർമ്മശാസ്താക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം is located in Kerala
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°49′9″N 75°57′20″E / 10.81917°N 75.95556°E / 10.81917; 75.95556
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:ചമ്രവട്ടം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:അയ്യപ്പൻ
പ്രധാന ഉത്സവങ്ങൾ:ആറാട്ട്‌
ക്ഷേത്രങ്ങൾ:1
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. [1] പൂർണ്ണ, പുഷ്കല എന്നീ പത്നിമാരോടുകൂടിയ ഗൃഹസ്ഥശാസ്താവാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, ശിവൻ, വിഷ്ണു, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വൃശ്ചികം 1 മുതൽ ധനു 11 വരെ നീണ്ടുനിൽക്കുന്ന മണ്ഡലകാലമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ 41 ദിവസങ്ങളിൽ അവസാനത്തെ 11 ദിവസം (ധനുമാസത്തിലെ ദിവസങ്ങൾ) അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

പേരിനു പിന്നിലെ ഐതിഹ്യം[തിരുത്തുക]

ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത് “ശംബരൻ” എന്ന മഹർഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാൽ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടം എന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം.

ഈ സ്ഥലത്ത് ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതിഹ്യം. [2]

പ്രത്യേകത[തിരുത്തുക]

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ചമ്രവട്ടം. മഴക്കാലത്ത്‌ ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. [3]

ആലുവ മണപ്പുറം ശിവക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ. [4]

അപകടങ്ങൾ[തിരുത്തുക]

2013 മാർച്ച് 2ന് ഉണ്ടായ അഗ്നിബാധയിൽ ഈ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ചുറ്റമ്പലം, പൂമുഖം, ശ്രീകോവിൽ എന്നിവ പൂർണമായി കത്തിനശിച്ചു. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ചമ്രവട്ടം അയ്യപ്പക്ഷേത്രം കത്തിനശിച്ചു; ഒരു കോടിയുടെ നഷ്ടം". മാധ്യമം. 3 Mar 2013. Retrieved 16 Aug 2013-. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് - സാംസ്കാരികചരിത്രം[പ്രവർത്തിക്കാത്ത കണ്ണി]
  3. "ചമ്രവട്ടം അയ്യപ്പക്ഷേത്രം ആറാട്ടിനൊരുങ്ങുന്നു". mathrubhumi. 28 Jun 2013. Retrieved 16 Aug 2013-. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "സ്വയം ആറാടുന്ന അമ്പലങ്ങൾ". മലയാള മനോരമ. 10 August 2013. Retrieved 16 Aug 2013-. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

ചിത്രശാല[തിരുത്തുക]