ചബർ തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Port of Chabahar in the Sistan and Baluchestan Province of Iran, next to the Gulf of Oman.

തെക്കു കിഴക്കൻ ഇറാനിലെ ഒരു പ്രധാന തുറമുഖമാണ് ചബർ തുറമുഖം.

ചരിത്രം[തിരുത്തുക]

സിസ്റ്റാൻ ബലൂചിസ്താൻ പ്രവിശ്യകൾക്ക് തെക്കായാണ് ചബർ തുറമുഖം. ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും സുഗമമായി കടക്കാവുന്നതിനാൽ പണ്ടു മുതൽക്കേ വാണിജ്യത്തിന് പേരുകേട്ടതാണിവിടം. 1973 ൽ ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കപ്പെട്ടെങ്കിലും ഇസ്ലാമിക വിപ്ലവത്തിനു ശേഷം സാമ്പത്തിക കാരണങ്ങളാൽ ഏറെയൊന്നും മുന്നോട്ടു പോകാനായില്ല.ബ്രേക്ക് വാട്ടറടങ്ങുന്ന ഒരു ഭാഗം മാത്രമേ പൂർത്തീകരിക്കാനായുള്ളൂ. 1981 ൽ ചബർ തുറമുഖത്തിലെ രണ്ടു ഭാഗങ്ങളിലൊന്നായ ഷഹീദ് - കലന്താരി തുറമുഖത്തിന്റെ പ്രവർത്തനങ്ങളാരംഭിക്കുകയുണ്ടായി. ഇറാൻ - ഇറാഖ് യുദ്ധകാലത്ത് ഈ തുറമുഖത്തിന്റെ തന്ത്രപരമായ പ്രാധാന്യം ഇറാൻ ഗവൺമെന്റിന് ബോധ്യപ്പെടുകയും ഷഹീദ് - ബേഹെഷ്തി തുറമുഖ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

തെക്കെ അഫ്ഗാനിസ്ഥാനിലെ സാബൂൾ ഇരുമ്പ് ഖനികളെയും ചബർ തുറമുഖത്തെയും ബന്ധിപ്പിക്കാനായി 560 മൈൽ നീളമുള്ള റെയിൽപ്പാത ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ചിരുന്നു.

ഇന്ത്യയുടെ താത്പര്യം[തിരുത്തുക]

ഈ തുറമുഖം വികസിക്കുന്നതോടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധം മെച്ചപ്പെടുത്തി പുതിയ സഞ്ചാരമാർഗ്ഗം തുറക്കാൻ ഇന്ത്യക്കാകും. ചബർ തുറമുഖത്തിൽ, മധ്യ ഏഷ്യയിലേക്കും അഫ്ഗാനിലേക്കുമുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ നീക്കത്തിന് മുന്തിയ പരിഗണനയും താരിഫിൽ ചില ഇളവുകളും ലഭിക്കുന്നുണ്ട്. [1] 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ അജൻഡയാണ് ചബർ തുറമുഖം. ചൈനീസ് മാതൃകയിൽ ഇറാനിലെ ചബർ തുറമുഖം വികസിപ്പിച്ച് വ്യാപാരമുന്നേറ്റം നടത്താൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്. പാകിസ്താനിലെ ഗ്വാദർ തുറമുഖം വികസിപ്പിച്ച് വ്യാപാരരംഗത്ത് മുന്നേറ്റം കാഴ്ചവെച്ച ചൈനയുടെ നീക്കത്തിന് ബദലായാണിത്. ചബറിന്റെ വികസനത്തിന് 539 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഉടൻ അനുമതി നൽകുമെന്ന് പത്ര വാർത്തകളുണ്ടായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "ചൈനയുടെ ഗ്വദറിന് മറുപടിയായി ഇന്ത്യയുടെ 'ചബർ '". മാതതൃഭൂമി. 21 ഏപ്രിൽ 2013. ശേഖരിച്ചത് 21 ഏപ്രിൽ 2013.
  2. http://www.telegraph.co.uk/news/worldnews/middleeast/iran/9115192/India-begins-use-of-Chabahar-port-in-Iran-despite-international-pressure.html
"https://ml.wikipedia.org/w/index.php?title=ചബർ_തുറമുഖം&oldid=2282345" എന്ന താളിൽനിന്ന് ശേഖരിച്ചത്