Jump to content

ചപ്പാഡ ഡോസ് വെയ്‍ഡെയ്‍റോസ് ദേശീയോദ്യാനം

Coordinates: 14°05′S 47°40′W / 14.083°S 47.667°W / -14.083; -47.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cerrado Protected Areas: Chapada dos Veadeiros and Emas National Parks
Parque Nacional da Chapada dos Veadeiros
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംബ്രസീൽ Edit this on Wikidata
Includesസെറാധോ Edit this on Wikidata
മാനദണ്ഡംix, x
അവലംബം1035
നിർദ്ദേശാങ്കം14°05′S 47°40′W / 14.083°S 47.667°W / -14.083; -47.667
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.icmbio.gov.br
ചപ്പാഡ ഡോസ് വെയ്‍ഡെയ്‍റോസ് ദേശീയോദ്യാനം is located in Brazil
ചപ്പാഡ ഡോസ് വെയ്‍ഡെയ്‍റോസ് ദേശീയോദ്യാനം
Location of ചപ്പാഡ ഡോസ് വെയ്‍ഡെയ്‍റോസ് ദേശീയോദ്യാനം
Rainbow adorns the Salto II waterfall of "Black River"

ചപ്പാഡ ഡോസ് വെയ്‍ഡെയ്‍റോസ്, (PortugueseParque Nacional da Chapada dos Veadeiros), ബ്രസീലിലെ ചപ്പാഡ ഡോസ് വെയ്‍ഡെയ്‍റോസ് എന്ന 1.8 ബില്യൺ വർഷങ്ങൾ പഴക്കമുള്ള പുരാതന പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ബ്രസീലിയൻ സംസ്ഥാനമായ ഗോയിയാസിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം രൂപീകരിച്ചത് 1961 ജനുവരി 11 ന് അക്കാലത്തെ പ്രസിഡന്റ് ജസ്സിലിനോ കുബിറ്റ്സ്ചെക് ആണ്. 2001 ൽ യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു. ആൾട്ടോ പരൈസോ ഡി ഗോയിയാസ്, കവൽകാൻറ്റെ, കോളിനാസ് ഡു സുൾ എന്നീ മുനിസിപ്പാലിറ്റികളിലായി 655 ചതുരശ്ര കിലോമീറ്റർ (253 ചതുരശ്ര മൈൽ) പ്രദേശത്ത് ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. ദേശീയോദ്യാനത്തിൻറെ പരിപാലനഉത്തരവാദിത്തം ചിയോ മെൻഡസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനിൽ നിഷിപ്തമാണ്.

കാലാവസ്ഥ

[തിരുത്തുക]

ഈ ദേശീയോദ്യാനമേഖലയിലെ ശരാശരി വാർഷിക താപനില 24-26 ഡിഗ്രി സെൽഷ്യസ് വരെയാണ്. കുറഞ്ഞത് 4-8 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. പരമാവധി താപനില 40-42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്.

600 മുതൽ 1650 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, മധ്യ ബ്രസീലിലെ ഏറ്റവും ഉയരംകൂടിയ സമതലമാണ്. ഗോയിയാസ് സംസ്ഥാനത്തിലെയും ഉദ്യാനത്തിലെയും ഏറ്റവും ഉയർന്ന പ്രദേശം സമുദ്രനിരപ്പിന് 1691 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സെറ ഡ സൻറാനയാണ്.

ശിലാരൂപീകരണം

[തിരുത്തുക]

ഈ പ്രദേശത്തെ ശിലകളുടെ രൂപീകരണം ഗ്രഹത്തിലെ ഏറ്റവും പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു. ക്രിസ്റ്റലുകൾ അടങ്ങിയിരിക്കുന്ന വെള്ളാരങ്കല്ലുകൾ ഈ പ്രദേശത്തു കാണപ്പെടുന്നു. ജപ്പാൻ, ഇംഗ്ലണട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഈ ശിലകൾ കയറ്റി അയയ്ക്കുകയും അവിടെ അവ വിലമതിക്കുകയും ചെയ്യുന്നു. അവിടങ്ങളിൽ ഈ ശിലകൾ പതിറ്റാണ്ടുകളായി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. പ്രകൃതി സ്നേഹികളും രോഗചികിത്സകരും അൾട്ടോ പരയ്സോ പോലയുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതരം ക്രിസ്റ്റലുകൾ മുഖേന രോഗങ്ങളിൽനിന്നു സൌഖ്യ പ്രാപിക്കുവാനുള്ള ഊർജ്ജം തേടാറുണ്ട്. സെറാഡോയിലെ മണ്ണിലും തുറസായ മേച്ചിൽ പ്രദേശങ്ങളിലും ശിലാ ക്രിസ്റ്റലുകൾ കാണപ്പെടുന്നു.

ഈ പ്രദേശത്ത് വനത്തിൻറെ  വളർച്ച ഇപ്പോഴും കാണപ്പെടുന്നുണ്ട്. 25-ൽ അധികം ഓർക്കിഡ് വർഗ്ഗങ്ങളെ ഇവിടെ കാണുവാൻ സാധിക്കുന്നതാണ്. കൂടാതെ മറ്റു ബ്രസീലിയൻ ഇനങ്ങളായ pau d'arco roxo, copaíba (കോപ്പ മരം), aroeira (കാലിഫോർണിയ പെപ്പർ മരം), tamanqueira (കോർക്ക് മരം), terivá (പനയുടെ ഇനത്തിൽപ്പെട്ട ഒരു മരം), buritis (വൈൻ പാം) and Babaçu (Babassu) എന്നീവയും ഈ പ്രദേശത്തു സുലഭമായി കാണുന്നു.

ടോക്കാൻറിൻ നദിയുടെ ഒരു പോഷകനദിയായ റിയോ പെട്രോ ആണ് ഈ ദേശീയോദ്യാനത്തിലുള്ള പ്രധാന നദി. റിയോ പെട്രോ ഫാൾസ് (120 മീറ്റർ ഉയരം, അടിവാരത്തിൽ 80 മീറ്റർ), കരിയോക്കാസ് ഫാൾസ് തുടങ്ങിയ നിരവധി വെള്ളച്ചാട്ടങ്ങളും ഉദ്യാനത്തിനുള്ളിൽ നിലനിൽക്കുന്നു. 40 മീറ്റർ (130 അടി) ഉയരമുള്ള മനോഹരമായ മലയിടുക്കുകളും 300 ചതുരശ്ര മീറ്റർ (3,200 ചതുരശ്ര അടി) അഗാധതയുമുളള താഴ്വരകളും ചേർന്നതാണ് ഈ ദേശീയോദ്യാനം.

വെള്ളച്ചാട്ടങ്ങൾ

[തിരുത്തുക]

ചപ്പഡ ഡോസ് വെയ്‍ഡെയ്‍റോസ് ദേശീയോദ്യാനം അതിൻറെ വെള്ളച്ചാട്ടങ്ങൾക്ക് പ്രശസ്തമാണ്. 80 മീറ്റർ മുതൽ 120 മീറ്റർ വരെ ഉയരമുള്ളവയിൽ കൊറെഡെയ്റാസ്, കാന്യോൺ I, കാന്യോണ് II, കറിയോക്വിൻഹാസ് വെള്ളച്ചാട്ടം, ജാർഡിം ഡി മൈട്രേയ എന്നിവ ഉൾപ്പെടുന്നു

നിയന്ത്രിത പ്രവേശനമുള്ള സ്ഥലങ്ങളിലുള്ള വെള്ളച്ചാട്ടങ്ങളിൽ, അഗ്വാസ് ക്വെൻറെസ്, മൊറാഡ ഡൊ സോൾ, ബാൻഹോ ഡാസ് ക്രിയൻകാസ് & വെയ്‍ൽ ഡാസ് അൻഡോറിൻഹാസ്, സാൾട്ടോ ഡൊ റെയ്സാമ & കാന്യോൺ ഡൊ റിയോ സാവോ മിഗ്വെൽ, വെയ്‍ൽ ഡ ലുവ, കച്ചോയിറാസ് അൽമെസെഗാസ് I & അൽമെസെഗാസ് II, കച്ചോയിറ ഡി ബെൻറോ, കറ്റററ്റാസ് ഡൊ റിയോ ഡോസ് കൌറോസ്,  കച്ചോയിറ ഡൊ റിയോ ക്രിസ്റ്റൽ, കച്ചോയിറ ഡോസ് അഞ്ചോസ് ഇ ഡോസ് അർക്കാഞ്ചോസ്, അഗ്വ ഫ്രിയ, കച്ചോയിറ ഡോ റിയോ ഡാസ് അൽമാസ്, പോക്കോ എൻകാൻറഡോ,  സെർട്ടാവോ സെൻ, കച്ചോയിറ ഡോ റിയോ മക്കാക്കോ,  ടെറിറ്റോറിയോ കലുങ്ക, ലാഗോ സെറ ഡാ മെസ, ബോകൈനാ ഡൊ ഫരിയ, കച്ചോയിറ ഡാസ് നീവ്സ്, മിറാൻഡെ ഡൊ പൂസോ അൾട്ടോ,  ആൽപസ് ഗൊയ്നോസ്, കച്ചോയിറ ഡൊ സന്താന, കച്ചോയിറ ഡാ ആവേ മരിയ, മൊറാഡ ഡോ സോൾ, പെഡ്ര എസ്ക്രീത്ത, കച്ചോയിറ ഡാസ് പെഡ്രാസ് ബോണിറ്റാസ്, കച്ചോയിറ സാന്ത ബാർബറ, കച്ചോയിറ കപ്പിവര, കച്ചോയിറ കണ്ടരു, കച്ചോയിറാസ് ബറോക്കോ, കച്ചോയിറാസ് ഡൊ പ്രതിൻഹ, കച്ചോയിറ റീ ഡൊ പ്രാറ്റ, കച്ചോയിറാസ് ഡൊ കുറിയോള, കച്ചോയിറ ഡൊ സാവോ ബർത്തലോമ്യൂ, കച്ചോയിറാസ് വെരെഡാസ്, പോണ്ടെ ഡി പെഡ്ര തുടങ്ങിയവയാണ്.

പ്രാദേശിക ജന്തുജാലങ്ങൾ

[തിരുത്തുക]

ഈ പ്രദേശത്തിൻറെ അതിസമ്പന്നമായ ജന്തുജാലങ്ങളിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്. പാമ്പാസ് മാനുകൾ (പ്രാദേശികമായി veado campeiro എന്നു വിളിക്കുന്നു), ചതുപ്പു മാനുകൾ (cervo do pantanal), മാൻഡ് ചെന്നായ് (lobo guará), ജഗ്വാർ, റിയ (ema), സെറീമ (ചെറുതരം പക്ഷി), ടപെറ്റി (ഒരു തരം മുയൽ), ഭീമൻ ഇത്തിൾപ്പന്നി (tatu canastra), ഈനാംപേച്ചി (tamanduá), കാപിബാര (capivara, ഒരു തരം ഭീമൻ എലിവർഗ്ഗം), ടാപ്പിർ (anta, തെക്കു കിഴക്കേ ഏഷ്യയിലും തെക്കേ അമേരിക്കയിലും മാത്രം കണ്ടു വരുന്ന പന്നിയെപ്പോലെയുള്ള ചെറിയ തുമ്പിക്കൈയുള്ള രാത്രിഞ്ചരജന്തു), ഗ്രീൻ-ബീക്ക്ഡ് ടൂക്കൻ (tucano de bico verde), കരിങ്കഴുകൻ (urubu), കിങ് വൾച്ചർ (urubu rei) എന്നിവയാണ് വംശനാശഭീഷണിയുള്ള ജീവികളിൽ ഏതാനും ചിലത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]