ചന്ദ്രശേഖര റെഡ്ഡി
ദൃശ്യരൂപം
ചന്ദ്രശേഖര റെഡ്ഡി | |
---|---|
ജനനം | ചിറ്റൂർ ആന്ധ്രാ പ്രദേശ് | ഒക്ടോബർ 16, 1948
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, തെലുഗു സാഹിത്യകാരൻ |
തെലുഗു സാഹിത്യകാരനും അദ്ധ്യാപകനുമാണ് രാച്ചപലം ചന്ദ്രശേഖര റെഡ്ഡി(16 ഒക്ടോബർ 1948). മന നവലലു- മന കതനികലു എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിന്റെ രചനയ്ക്ക് 2014 ൽ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] പതിമൂന്നോളം നോവലുകളും പതിനൊന്ന് ചെറുകഥൈ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]ആന്ധ്രാ പ്രദേശിലെ ചിറ്റൂരിനടുത്ത് ജനിച്ചു. തെലുഗുവിൽഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കടപ്പായിലെ സി.പി.ബ്രൗൺ ലാങ്വേജ് റിസർച്ച് സെന്ററിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകനാണ്. ജന വിജ്ഞാന വേദിക എന്ന സംഘടനയുടെ പ്രസിഡന്റാണ്.[2]
കൃതികൾ
[തിരുത്തുക]- ശില്പ പ്രഭാവതി (Silpa Prabhavathi)
- തെലുഗു കവിത്വം(Telugu Kavitvam)
- നന്നായാ വൊരവാട്(Nannayya Voravad)
- ദേവുതെ ബലുദൈതെ(Devude Baludaithe)
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[3]