ചന്ദ്രശേഖരൻ തിക്കോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ച നാടകകൃത്താണ് ചന്ദ്രശേഖരൻ തിക്കോടി. 25-ഓളം പൂർണ നാടകങ്ങൾ അദ്ദേഹമെഴുതി 40-ഓളം അമച്വർ നാടകങ്ങളുടേയും 60-ഓളം റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1980-ൽ എഴുതിയ നാവ് എന്ന ഏകാങ്ക നാടകമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടി. യുക്തിവാദി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ടൗൺഹാളിലായിരുന്നു അതിന്റെ അരങ്ങേറ്റം. ബഞ്ചമിൻ മൊളോയിസിനെക്കുറിച്ചെഴുതിയ അസുരഗീതം എന്ന ഏകാങ്ക നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു.

സ്റ്റേജ് ഇന്ത്യ, സംഗമം, സംഘചേതന, വടകര വരദ തുടങ്ങിയ കേരളത്തിലെ പല പ്രമുഖ സമിതികൾക്ക് വേണ്ടിയും അദ്ദേഹം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ജോസ് ചിറമേൽ, വിക്രമൻ നായർ, ഷിബു എസ്.കൊട്ടാരം തുടങ്ങി മലയാളത്തിലെ പ്രഗത്ഭരാണ് അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളും സംവിധാനം ചെയ്തത്. സ്വാതന്ത്ര്യ സമരക്കാലത്ത് പ്രമാദമായ ബോംബ് കേസിന് രംഗവേദിയായ കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമം കേന്ദ്രമാക്കി മലബാറിന്റെ 70-75 വർഷത്തെ ചരിത്രം പറയുന്ന വടക്കൻ കാറ്റ് എന്നൊരു നോവൽ എഴുതി.

നാടകങ്ങൾ[തിരുത്തുക]

  • അച്യുതന്റെ സ്വപ്‌നം
  • ലക്ഷ്മണരേഖ
  • സ്യമന്തകം
  • അമൃതംഗമയ
  • തണ്ണീർ തണ്ണീർ
  • പാടിക്കുന്ന്
  • മറുപുറം
  • 1993-ൽ കണ്ണൂർ സംഘചേതനയ്ക്ക് വേണ്ടി ചരിത്രം അവസാനിക്കുന്നില്ല

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2021)[1]
  • പൂർണ ഉറൂബ് നോവൽ അവാർഡ്[2]

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
  2. https://www.mathrubhumi.com/books/news/chandrasekaran-thikkodi-wins-uroob-award-1.5743831
"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖരൻ_തിക്കോടി&oldid=3727984" എന്ന താളിൽനിന്ന് ശേഖരിച്ചത്