ചന്ദ്രയാൻ-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചന്ദ്രയാൻ-2
ദൗത്യത്തിന്റെ തരംഓർബിറ്റർ, ലാൻഡർ, റോവർ
ഓപ്പറേറ്റർഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ
വെബ്സൈറ്റ്ISRO
ദൗത്യദൈർഘ്യംഒരു വർഷം (ഓർബിറ്ററും റോവറും)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്ഇസ്രോ
വിക്ഷേപണസമയത്തെ പിണ്ഡം2,650 കിഗ്രാം (ഓർബിറ്റർ, ലാൻഡർ, റോവർ ഇവയെല്ലാംകൂടി)
Payload massഓർബിറ്റർ: 1400 കിഗ്രാം
റോവർ: 20 കിഗ്രാം [1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി2017 (പദ്ധതിയിട്ടിരിക്കുന്നതനുസരിച്ച്) [2]
റോക്കറ്റ്GSLV
കരാറുകാർഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ
Moon orbiter
----
Indian Lunar Exploration Program
← Chandrayaan-1

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൌത്യമാണ് ചന്ദ്രയാൻ-2(സംസ്കൃതം: चन्द्रयान-२, വിവ: ചന്ദ്ര-യാനം[3][4] About this soundpronunciation ). റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ പ്രതീക്ഷിത ചെലവ് ഏകദേശം 425 കോടി രൂപയാണ്. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ 2 ജി എസ് എൽ വി വിക്ഷേപണ വാഹനമുപയോഗിച്ച് 2013ഓടെ ഈ ദൌത്യം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറകയലുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കും. ഈ വിവരങ്ങൾ ചന്ദ്രയാൻ 2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1ന്റെ വിജയത്തിനു കാരണമായ ഡോ.മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൌത്യസംഘമാണ് ചന്ദ്രയാൻ 2നു വേണ്ടി പ്രവർത്തിക്കുന്നത്.

ചന്ദ്രയാന്റെ ചരിത്രം[തിരുത്തുക]

ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 18സപ്തംബർ2008 ൽ നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൌത്യം അംഗീകരിച്ചു.12 നവംബർ 2007ൽ ഐ എസ് ആർ ഓ യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS)പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ എസ് ആർ ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. ഇതിന്റെ ദൗത്യ കാലാവധി ഒരു വർഷമാണ്.

രൂപകൽപ്പന[തിരുത്തുക]

റഷ്യ ഒരു ലാന്ററും റോവറും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും.ചന്ദ്രന് മുകളിൽ സഞ്ചാരപഥത്തിൽ പേടകം എത്തിയതിനു ശേഷം റോവർ ഉൾക്കൊള്ളുന്ന ലാന്റർ പേടകത്തിൽ നിന്ന് വേർപെടുകയും ചാന്ദ്രമണ്ണിൽ ഇറങ്ങുകയും ചെയ്യും.അതിനു ശേഷം റോവർ ലാന്ററിന്റെ ഉയർന്ന ഭാഗത്തു നിന്ന് വേർപെടും. ആണവോർജമുപയോഗിച്ച് ചന്ദ്രയാൻ 2 പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പഠനങ്ങൾ ഐ എസ് ആർ ഓ നടത്തിവരികയാണ്. നാസയും ഇ എസ് എയും പേടകത്തിന് ചില സാങ്കേതിക ഉപകരണങ്ങൾ നൽകിക്കൊണ്ട് ഈ ദൌത്യത്തിൽ പങ്കാളികളാകും.ഈ തീരുമാനം അവർ ഐ എസ് ആർ ഓ യെ അറിയിച്ചിട്ടുണ്ട്.

റോവർ[തിരുത്തുക]

റഷ്യ രൂപകൽപ്പന ചെയ്യുന്ന അമ്പതു കി.ഗ്രാം റോവറിന് ആറ് ചക്രങ്ങൾ‌ ഉണ്ടായിരിക്കും. അത് സൌരോർജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.അത് തെക്ക് വടക്ക് ധ്രുവങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുകയും ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കുകയും ചെയ്യും.റോവർ പരമാവധി 360m/hവേഗതയിൽ 150കി.മീ. വരെ സഞ്ചരിക്കും.

അവലംബം[തിരുത്തുക]

  1. Subramanian, T. S. (11 May 2014). "Chandrayaan's rover and the moon rocks from Salem villages". The Hindu. ശേഖരിച്ചത് 2014-10-02.
  2. "India to launch Chandrayaan-II by 2017". NTS - Aerospace Services. The Hindu. 10 January 2014. ശേഖരിച്ചത് 2014-01-12. |first= missing |last= (help)
  3. "candra". Spoken Sanskrit. ശേഖരിച്ചത് 2008-11-05.
  4. "yaana". Spoken Sanskrit. ശേഖരിച്ചത് 2008-11-05.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദ്രയാൻ-2&oldid=2819726" എന്ന താളിൽനിന്ന് ശേഖരിച്ചത്