Jump to content

ചന്ദ്രചൂർ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chandrachur Singh
Singh in 2010
ജനനം
Bolangir, Odisha , India
ദേശീയതIndian
വിദ്യാഭ്യാസംThe Doon School
St. Stephen's College, Delhi
സജീവ കാലം1996–Present
ബന്ധുക്കൾAbhimanyu Singh (brother)

ഒരു ബോളിവുഡ് നടനാണ് ചന്ദ്രചൂർ സിംഗ് (ജനനം:11 ഒക്ടോബർ 1968) .

ജീവിതരേഖ[തിരുത്തുക]

1968-ൽ ന്യൂ ഡെൽഹിയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ചന്ദ്രചൂർ സിംഗ് ഡെറാഡൂണിലെ ഡൂൺ സ്കൂളിലും ഡെൽഹി സെന്റ് സേവ്യേഴ്സുമിലായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. കുറച്ചു കാലം സംഗീത അധ്യാപകനായി ജോലി നോക്കിയതിനു ശേഷം 1988-ൽ മുംബൈയിലെത്തിയ ചന്ദ്രചൂർ സംവിധായകൻ മഹേഷ് ഭട്ടിന്റെ സഹായിയായി പ്രവർത്തിച്ചു.[1] എങ്കിലും ഒരു ചലച്ചിത്രത്തിൽ മുഖം കാണിക്കുവാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. അമിതാബ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് നിർമ്മിച്ച് 1996-ൽ പുറത്തിറങ്ങിയ തേരേ മേരേ സപ്‌നേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. ചിത്രം വൻവിജയമായിരുന്നില്ലെങ്കിലും ചന്ദ്രചൂറിന്റെ അഭിനയം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. അതേ വർഷം തന്നെ ഗുൽസാർ രചനയും സംവിധാനവും നിർവ്വഹിച്ച മാച്ചിസ് എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചു. തബുവായിരുന്നു ഈ ചിത്രത്തിലെ നായിക. പഞ്ചാബിലെ ഭീകരവാദത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ചന്ദ്രചൂറിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1996-ലെ മികച്ച നവാഗത നടനുള്ള പുരസ്കാരം ലഭികുകയുണ്ടായി.[2]

മാച്ചിസ്-നെ തുടർന്ന് ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങളായ ശ്യാം ഘന ശ്യാം, ബേതാബി, സിൽ സില ഹെ പ്യാർ ഹെ തുടങ്ങിയവയൊന്നും കാര്യമായ വിജയങ്ങൾ നേടിയില്ല. എന്നാൽ പിന്നീട് മറ്റ് മുൻനിര അഭിനേതാക്കൾക്കൊപ്പം ഇദ്ദേഹം പ്രധാന റോളുകൾ ചെയ്ത ചിത്രങ്ങൾ ദാഗ്-ദ ഫയർ(1999), ക്യാ കെഹന (2000), ജോഷ് (2000) തുടങ്ങിയവ മികച്ച വിജയ ചിത്രങ്ങളായി. ദാഗ്-ദ ഫയർ-ൽ സഞ്ജയ് ദത്ത്, ക്യാ കെഹന-യിൽ പ്രീതി സിൻ‌ഡ, സെയ്ഫ് അലി ഖാൻ, ജോഷ്-ൽ ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. 2001-ൽ പുറത്തിറങ്ങിയ ചിത്രങ്ങൾ പരാജയങ്ങളായി. ഇതോടൊപ്പം തോളെല്ലിനേറ്റ അപകടത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ അഭിനയരംഗത്ത് വിട്ടുനിൽക്കുവാൻ ഇദ്ദേഹത്തെ നിർബന്ധിതനാക്കി.

2012-ൽ ചാർ ദിൻ കി ചാന്ദ്നി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് തിരിച്ചു വന്ന ചന്ദ്രചൂർ സിംഗ് സിനിമാ അഭിനയത്തിനൊപ്പം ടി.വി അവതാരകനായും പ്രവർത്തിക്കുന്നു. ഫുഡ്‌ഫുഡ് ചാനലിൽ ഇദ്ദേഹത്തിന്റെ സഹോദരൻ ആദിത്യ നാരായൺ സിംഗ് അവതരിപ്പിക്കുന്ന 'റോയൽ രസോയി' എന്ന പാചകപരിപാടിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.[3]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം വേഷം
1996 തേരേ മേരേ സ‌പ്നേ രാഹുൽ മേത്ത
മാച്ചിസ് കൃപാൽ സിംഗ് പാലി
1997 ബേതാബി സമീർ
1998 ശാം ഘനശാം ശാം
1999 ദിൽ ക്യാ കരേ സോം ദത്ത്
ദാഗ്: ദ ഫയർ' രവി വർമ്മ
സിൽ സില ഹെ പ്യാർ ക അഭയ് സിൻഹ
2000 ജോഷ് രാഹുൽ
ക്യാ കഹന അജയ്
2001 Aamdani Atthani Kharcha Rupaiyaa രവി
2002 ജുനൂൻ
ഭാരത ഭാഗ്യ വിധാത ഷബീർ ജഹാംഗീർ ഖാൻ
2005 മൊഹബത് ഹോ ഗയി ഹെ തുംസേ
2006 സർഹദ് പാർ രവി
2009 മാരുതി മേര ദോസ്ത്
2011 കെംതി യേ ബന്ധന (ഒറിയ ചിത്രം)
2012 ചാർ ദിൻ ക ചാന്ദ്‌നി
2013 ജില്ലാ ഗാസിയാബാദ
2013 ദ റിലക്റ്റന്റ് ഫണ്ടമന്റെലിസ്റ്റ്

പുരസ്കാരങ്ങൾ[തിരുത്തുക]

1996: മികച്ച നവാഗത നടനുള്ള ഫിലിംഫെയർ പുരസ്കാരം - മാച്ചിസ്

അവലംബം[തിരുത്തുക]

  1. അധഃപതനം കൈകാര്യം ചെയ്യുക എളുപ്പമായിരുന്നു : ചന്ദ്രചൂർ സിംഗ്, 27 ഫെബ്രുവരി 2012, ടൈംസ് ഓഫ് ഇന്ത്യ[പ്രവർത്തിക്കാത്ത കണ്ണി]
  2. ചന്ദ്രചൂർ സിംഗ്, IMDB.com
  3. "ചന്ദ്രചൂർ സിംഗ് അവതരിപ്പിക്കുന്ന റോയൽ രസോയി, ഫുഡ്‌ഫുഡ്.കോം". Archived from the original on 2013-06-21. Retrieved 2013-04-21.
"https://ml.wikipedia.org/w/index.php?title=ചന്ദ്രചൂർ_സിംഗ്&oldid=3804060" എന്ന താളിൽനിന്ന് ശേഖരിച്ചത്