ചന്ദ്രക്കല എസ്. കമ്മത്ത്
ചന്ദ്രക്കല എസ്. കമ്മത്ത് | |
---|---|
ദേശീയത | ![]() |
തൊഴിൽ | സാഹിത്യകാരി |
മലയാള ഗദ്യ സാഹിത്യകാരിയാണ് ചന്ദ്രക്കല എസ്. കമ്മത്ത്. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവാണ്. രുഗ്മ എന്ന നോവൽ സിനിമയായിട്ടുണ്ട്. 2014 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
ആലപ്പുഴ ജില്ലയിൽ ജനിച്ചു. കൊങ്കിണിയായിരുന്നു മാതൃഭാഷ. വിവാഹനന്തരം കൊല്ലത്തായി താമസം. സർക്കാർ ഹൈസ്ക്കൂൾ അധ്യാപികയായിരുന്നു.
മനോരാജ്യം, കുങ്കുമം, വനിത തുടങ്ങിയ ആനുകാലികങ്ങളിൽ കഥ, നോവൽ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. 1983ൽ വനിതക്കു വേണ്ടി എഴുതിയ 'രുഗ്മ' എന്ന നോവൽ പി.ജി. വിശ്വഭംരൻ സിനിമയാക്കി.[1]
'ഭിക്ഷ' എന്ന നോവൽ 'അക്ഷയപാത്രം' എന്ന പേരിലും 'സപത്നി' എന്ന നോവലും ശ്രീകുമാരൻ തമ്പി സീരിയലാക്കി.[2]
കൃതികൾ[തിരുത്തുക]
- രുഗ്മ
- ഭിക്ഷ (നോവൽ)
- സപത്നി
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം(2014)[3]
അവലംബം[തിരുത്തുക]
- ↑ "ചന്ദ്രക്കല എസ്. കമ്മത്ത്". Department of Women and Child Development, Kerala state.
- ↑ "ഭൂമിയിലെ ചന്ദ്രക്കല". മാതൃഭൂമി. 10 February 2021. മൂലതാളിൽ നിന്നും 2021-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2021.
- ↑ http://www.mangalam.com/print-edition/keralam/411380