ചന്ദോലി ദേശീയോദ്യാനം

Coordinates: 17°11′30″N 73°46′30″E / 17.19167°N 73.77500°E / 17.19167; 73.77500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chandoli National Park
Sahyadri Tiger Reserve
ചന്ദോലി ദേശീയോദ്യാനത്തിൽ ഓറിയന്റൽ ഗാർഡൻ ലിസാർഡ്
Map showing the location of Chandoli National Park
Map showing the location of Chandoli National Park
Locationസത്താര ജില്ല, കോലാപ്പൂർ ജില്ല, സാംഗ്ലി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ
Nearest cityസത്താര, Kolhapur
Coordinates17°11′30″N 73°46′30″E / 17.19167°N 73.77500°E / 17.19167; 73.77500
Area317.67 square kilometres (122.65 sq mi)
EstablishedMay 2004
Governing bodyമഹാരാഷ്ട്ര സംസ്ഥാന വനം വകുപ്പ്
Websitemahaforest.nic.in
Official nameNatural Properties - Western Ghats (India)
TypeNatural
Criteriaix, x
Designated2012 (36th session)
Reference no.1342
State PartyIndia
RegionIndian subcontinent

ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്തെ സാംഗ്ലി, കോലാപ്പൂർ, സത്താര എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ചന്ദോലി ദേശീയോദ്യാനം (മറാത്തി: चांदोली राष्ट्रीय उद्यान)[1]. 317.67 ചതുരശ്രകിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്റെ വലിപ്പം. ഇത് ഒരു ലോകപൈതൃകകേന്ദ്രമാണ്. 2004 മെയിലാണ് ഈ ദേശീയോദ്യാനം പ്രവർത്തനമാരംഭിച്ചത്[2]. 1985 മുതൽ ഇവിടെ ഒരു വന്യജീവിസങ്കേതം ഉണ്ടായിരുന്നു.

സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിന്റെ തെക്കേ അറ്റം ചന്ദോലി ദേശീയോദ്യാനവുമായി ചേരുന്നു കൂടാതെ കൊയ്ന വന്യജീവിസംരക്ഷണകേന്ദ്രം വടക്കുഭാഗത്തും സ്ഥിതിചെയ്യുന്നു.

സഹ്യാദ്രി കടുവ സംരക്ഷണ കേന്ദ്രം[തിരുത്തുക]

ചന്ദോളി ദേശീയോദ്യാനവും കൊയ്ന വന്യജീവി സംരക്ഷണ കേന്ദ്രവും ചേരുന്ന സഹ്യാദ്രി കടുവ സംരക്ഷണ കേന്ദ്രം 741.22 ചതുരശ്രകിലോമീറ്ററാണ്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഈ പ്രദേശത്തിനെ പ്രൊജക്റ്റ് ടൈഗർ കടുവ സംരക്ഷണ പ്രദേശമായി 2007 മെയ് 21 ൽ പ്രഖ്യാപിച്ചു. 9 കടുവകളും 66 ചീറ്റപ്പുലികളും സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിലുള്ളതായി കരുതുന്നു.[3]

സ്ഥാനം[തിരുത്തുക]

ചന്ദോലി അണക്കെട്ടിനടുത്തായി അക്ഷാംശം 73°40' നും 73°53' കിഴക്ക് നും രേഖാംശം 17°03'നും 17°20' വടക്ക് ഉം ആയി തെക്കേ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് ചന്ദോളി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രത്തിനും രാധാനഗരി വന്യജീവി സംരക്ഷണകേന്ദ്രത്തിനും ഇടയിലായാണ് ചന്ദോലി ദേശീയോദ്യാനം. ഇവയെല്ലാം ചേർന്ന് സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രം രൂപപ്പെടുന്നു. 

അവലംബം[തിരുത്തുക]

  1. "loksatta.com". Archived from the original on 2013-07-28. Retrieved 2017-06-11.
  2. "Times of India". The Times Of India. 2004-12-22. Retrieved 2006-09-27.
  3. "Sahyadri is now a tiger reserve". Daily News and Analysis. May 28, 2008. Retrieved 2008-08-05.
"https://ml.wikipedia.org/w/index.php?title=ചന്ദോലി_ദേശീയോദ്യാനം&oldid=3631006" എന്ന താളിൽനിന്ന് ശേഖരിച്ചത്