Jump to content

ചന്ദേരി സാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദേരി സാരി
പ്രമാണം:Chanderi Saree.jpg
A handwoven Chanderi sari
തരംSari
MaterialSilk or cotton
Place of originChanderi, Madhya Pradesh, India

മധ്യപ്രദേശിലെ ചന്ദേരിയിൽ പരമ്പരാഗത നെയ്ത്ത് ശൈലിയിൽ നിർമ്മിക്കുന്ന സാരിയാണ് ചന്ദേരി സാരി. (Chanderi Sarees) [1][2][3] 2006 മാർച്ചിൽ സെപ്തംബറിൽ ചന്ദേരി സാരിയ്ക്ക് ഭാരതസർക്കാരിന്റെ ഭൗമസൂചിക അംഗീകാരം ലഭിച്ചു.[4]

ചരിത്രം

[തിരുത്തുക]

ചന്ദേരി നെയ്ത്ത് സംസ്കാരം രണ്ടാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് കടന്നുവന്നത്. സംസ്ഥാനത്തിന്റെ രണ്ട് സാംസ്കാരിക മേഖലകളായ മാൾവ, ബുന്ദൽഖണ്ഡ് അതിർത്തിയിലാണ് ഈ നെയ്ത്ത് സംസ്കാരം കാണപ്പെടുന്നത്. വിന്ധ്യാചൽ മലനിരകളിലെ ജനങ്ങളുടെയിടയിൽ ഇതിൻറെ വൈവിധ്യമാർന്ന പാരമ്പര്യം നിലനിൽക്കുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ മാൾവ, മേഡ്വ, മദ്ധ്യ ഇന്ത്യ, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.

പതിമൂന്നാം നൂറ്റാണ്ടിൽ ചന്ദേരി സാരി പാരമ്പര്യം ആരംഭിച്ചു. തുടക്കത്തിൽ നെയ്ത്തുകാർ മുസ്ലിങ്ങളായിരുന്നു. 1350 കാലഘട്ടത്തിൽ ഝാൻസിയിൽ നിന്നുള്ള രാജകീയ നെയ്ത്തുകാരായ കോഷ്ട സമുദായത്തിൽപ്പെട്ടവർ ചന്ദേരിയിലേക്ക് താമസം മാറ്റി അവിടെ താമസിച്ചു. മുഗൾ കാലഘട്ടത്തിൽ ചന്ദേരിയിലെ വസ്ത്രവ്യാപാരം അതിന്റെ ഉന്നതിയിലെത്തി.

തീമുകൾ, രൂപങ്ങളും

[തിരുത്തുക]

ശുദ്ധമായ സിൽക്ക്, ചന്ദേരി കോട്ടൺ, സിൽക്ക് കോട്ടൺ എന്നീ മൂന്ന് തരത്തിലുള്ള തുണി ഉപയോഗിച്ച് ചന്ദേരി സാരി നിർമ്മിക്കുന്നു. പരമ്പരാഗത നാണയങ്ങൾ, പുഷ്പ കലകൾ, മയിൽ, ജ്യാമിതീയ രൂപകല്പനകൾ തുടങ്ങിയ വ്യത്യസ്തതരം ചിത്രങ്ങളുള്ള ചന്ദേരിസാരികൾ നിർമ്മിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സാരികളുടെ കൂട്ടത്തിൽ ഒന്നാണ് ഈ സാരികൾ. ബ്രോക്കേഡ് (സ്വർണ്ണം, വെള്ളി എന്നീ നൂലുകൾ ഉപയോഗിച്ച് ചെയ്യുന്ന ചിത്രത്തയ്യൽ), അല്ലെങ്കിൽ സാരി അഥവാ ജരി, ശുദ്ധ സിൽക്ക്, സുതാര്യമായ എംബ്രോയ്ഡറി എന്നിവ ചെയ്ത ചന്ദേരി സാരികൾ പ്രശസ്തമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. LALITHAA KRISHNAN. "Cool textures for hot clime". The Hindu.
  2. "Handloom expo in Bhubaneswar". The Times of India. Archived from the original on 2013-04-07. Retrieved 2019-03-11.
  3. Shefalee Vasudev. "2012: Fashion's firsts". livemint.com.
  4. Registration Details of Geographical Index
"https://ml.wikipedia.org/w/index.php?title=ചന്ദേരി_സാരി&oldid=3631005" എന്ന താളിൽനിന്ന് ശേഖരിച്ചത്