ചന്തിരൂർ ദിവാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചന്തിരൂർ ദിവാകരൻ
Chandiroor Divakaran New DSW.JPG
കളത്തിൽ മാക്കി ദിവാകരൻ
ജനനം (1946-05-10) മേയ് 10, 1946 (പ്രായം 74 വയസ്സ്)
പൗരത്വം ഇന്ത്യ
തൊഴിൽസാഹിത്യകാരൻ, കവി, നാടകഗാനരചയിതാവ്
ജീവിത പങ്കാളി(കൾ)അംബുജാക്ഷി
തൂലികാനാമംചന്തിരൂർ ദിവാകരൻ
രചനാ സങ്കേതംകവിത, ലേഖനം, നാടൻപാട്ട്

കളത്തിൽ മാക്കി ദിവാകരൻ എന്ന ചന്തിരൂർ ദിവാകരൻ മലയാളത്തിലെ കവിയും നാടൻപാട്ട് രചയിതാവുമാണ്.[1]

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചന്തിരൂർ എന്ന ഗ്രാമത്തിൽ കളത്തിൽ മാക്കിയുടേയും കുറുംബയുടേയും മകനായി 1946ലാണ് അദ്ദേഹം ജനിച്ചത്. നന്നെ ചെറുപ്പത്തിൽതന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. പ്രീഡിഗ്രിയ്ക്ക് സംസ്കൃതപഠനം നടത്തിയ അദ്ദേഹം പിന്നീട് വിദ്വാൻ ജി. കുമാരൻ നായരുടെ കീഴിൽ മലയാള വിദ്വാൻ പഠനം 1973ൽ പൂർത്തിയാക്കി. 1980ൽ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 2001ൽ അപ്പർ ഡിവിഷൻ ക്ലർക്കായി ജോലിയിൽ നിന്നും വിരമിച്ചു.

സാഹിത്യ ജീവിതം[തിരുത്തുക]

നാടൻ പാട്ടുകൾ, നാടക ഗാനങ്ങൾ, വില്ലുപാട്ട് തുടങ്ങി പലവിധ സങ്കേതങ്ങളിൽ അദേഹം രചനകൾ നിർവഹിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

 • രാധ - (1965)
 • പറന്നുപോയ ഇണക്കുയിൽ - (1966)
 • മത്സ്യഗന്ധി - (1968)
 • ഷെരീഫ - (1969)
 • ഉദയവും കാത്ത് - (1977)
 • ആഴത്തിലൊടുങ്ങിയ ജീവിതങ്ങൾ - (1980)
 • മദ്യ ദുരന്തം - (1982)
 • കുടുംബിനി - (1990) (ചെറുകഥ)
 • മുഴക്കുക പാഞ്ചജന്യം - (1991)
 • ചാകര - (1994) (കുട്ടിക്കവിതകൾ)
 • പകൽപ്പക്ഷിയുടെ ഗീതം - (1996)
 • ദേശപുരാണം - (1996) (കുട്ടിക്കവിതകൾ)
 • അരണി - (1999)
 • പട്ടിണി തെയ്യം - (2003)
 • ഉൽസവം - (2003) (കുട്ടിക്കവിതകൾ)
 • വിഷാദപർവ്വം - (2004)
 • വിശ്വകർമ്മകീർത്തനങ്ങൾ - (2007)
 • ഇനിയെത്രദൂരം - (2008)
 • മൗനനൊമ്പരം - (2011)
 • കർണ്ണികാരം - (2013)

പുരസ്കാരങ്ങൾ[തിരുത്തുക]

 • സമസ്ത കേരള സാഹിത്യ പരിഷത് പുരസ്കാരം[1]
 • പണ്ഡിറ്റ് കുറുപ്പൻ സാഹിത്യ പുരസ്കാരം[1]
 • അക്ഷയദീപ പുരസ്കാരം.[2]
 • അംബേദ്കർ പുരസ്കാരം[3]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Who's who of Indian Writers - Google Books
 2. ചന്തിരൂർ ദിവാകരന് അക്ഷയദീപ പുരസ്‌കാരം - മാതൃഭൂമി ദിനപത്രം
 3. ഇന്ത്യൻ സൊസൈറ്റി ഓഫ്‌ ഓഥേഴ്സ്‌ നാഷണൽ സെമിനാർ - ജന്മഭൂമി ദിനപത്രം
"https://ml.wikipedia.org/w/index.php?title=ചന്തിരൂർ_ദിവാകരൻ&oldid=3088378" എന്ന താളിൽനിന്ന് ശേഖരിച്ചത്