ചതുഷ്കോൺ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ചതുഷ്കോൺ (Bengali: চতুষ্কোণ) 2014- ൽ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമാണ്. ഈ ഡിറ്റക്റ്റീവ്/ ത്രില്ലർ ചിത്രം സൃജിത് മുഖർജിക്ക് മികച്ച സംവിധായകനുള്ള 2014-ലെ ദേശീയ ബഹുമതി നേടിക്കൊടുത്തു.
കഥ, കഥാപാത്രങ്ങൾ, അഭിനേതാക്കൾ
[തിരുത്തുക]നാലു പ്രശസ്ത സംവിധായകർ ചേർന്ന് നാലു ചെറുകഥകൾ കോർത്തിണക്കി ഒരു സിനിമയെടുക്കാൻ പദ്ധതിയിടുന്നു. ചെറുകഥകളെല്ലാം തന്നെ മരണത്തെക്കുറിച്ചുള്ളതാണ്. നിർമാതാവിനെത്തേടിയുള്ള യാത്രയിൽ പഴങ്കഥകൾ ചുരുളഴിയുന്നതാണ് സാരാംശം.[1]
അപർണാ സെൻ, ഋതുപർണ ഘോഷ്,ഗൗതം ഘോഷ്, അഞ്ജൻ ദത്ത് എന്നിവരേയാണ് സൃജിത് മുഖർജി അഭിനേതാക്കളായി കണ്ടത്. എന്നാൽ ഋതുപർണ ഘോഷിന്റെ അകാല നിര്യാണം കാരണം മാറ്റങ്ങൾ വേണ്ടിവന്നു. സാങ്കേതികകാരണങ്ങളാൽ അഞ്ജൻ ദത്തും അഭിനയത്തിൽ നിന്ന് പിന്മാറി.[2] ഇവർക്കു പകരം ചിരഞ്ജിത് ചക്രവർത്തിയും പരംബ്രത് ചാറ്റർജിയും വേഷമിട്ടു.