ചട്ടയും മുണ്ടും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു പരമ്പരാഗത ക്രൈസ്തവ വേഷമാണ് ചട്ടയും മുണ്ടും [1].

ആരക്കുഴയിലെ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി നസ്രാണി തറവാട്ടിൽ ഒരു വിവാഹാഘോഷ വേളയിൽ നടന്ന മാർഗ്ഗംകളി.

ചരിത്രം[തിരുത്തുക]

കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സ്ത്രീകളാണ് ചട്ട എന്നറിയപ്പെടുന്ന പ്രത്യേകതരം കുപ്പായം ധരിക്കാറുണ്ടായിരുന്നത്. വെള്ളത്തുണി കൊണ്ടാണ് ചട്ട തയ്ക്കുന്നത്. വെളുത്ത ഒറ്റമുണ്ടാണ് ചട്ടയോടൊപ്പം ഉപയോഗിക്കുന്നത്. ഇത് പുറകിൽ വിശറിപോലെ ഞൊറിയിട്ട് ഉടുക്കുന്നു. പഴയകാലത്ത് വിവാഹവസ്ത്രവും ചട്ടയും മുണ്ടുമായിരുന്നു[2]. പിന്നീട് പലതരം വിവാഹവസ്ത്രങ്ങൾ പ്രചാരത്തിൽ വരികയും ചട്ടയും മുണ്ടും ഒഴിവാക്കുകയും ചെയ്തു. പുതിയ തലമുറ പരമ്പരാഗത ആചാരങ്ങൾ തിരികെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ വിവാഹച്ചടങ്ങുകളിൽ ചട്ടയും മുണ്ടും വീണ്ടും ഉപയോഗിച്ചുകാണുന്നുണ്ട് [3].കൂടാതെ, ചില സവിശേഷ ചടങ്ങുകളിലും ഇത്തരം വേഷം കാണാം[4][5].

പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും ചേട്ടത്തിയും.

കാർട്ടൂണിൽ[തിരുത്തുക]

ബോബനും മോളിയും എന്ന ഹാസ്യചിത്രകഥയിലെ ചേട്ടത്തിയുടെ വേഷം ചട്ടയും മുണ്ടും ആണ്. ഈ കാർട്ടൂൺ രൂപപ്പെടുന്ന കാലത്ത് കേരളത്തിൽ നസ്രാണി വനിതകളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന വസ്ത്രമായിരുന്നു ഇത്.

കലാരൂപത്തിൽ[തിരുത്തുക]

കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ ഒരു സംഘനൃത്തമായ മാർഗ്ഗംകളിയിൽ വനിതകൾ ചട്ടയും മുണ്ടും ധരിച്ചാണ് രംഗത്തെത്തുന്നത്.

അവലംബം[തിരുത്തുക]

  1. [1]|manoramaonline.com
  2. [2]|ovsonline.in_തുണിയുടുത്ത് പെണ്ണ്കെട്ടരുതോ?
  3. [3]|manoramaonline
  4. [4]|mangalam
  5. [5]|dailyhunt.in_Mathrubhumi_epaper
"https://ml.wikipedia.org/w/index.php?title=ചട്ടയും_മുണ്ടും&oldid=3314987" എന്ന താളിൽനിന്ന് ശേഖരിച്ചത്