ചങ്ങലംപരണ്ട
ചങ്ങലംപരണ്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Vitaceae
|
Genus: | Cissus
|
Species: | quadrangularis
|
Synonyms[1] | |
|
പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ശാസ്ത്ര നാമം സിസ്സസ് ക്വാഡ്രാംഗുലാരിസ് (Cissus quadrangularis) എന്നാണ്. ഇംഗ്ലീഷിൽ bone setter എന്നും അറിയപ്പെടുന്നു.
സംസ്‌കൃതം: വജ്രവല്ലി, അസ്ഥിസംഹാരി, അസ്ഥി ശൃംഖല, കലിശ
തമിഴ്: പരണ്ടൈ വള്ളി
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :മധുരം
ഗുണം :രൂക്ഷം, ലഘു
വീര്യം :ഉഷ്ണം
വിപാകം :മധുരം [2]
ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചി അനുഭവപ്പെടുകയും ചെയ്യും.
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വള്ളി, ഇല[2]
വിവരണം
[തിരുത്തുക]വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്. ഓരോ സന്ധികളിൽ നിന്നും ഇലകളും എതിർഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കൾ വളരെ ചെറുതാണ്.ചുവന്ന കായ്കളിൽ ഒരു വിത്തുണ്ടായിരിക്കും. ഇല ഭക്ഷ്യയോഗ്യമാണ്.
ഔഷധ ഗുണങ്ങൾ
[തിരുത്തുക]സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആർത്തവ ക്രമീകരണത്തിനും നല്ലത്.
- ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്.*ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.
- ചങ്ങലംപരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 25 മില്ലി, തേൻ 10 മില്ലി ഇവ രണ്ടും ഒന്നായി ചേർത്ത് ദിവസം രണ്ട് നേരം വീതം സേവിച്ചാൽ ക്രമം തെറ്റിയ ആർത്തവം കൃത്യമായി ഉണ്ടാകും.
- ആർത്തവ സമയത്ത് അമിതമായി രക്തം പോകുന്നതിന് അത്യാർത്തവം എന്നു പറയുന്നു. ചങ്ങലം പരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി, തേൻ 5 മില്ലി, നറുനെയ്യ് അരസ്പൂൺ, ഇതിൽ 2 ഗ്രാം ചന്ദനം അരച്ച് ചേർത്ത് ഇളക്കി ദിവസം രണ്ട് നേരം വീതം സേവിച്ചാൽ അത്യാർത്തവം തീർച്ചയായും ശമിക്കും.
- ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും.
- രണ്ട് കിലോ ചങ്ങലംപരണ്ട വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീര് 2 ലിറ്റർ, എള്ളെണ്ണ 200 മില്ലി, വേപ്പെണ്ണ 200 മില്ലി, നറുനെയ്യ് 100 മില്ലി, എന്നിവയിലേക്ക് ചെന്നിനായകം 100 ഗ്രാം അരച്ച് കലക്കി മെഴുക് പാകത്തിൽ കാച്ചിയരിച്ച് തേച്ചാൽ ഉളുക്ക് സന്ധി ഭ്രംശം, ചതവുകൊണ്ടുള്ള നീര്, വേദന എനന്നിവ വളരെ പെട്ടെന്ന് ഭേദമാകും.
- ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ദിവസം രണ്ട് നേരം മോരിൽ കലക്കി കുടിച്ചാൽ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രുചിയില്ലായ്മ എന്നിവ മാറിക്കിട്ടും.
ചിത്രങ്ങൾ
[തിരുത്തുക]-
തൃശ്ശൂരിൽ
-
ചങ്ങലംപരണ്ട, തൃശ്ശൂരിൽ
അവലംബം
[തിരുത്തുക]- ↑ "The Plant List: A Working List of All Plant Species". Archived from the original on 2019-06-05. Retrieved 9 July 2015.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്