ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ, കുന്നത്തൂർ താലൂക്കിലെ ഐവർകാലയിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥശാലയാണ് ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല. വളരെ പഴക്കമേറിയ ഒരു ഗ്രന്ഥശാലയാണിത്. ഗ്രന്ഥശാല സംഘം റെജിസ്റ്ററിൽ നാലാം നമ്പറിലാണ് ഐവർകലയിലെ ഗ്രന്ഥശാല റെജിസ്റ്റർ ചെയ്തിരിക്കുന്നത്. 1934-ൽ പ്രവർത്തനം ആരംഭിച്ച ചങ്ങനാശ്ശേരി, സ്മാരക ഗ്രന്ഥശാലയുടെ ആദ്യത്തെ രക്ഷാധികാരി സർദാർ കെ എം പണിക്കരായിരുന്നു.[1]

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ സ്മരണാർത്ഥമാണ് ഈ ഗ്രന്ഥശാലയ്ക്ക് ഈ പേർ നൽകിയത്.

അവലംബം[തിരുത്തുക]

  1. http://lsgkerala.in/kunnathoorpanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]