ചക്ഷുമതി
ദൃശ്യരൂപം
തിരുവനന്തപുരം ആസ്ഥാനമായി ലാഭേച്ഛ കൂടാതെ ജനനന്മക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു അന്ധവിദ്യാലയ സ്ഥാപനമാണ് ചക്ഷുമതി. [1] 2011 - ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മേധാവി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡണ്ട് വി.കെ. ദാമോദരനാണ്.
പ്രവർത്തനങ്ങൾ
[തിരുത്തുക]- DAISY (Digital Accessible Information System) സ്റ്റാൻഡേഡിലുള്ള ടെക്സ്റ്റ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം
- DAISY സ്റ്റാൻഡേഡിൽ മലയാളം ദ്വൈമാസിക പ്രസിദ്ധീകരണം
- അന്ധ വിദ്യാർത്ഥികൾക്കു വേണ്ടി രാജ്യാന്തര ലൈബ്രറികളിൽ നിന്നും DAISY സ്റ്റാൻഡേഡിൽ ഉള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ
- DAISY സ്റ്റാൻഡേഡിൽ ഉള്ള പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നിർമ്മിക്കാനുള്ള പരിശീലനം നൽകൽ
- അന്ധരായ തൊഴിലന്വേഷകർക്ക് വേണ്ടുന്ന തൊഴിൽ പരിശീലനം നൽകൽ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചക്ഷുമതിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2013-10-16 at the Wayback Machine.
- ചക്ഷുമതി സയൻസ് ക്യാമ്പ് - വീഡിയോ