ചക്മ ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Chakmas
Rega, a Chakma woman.jpg
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
Bangladesh, India and Myanmar
ഭാഷകൾ
Changma or Chakma
മതം
Theravada Buddhism

തെക്കുകിഴക്കൻ ബംഗ്ലാദേശിലെ ചിറ്റഗോങ് ഡിവിഷനിലെ ചിറ്റഗോങ് ഹിൽ ട്രാക്ട്‌സ് (ചിറ്റഗോങ് പർവ്വത പ്രദേശം) ഭാഗത്ത് താമസിച്ച് വരുന്ന ഒരു ആദിമ ജനവിഭാഗമാണ് ചക്മ ജനങ്ങൾ (Chakma people). നിലവിൽ ബംഗ്ലാദേശിലെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ഈ ജനത വടക്കുകിഴക്കൻ ഇന്ത്യ, പടിഞ്ഞാറൻ ബർമ്മ, ചൈനയിലെ യുന്നാൻ പ്രവിശ്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, സൗത്ത് കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ചക്മ ജനങ്ങൾ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. ചിറ്റഗോങ് ഹിൽ ട്രാക്റ്റ്‌സിലെ ഏറ്റവും വലിയ ആദിമ ജനവിഭാഗമാണ് ചക്മ ജനങ്ങൾ. ഈ പ്രദേശത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും ഇവരുടെ ജനസംഖ്യ. ചക്മ ജനങ്ങൾ 46 ഗോത്രങ്ങളായിയാണ് വസിക്കുന്നത്. അവർക്ക് സ്വന്തമായി ഭാഷകളും ആചാരങ്ങളും സംസ്‌കാരവുമുണ്ട. ബുദ്ധമതത്തിലെ ഒരു വിഭാഗമായ ഥേരാവാദ ബുദ്ധമതമാണ് ഇവർ വിശ്വസിക്കുന്നത്. ചക്മ രാജ എന്നയാളാണ് നേതൃത്വത്തിലാണ് ഈ ജനങ്ങൾ.

ഉത്ഭവം[തിരുത്തുക]

തിബത്തോ ബർമ്മൻ ഭാഷ സംസാരിക്കുന്നവരും ഹിമാലയൻ താഴ്‌വരയിൽ താമസിക്കുന്ന ഗോത്ര വംശജരുമായി അടുത്ത ബന്ധമുള്ളവരുമാണ് ഈ ജനങ്ങൾ. മ്യാൻമാറിലെ അരകൻ സംസ്ഥാനത്ത് നിന്നുള്ളവരാണ് തങ്ങളുടെ മുൻഗാമികൾ എന്നാണ് ചക്മ ജനങ്ങൾ വിശ്വസിക്കുന്നത്. ബർമ്മയുടെ പശ്ചിമ ഭാഗത്തുള്ള സംസ്ഥാനമായ ചിന് സംസ്ഥാനത്താണ് നിലവിൽ അരകൻ സ്ഥിതിചെയ്യുന്നത്. ചക്മ ബുദ്ധിസത്തിന്റെ മാതൃഭൂമിയായിരുന്നു അരകൻ സംസ്ഥാനം. ലുസായി മലകളിലെ സോ ജനങ്ങൾ അരകൻ സംസ്ഥാനം കൈവശം വച്ചിരുന്നകാലത്താണ് ഇത്. ചക്മ ജനങ്ങൾ പിന്നീട്, പതിനഞ്ചാം നൂറ്റാണ്ടോടെ ബംഗ്ലാദേശിലേക്ക് കുടിയേറുകയായിരുന്നു. ബംഗ്ലാദേശിലെ കോക്‌സ് ബസാർ ജില്ലയിലാണ് ഇവർ താമസമാക്കിയത്. ഇവിടത്തെ കൊറോപ്‌സ് മൊഹോൽ പ്രദേശത്താണ് ഇവർ താമസമാക്കിയത്. കൂടാതെ ഇന്ത്യയിലെ മിസോറാം, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കും ഇവർ കുടിയേറിയിട്ടുണ്ട്.

ചക്മ കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഏറെ ആകർഷകമാണ്

ചരിത്രം[തിരുത്തുക]

1546 സി.ഇയിൽ (കോമൺ ഇറ), മെൻങ് ബെൻങ് അരകൻ രാജാവായിരുന്ന കാലത്ത്, ബർമ്മയുമായി യുദ്ധ നടക്കുന്ന സമയത്ത്, വടക്കൻ ഭാഗത്തുണ്ടായിരുന്ന സാക് രാജാവ് അരകൻ സാമ്രാജ്യത്തെ ആക്രമിച്ചു. ഇവിടത്തെ രാമു ഉപജില്ല ( ഇന്നത്തെ കോക്‌സ് ബസാറിൽ സ്ഥിതിചെയ്യുന്ന) കീഴടക്കുകയും ചെയ്തു.[1] പോർച്ചുഗൽ മുദ്രണകലാകാരനായ ഡീഗോ ദേ അസ്റ്റർ 17ആം നൂറ്റാണ്ടിൽ വരച്ച ബംഗാളിന്റെ മാപ്പിൽ ചക്കോമാസ് എന്ന ഒരു സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. കർനാഫുലി നദിയുടെ കിഴക്കൻ തീരത്തായിട്ടാണ് ഈ സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്താണ് ചക്മ ജനങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്.[2] അരകൻ രാജാവായിരുന്ന മെൻങ് രാജഗിരി (1539-1612 സി.ഇ) ഈ പ്രദേശം കീഴടക്കി. അരകൻ രാജവംശത്തിലെ ശക്തനായ രാജാവായിരുന്നു ഇദ്ദേഹം.[3] 1666 സി.ഇയിൽ മുഗൾ സൈന്യത്തിലെ ജനറലും സുബേദാരുമായിരുന്ന മിർസ അബു താലിബ് എന്ന ശായിസ്ത ഖാൻ, ബംഗാളിലെ മുഗൾ ഗവർണ്ണറായിരുന്ന കാലത്ത് അരക്കരനീസിനെ പരാജയപ്പെടുത്തുകയും ചിറ്റഗോങ് കീഴടക്കുകയും പ്രദേശത്തിന്റെ പേര് ഇസ്ലാമാബാദ് എന്നാക്കി മാറ്റുകയും ചെയ്തു.[4] എന്നാൽ, ആദ്യകാലങ്ങളിൽ ഈ പ്രദേശത്ത് മുഗൾ മേധാവിത്വം മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളു.ചക്മാസ് ജനങ്ങളുടെ പ്രായോഗിക ജീവിതത്തെ അവരുടെ മേധാവിത്വം ബാധിച്ചില്ല. എന്നാൽ, വർഷങ്ങൾക്ക് ശേഷം ചക്മാസിനും മുഗളർക്കുമിടയിൽ തർക്കങ്ങളുണ്ടായി. ചിറ്റഗോങിൽ വ്യാപരം നടത്തുന്നതിന് മുഗളൻമാർ ചക്മ ജനങ്ങളിൽ നിന്ന് നികുതി ആവശ്യപ്പെട്ടു.[5] 1712 സിഇയിൽ സമാധാനം പുനസ്ഥാപിച്ചു. ചക്മാസ് ജനങ്ങളുമായി മുഗളർ സ്ഥിരമായ ബന്ധം സ്ഥാപിച്ചു. മുൻപ് ആവശ്യപ്പെട്ട പൂർണ്ണമായ കീഴടങ്ങൽ എന്ന ആവശ്യം പിന്നീട് മുഗളർ ഉപേക്ഷിച്ചു. പ്രദേശത്തിന്റെ രാജാവായി സുഖ്‌ദേവ് റോയിയെ നിയോഗിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം പേരിൽ ഒരു തലസ്ഥാനം സ്ഥാപിച്ചു. ആ പ്രദേശം ഇന്നും സുഖ്ബിലാശ് എന്നാണ് അറിയപ്പെടുന്നത്. അന്നാത്തെ രാജ കോട്ടാരത്തിന്റെയും മറ്റു കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും ഈ പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. പിന്നീട്, ഇതിന്റെ തലസ്ഥാനം, ചിറ്റഗോങ് ജില്ലയിലെ റൺഗുനിയ ഉപജില്ലയിലെ യഥാക്രമം, രാജനഗർ, റാണിർഹത് എന്നിവിടങ്ങളിലേക്ക് മാറ്റി.

പദോത്‌പത്തി[തിരുത്തുക]

ശക്തിമാൻ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ചക്മ എന്ന പദം ഉദ്ഭവിച്ചിത്.[6] ഒമ്പതാം നൂറ്റാണ്ട് മുതൽ 13ആം നൂറ്റാണ്ടുവരെയുള്ള ബഗൻ കാലഘട്ടത്തിലെ ഒരു ബർമ്മീസ് രാജാവാണ് ചക്മാസ് എന്ന പേര് നൽകിയത്.

സിനിമയിൽ[തിരുത്തുക]

രാജീവ്കുമാർ സംവിധാനംചെയ്ത 'നോബഡീസ് പീപ്പിൾ' എന്ന ചിത്രം അരുണാചലിൽ താമസിക്കുന്ന ചക്മ എന്ന അഭയാർഥികളായ ആദിവാസി ജനതയുടെ ദൈന്യതയ്യാർന്ന ചിത്രമാണ് വിവരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Sir Arthur P.Phayre, Chief Commissioner of Burma. History of Burma. p. 79.
  2. Astor, Diego de. "Descripção do Reino de Bengalla". ശേഖരിച്ചത് 24 August 2016 – via catalogo.bnportugal.pt Library Catalog.
  3. Sugata Chakma. Parbattya Chattagramer Upajati O Sangskriti. pp. 19–20.
  4. Majumdar, R.C. (ed.) (2007). The Mughul Empire, Mumbai: Bharatiya Vidya Bhavan, ISBN 81-7276-407-1, p.230
  5. Saradindu Shekhar Chakma. Ethnic Cleansing in Chittagong Hill Tracts. p. 23.
  6. Gutman, Pamela (1976). Ancient Arakan. Australian National University Press. p. 14.
"https://ml.wikipedia.org/w/index.php?title=ചക്മ_ജനങ്ങൾ&oldid=3088368" എന്ന താളിൽനിന്ന് ശേഖരിച്ചത്