ചക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു നൂറ്റാണ്ടു മുൻപ് കേരളത്തിൽ കാളകളെ ഉപയോഗിച്ച് ചക്ക് പ്രവർത്തിപ്പിക്കുന്നതിന്റെ ദൃശ്യം. (1900)
സെയ്ഷെൽസിൽ ചക്കുപയോഗിച്ച് എണ്ണയാട്ടുന്നു

കൊപ്ര, എള്ള് തുടങ്ങിയവ ആട്ടി എണ്ണയുണ്ടാക്കാൻ കേരളത്തിലും മറ്റും പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന സംവിധാനമാണ് ചക്ക്. മരം കൊണ്ടു നിർമ്മിച്ച വലിയ ഒരു കുഴിയിൽ ഭാരമുള്ള കുഴ അമർത്തി തിരിച്ചാണ് എണ്ണ എടുക്കുന്നത്. കുഴ തിരിക്കാനായി കെട്ടിയ വലിയ തണ്ടിൽ കാളകളെ കെട്ടി ചുറ്റും നടത്തിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഇതുപോലുള്ള ഉപകരണങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നു.

ആട്ടുകല്ലിന്റെ ആകൃതിയിലുള്ള പാറയിൽ കൊത്തിയെടുത്ത ഭാഗവും അരകല്ലിനു പകരം ഉലക്ക പോലുള്ള ഒന്നാണ് ഉപയോഗിക്കുന്നത്. പൂവണം എന്ന മരമാണ് ഇതിന് ഉപയോഗിക്കുന്നത്. ഉലക്കയാണ് തിരിക്കുന്നത്. ആട്ടുകല്ലിന്റെ ആകൃതിയിലുള്ള ഭാഗത്ത് എണ്ണ എടുക്കേണ്ട സാധനങ്ങൾ ഇട്ടുകൊടുക്കുന്നു. ചക്ക് ആട്ടുമ്പോൾ ഇട്ട നാളികേരം ചതഞ്ഞ് അരഞ്ഞ് എണ്ണ ചക്കിന്റെ വശത്തുള്ള ദ്വാരത്തിലൂടെ പുറത്തുവരുന്നത് ശേഖരിക്കുന്നു. ചക്കിന്റെ മുകളിലെ മേൽപ്പുരയ്ക്ക് ‘’’ആലത്തട്ടി’’’ എന്നു പറയും. ഉലക്കയിൽ നിന്ന് നീണ്ടു നിൽക്കുന്ന പലകയുടെ അറ്റത്താണ് മൃഗങ്ങൾക്കുള്ള നുകം പിടിപ്പിക്കുന്നത്. പലക, ഉലക്കയിൽ പിടിപ്പിക്കുന്ന ഭാഗത്തെ ‘’’ഒട്ടകം’’’ എന്നാണ് പറയുന്നത്. ഉലക്കയുടെ അറ്റത്തുനിന്നും താഴേക്ക് ‘’കൊക്കിയും’’’ ഒട്ടകത്തിന് മുകളിലേക്ക് ‘’’കരിയലും’’’ ഉണ്ട്.

കാളകളെയും കഴുതകളെയും കുതിരകളെയും മറ്റും ചക്ക് തിരിക്കാൻ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. യന്ത്രവൽക്കരണത്തോടെ ഈ രീതി ക്രമേണ അന്യം നിന്നു പോയി.

ശൈലികൾ[തിരുത്തുക]

  • ചക്കിന് വച്ചത് കൊക്കിനു കൊണ്ടു
  • ചക്കിനു ചുറ്റും നടക്കുന്ന കാളയെപ്പോലെ
  • ചക്കളത്തിപ്പോരാട്ടം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്ക്&oldid=2682981" എന്ന താളിൽനിന്ന് ശേഖരിച്ചത്