ചക്കിപ്പറമ്പത്ത് മൊയ്തീൻ കുട്ടി ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാരിയൻ കുന്നത്ത് മൊയ്തീൻ കുട്ടി ഹാജി
ജനനം
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമര സേനാനി
കുട്ടികൾവാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെ 7 മക്കൾ
കുടുംബംചക്കിപ്പറമ്പൻ

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് രാജിൽ പെട്ട മലബാർ ജില്ലയിലെ ഏറനാട്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയും കർഷക പോരാളിയുമായിരുന്നു ചക്കിപ്പറമ്പൻ മൊയ്തീൻ കുട്ടി ഹാജി. സർക്കാരിനെതിരെ വിപ്ലവം സംഘടിപ്പിച്ചതിൻറെ പേരിൽ നാട് ആന്തമാനിലേക്ക് കടത്തപ്പെട്ടു. തടവറയിൽ കിടന്നായിരുന്നു മരണം. [1]

ജീവിതരേഖ[തിരുത്തുക]

ഏറനാട്ടിലെ വെള്ളുവങ്ങാട് ദേശത്ത് സമ്പന്ന കുടുംബമായ ചക്കിപ്പറമ്പൻ കുടുംബത്തിൽ ആണ് മൊയ്തീൻ മൊയ്തീൻകുട്ടി ഹാജി യുടെ ജനനം. സാമൂതിരിയുടെ കോഴിക്കോട് രാജ്യം നിലവിൽ ഉണ്ടായിരുന്നപ്പോൾ സാമൂതിരിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കച്ചവട കുടുംബമായിരുന്നു ചക്കി പറമ്പത്തുക്കാർ. മലബാർ ബ്രിട്ടീഷുകാർക്ക് അധീനപ്പെട്ടതോടെ പുതിയ ഭരണകൂടവുമായി സഹകരിക്കാൻ ചക്കിപ്പറമ്പത്തുക്കാർ വൈമനസ്യം കാട്ടുകയും പലപ്പോഴും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയുമുണ്ടായ., ഇതോടെ ബ്രിട്ടീഷ് സർക്കാരിൻറെ നോട്ടപുള്ളികളായി ചക്കിപ്പറമ്പൻ കുടുംബം മാറി. [2] [3]

മരക്കച്ചവടമായിരുന്നു മൊയ്തീൻ കുട്ടിയുടെ മുഖ്യ സമ്പാദ്യമാർഗ്ഗം. ഏറനാട്ടിലെ മുഖ്യ മുസ്ലിം സമ്പന്നമാരിൽ ഒരാളായി മാറിയ ഹാജിക്ക് ഗതാഗതത്തിനായി നിരവധി പോത്തിൻ വണ്ടികളും, ഏക്കറുകണക്കിന് നെൽപാടങ്ങളുമുണ്ടായിരുന്നു. മറ്റ് ഭൂ പ്രഭുക്കളിൽ നിന്നും വിത്യസ്തമായി തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകുന്ന സമീപനമായിരുന്നു ഹാജിയുടേത്. ജന്മികളിൽ നിന്നും ദുരിതം നേരിടേണ്ടി വരുന്ന കുടിയാന്മാരുടെ ഭാഗത്ത് നിലയുറപ്പിക്കാനുള്ള ആർജ്ജവം കാട്ടാൻ അദ്ദേഹത്തിനായി. കുടിയാൻ പ്രശ്നങ്ങളിൽ ഇടപെടുന്ന മൊയ്തീൻറെ സമീപനം അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. ബ്രിട്ടീഷ് സർക്കാരിൻറെ നയങ്ങൾക്കെതിരെയും ഇദ്ദേഹം പലപ്പോഴും രംഗത്തിറങ്ങുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സർക്കാരിനും, ജന്മിമാർക്കും ഒരു പോലെ അനഭിമതനായി മാറിയായതോടെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന അന്ത്യശാസന അധികാര കേന്ദ്രങ്ങളിൽ നിന്നും ഹാജിയെ തേടിയെത്തി. ഇത് വകവെക്കാതെ സമര രംഗത്ത് സജീവമായ ഇദ്ദേഹത്തെ 1894 മണ്ണാർക്കാട് വിപ്ലവത്തിൽ സാന്നിധ്യം വഹിച്ചു എന്ന കുറ്റം ചാർത്തി ബ്രിട്ടീഷ് രാജ് ആന്തമാനിലേക്ക് നാടുകടത്തി.[4] 13 വർഷം നീണ്ട് നിന്ന ബ്രിട്ടീഷ് തടവറയിലെ പീഡനങ്ങൾക്കൊടുവിൽ 1907 ൽ ആന്തമാനിലെ കൽത്തുറുങ്കിൽ വെച്ച് മൊയ്തീൻ ഹാജി മരണമേറ്റു വാങ്ങി. തുവൂർ സ്വദേശി കുഞ്ഞായിശുമ്മ ആണ് ഭാര്യ. വിപ്ലവ പോരാളി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെ 7 സന്താനങ്ങൾ.

മറ്റ് താളുകൾ[തിരുത്തുക]

1894 മണ്ണാർക്കാട് വിപ്ലവം

അവലംബം[തിരുത്തുക]

  1. dr:ck kareem, kerala muslim history statistics and directory vol 1(1997) p 487-88
  2. Dr. HUSSAIN RANDATHANI, VARIAN KUNNATH KUNHAHAMMAD HAJI MAPPILA FREEDOM FIGHTER OF MALABAR,academic paper, page 2
  3. hitchkok,A History Of Malabar Rebellion 1921, (1924)
  4. Gangadharan.M The Malabar Rebelion, Vohra Publication, NewDelhi 1989 p 384 .