ചക്കക്കറതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചക്കക്കറ ശേഖരിക്കുന്നു 1
പ്രമാണം:ചക്കക്കറതിരി നിർമ്മിക്കുന്നു 2.jpg
ചക്കക്കറതിരി നിർമ്മിക്കുന്നു 2
പ്രമാണം:ചക്കക്കറതിരി നിർമ്മിക്കുന്നു 3.jpg
ചക്കക്കറതിരി നിർമ്മിക്കുന്നു 3
പ്രമാണം:ചക്കക്കറതിരി നിർമ്മിക്കുന്നു 4.jpg
ചക്കക്കറതിരി നിർമ്മിക്കുന്നു 4
പ്രമാണം:ചക്കക്കറതിരി നിർമ്മിക്കുന്നു 5.jpg
ചക്കക്കറതിരി നിർമ്മിക്കുന്നു 5
പ്രമാണം:ചക്കക്കറതിരി നിർമ്മിക്കുന്നു 6.jpg
ചക്കക്കറതിരി നിർമ്മിക്കുന്നു 6
പ്രമാണം:ചക്കക്കറതിരി നിർമ്മിക്കുന്നു 7.jpg
ചക്കക്കറതിരി നിർമ്മിക്കുന്നു 7
പ്രമാണം:ചക്കക്കറതിരി നിർമ്മിക്കുന്നു 8.jpg
ചക്കക്കറതിരി നിർമ്മിക്കുന്നു 8

കാലത്തിൻറെ കുത്തൊഴുക്കിൽ പെട്ട് അന്യമാകുന്ന നാട്ടറിവുകൾ വളരെയാണ് . അത്തരത്തിൽ അപ്രത്യക്ഷമായ ഒരു നാട്ടറിവാണ് ചക്കക്കറതിരി. ചക്കയുടെ കറകൊണ്ട് പഴയ കാലത്ത് രാത്രികാലങ്ങളിൽ പ്രകാശത്തിനായി മെഴുകുതിരി പോലെ ഉപയോഗിക്കാവുന്ന ഒരുതരം തിരി നിർമ്മിച്ചിരുന്നു.പ്ലാവിൽ നിന്ന് ചക്ക പറിച്ചെടുക്കുമ്പോൾ തന്നെ അതിൻറെ ഞെട്ടിൽ നിന്നും കറ ചിരട്ടയിലോ പാത്രത്തിലോ ശേഖരിക്കും.ചക്ക മുറിച്ചു വയ്ക്കുമ്പോഴുള്ള കറയും ശേഖരിക്കും. അതിനു ശേഷം ഒരു ഉണങ്ങിയ നീളമുള്ള ഈർക്കിൽ എടുത്ത് ചക്കയിൽ പറ്റിയിരിക്കുന്ന കറ ഈർക്കിലിൻറെ തുമ്പ് മുതൽ ചുറ്റിയെടുക്കുക. കറ കയ്യിലാകാതെ നീളത്തിൽ ചുറ്റിയെടുക്കാൻ വെള്ളം തൊട്ടതിനു ശേഷം രൂപഭംഗി വരുത്തുക.നീളത്തിൽ ഈർക്കിലിൽ കറ ചുറ്റിയെടുത്തു കഴിഞ്ഞാൽ കൈ പിടിക്കാനായ് അല്പഭാഗം കറ ചുറ്റാതെ വയ്ക്കുക.അതിനു ശേഷം ഉണങ്ങിയ കോട്ടൺ തുണി നീളത്തിൽ മുറിച്ചെടുത്തു ഈർക്കിലിൻറെ മുകൾ ഭാഗം മുതൽ ചുറ്റുക.മുഴുവൻ ചുറ്റി ചെറിയ കെട്ട് ഇടുക തണലത്ത് ഉണക്കിയെടുത്താൽ മെഴുകുതിരി പോലെ ഉപയോഗിക്കാവുന്ന തിരി ആണിത് .

"https://ml.wikipedia.org/w/index.php?title=ചക്കക്കറതിരി&oldid=2920517" എന്ന താളിൽനിന്ന് ശേഖരിച്ചത്