ചക്കക്കുരു വറുത്തത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചക്കകുരു വറുത്തത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ പ്രാചീനകാലത്ത്[അവലംബം ആവശ്യമാണ്] തന്നെ കേരളത്തിലങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ടായിരുന്ന ഒരു പലഹാരമാണ് ചക്കക്കുരു വറുത്തിടിച്ചത്. ചക്കയുടെ വിത്ത്, പച്ചത്തേങ്ങ, ശർക്കര എന്നിവ ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ഈ പലഹാരത്തിന് കുഞ്ഞുങ്ങളിലെ ശോധനക്കുറവ് പരിഹരിക്കുവാനാകും.[അവലംബം ആവശ്യമാണ്] എന്നാൽ ഈ പലഹാരം കഴിക്കുന്ന പലരിലും കഴിച് മണിക്കൂറുകൾക്കകം കീഴ്വായു പ്രശ്നം കണ്ടു വരുന്നു.[അവലംബം ആവശ്യമാണ്] വളരെ നിസാരമായി ഉണ്ടാക്കുവാൻ സാധിക്കുന്ന ഈ വിഭവമാണ് പണ്ട് കേരളത്തിൽ പ്രത്യേഗിച്ച് മലബാറിൽ സായാഹ്ന ഭക്ഷണമായി ഉണ്ടാക്കിയിരുന്നത് പോഷ മൂല്യം ഏറിയ ഈ വിഭവം ഉണ്ടാക്കുന്നത് താഴെ പറയും വിധമാണ് ആവശ്യമുള്ള സാധനങ്ങൾ: ചക്കക്കുരു, പച്ചത്തേങ്ങ, ശർക്കര. ഉണ്ടാക്കുന്ന വിധം: ചക്കക്കുരു വറുത്ത് തൊലി കളഞ്ഞ് ചിരവിയ പച്ചത്തേങ്ങ ശർക്കര എന്നിവ ചേർത്ത് ഉരലിലിട്ടിടിക്കുക. എന്നിട്ട് കഴിക്കുക.

"https://ml.wikipedia.org/w/index.php?title=ചക്കക്കുരു_വറുത്തത്&oldid=2730776" എന്ന താളിൽനിന്ന് ശേഖരിച്ചത്