Jump to content

ചംഗു നാരായൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Changu Narayan (चाँगु नारायण)
Changu Narayan temple
അടിസ്ഥാന വിവരങ്ങൾ
സ്ഥലംChangunarayan VDC
മതവിഭാഗംഹിന്ദുയിസം
ജില്ലBhaktapur
രാജ്യംNepal
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംPagoda
സ്ഥാപകൻHaridatta Barma

ചംഗു അല്ലെങ്കിൽ ദോലഗിരി എന്നറിയപ്പെടുന്ന ഉയർന്നവിതാനങ്ങളിലെ മലകളിലാണ് ചംഗു നാരായൺ എന്ന പ്രാചീന ഹിന്ദുമതത്തിലെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ചംഗു ഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമങ്ങളാലും, ചംപക് എന്ന് പറയുന്ന മരങ്ങളടങ്ങുന്ന വനത്താലും ചംഗു നാരായൺ മൂടപ്പെട്ടിരിക്കുന്നു. നേപ്പാളിലെ ബഗത്പൂർ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ചംഗു നാരായണിലാണ് ഈ ക്ഷേത്രം കാണപ്പെടുന്നത്.ബഗത്പൂരിൽ നിന്ന് കുറച്ച് മൈലുകളും, നേപ്പാളിന്റെ കിഴക്കിൽ നിന്ന് എട്ട് മൈലുകൾ അകലെയുമാണ് ഈ മല സ്ഥിതിചെയ്യുന്നത്.മനഹര നദി ഈ മലയ്ക്ക് അരികിലൂടെ ഒഴുകുന്നു.ഈ ക്ഷേത്രം ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്നു. വിഷ്ണു ആണ് ഇവിടത്തെ പ്രതിഷ്ട. ഇതുതന്നെയാണ് നേപ്പാളിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രവും. 

ചംഗു നാരായൺ ക്ഷേത്രത്തിന്റെ ചരിത്രം

[തിരുത്തുക]

 പഗോഡ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം 5-ാ നൂറ്റാണ്ടിലേയും, 12-ാം നൂറ്റാണ്ടിലേയും നേപ്പാൾ കലയുടെ മാസ്റ്റർപീസായിരുന്നു.പുരാണം പറയുന്നത്, കലാപരമായും,സാമ്പത്തികമായും, സമ്പന്നരായ ,ലിച്ചാവി രാജാവ്, ഹരിദത്ത വർമ രാജാവ് എന്നിവരുടെ കാലഘട്ടമായിരുന്ന എ.ഡി 325 -ൽ തന്നെ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടു എന്നാണ്. നിലത്തായുള്ള സ്തംഭാകൃതിയിലുള്ള കല്ലിൽ എ.ഡി 496 മുതൽ എ.ഡി 524 വരെ ഭരിച്ച രാജാവായിരുന്ന ദേവ യുടെ സാഹസകൃത്യങ്ങളെകുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.നേപ്പാളിന്റെ ചരിത്രത്തെകുറിച്ചുള്ള ആദ്യത്തെ ശിലാലേഖപരമായ തെളിവുകൾ ലഭിച്ചത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു, അത് എ.ഡി 464ന് മുമ്പ് ലിച്ചാവി രാജാവിന്റെ ഭരണകാലത്തായിരുന്നു. ഇത് പറയുന്നത് എ.ഡി മൂന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധമായ സ്ഥാനം ചംഗു-വിന് ലഭിച്ചിട്ടുണ്ട് എന്നാണ്.ഇത് നേപ്പാളിലെ ഏറ്റവും അടുത്ത് നടന്ന് കാലഘട്ടത്തിലെ എഴുത്തുകളാണ്.1585 മുതൽ 1614വരെയുള്ള കാലഘട്ടത്തിൽ ഭരിച്ചിരുന്ന ശിവ സിംഹ മാള യുടെ ഭാര്യയായ ഗംഗ റാണിയുടെ കാലഘട്ടത്ത് ഈ ക്ഷേത്രം പുതുക്കിപണിയുകയുണ്ടായി. 822-ാം ആണ്ടിൽ നേപ്പാൾ സാമവാട്ടിന്റെ ഭാഗമായി ഈ ക്ഷേത്രം കത്തിക്കരിഞ്ഞതിന്റെ തെളിവുകൾ ഉണ്ട്.എ.ഡ‍ി1708-ലെ രാജാവായിരുന്ന ബാസ്ക്കര മാളയാണ് തിളങ്ങുന്ന ചെമ്പ് പ്ലെയിറ്റിൽ ഇത് കൊത്തിവച്ചത്.

ചംഗു നാരായണിന്റെ പുരാണം

[തിരുത്തുക]

പ്രാചീനകാലത്ത് ഒരു ഗ്വാള, എന്ന പശു മേക്കുന്നയാൾ, ഒരു ബ്രാഹ്മണനായ സുദർശനിൽ നിന്ന് ഒരു പശു വാങ്ങിച്ചിട്ടു വന്നു.ആ പശു ധാരാളം പാൽ കറന്നിരുന്നു.അയാൾ ചംഗുവിലേക്ക് പശുവിനെ മേയ്ക്കാനായി പോയി.ആ സമയത്ത് ചംഗു ചംപാക് മരങ്ങളാൽ മാത്രം നിറഞ്ഞിരുന്ന ഒരു കാടായിരുന്നു.മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് ആ മരക്കൂട്ടത്തിനിടയിലേക്ക് പോയി. വൈകുന്നേരത്ത് കറവുകാരൻ പശുവിനെ പാൽ കറന്നു. പക്ഷെ കുറച്ച് പാൽ മാത്രമേ അപ്പോൾ കിട്ടിയുള്ളു. അത് കുറേ ദിവസങ്ങൾ തുടർന്നു. ഇതിൽ ദുഃഖിച്ച കറവുകാരൻ ബ്രാഹ്മനെ വിളിച്ച് ഈ പശു പാൽ കറക്കുന്നില്ലെന്ന് പറഞ്ഞു.ആ ബ്രാഹ്മണൻ കുറേ നാളുകൾ നിരീക്ഷിച്ചതിന് ശേഷം ആ സത്യം കണ്ടെത്തി. അത് അവിശ്വസനീയമായിരുന്നു. ഓരോ പ്രാവിശ്യവും പശു ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് പോകുമ്പോൾ അവിടെ നിൽപ്പുണ്ടായിരുന്നു കുഞ്ഞു കറുത്ത കുട്ടി പശുവിന്റെ പാൽ മൊത്തം കുടിക്കുകയായിരുന്നു.അതിൽ ഭയന്ന കറവുകാരൻ ആ കുട്ടി ഏതോ ഒരു ദുഷ്ട ശക്തിയാണെന്ന് കരുതി അവിടത്തെ ചാംപക് മരമെല്ലാം വെട്ടിമുറിച്ചു, പെട്ടെന്നാണ് ആ മരങ്ങളിൽ നിന്നെല്ലാം മനുഷ്യ രക്തം ഒഴുകാൻ തുടങ്ങിയത്. അവർ അപ്പോൾ ചെയ്തത് വലിയ കുറ്റമാണെന്ന് മനസ്സിലാക്കുകയും വിഷ്ണു ദേവനോട് ക്ഷമ ചോദിക്കുകയും ചെയ്തു.പക്ഷെ വിഷ്ണു പറഞ്ഞു, ഇത് നിങ്ങളുടെ കുറ്റമല്ല, അറിയാതെ ഞാൻ ഈ കുട്ടിയുടെ അച്ഛനെ വധിക്കുയുണ്ടായി, അതിന് പ്രായശ്ചിത്തമായി അവന് മോഷ്ടിച്ച പശുക്കളിൽ നിന്ന് ഞാൻ പാൽ കൊടുക്കും.ഈ വാക്കുകൾ കേട്ടതുതൊട്ട് ബ്രാഹ്മണനും, കറവക്കാരനും അവിടെയൊരു വിഷ്ണു അമ്പലം കെട്ടുവാൻ തുടങ്ങി. അതാണ് ചംഗു നാരായൺ ക്ഷേത്രം.

"https://ml.wikipedia.org/w/index.php?title=ചംഗു_നാരായൺ&oldid=3270536" എന്ന താളിൽനിന്ന് ശേഖരിച്ചത്