ഘർവാപസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഘർ വാപ്പസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹിന്ദു മതത്തിൽ നിന്ന് മതം മാറി മറ്റ് മതങ്ങൾ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തുന്ന ചടങ്ങാണ് ഘർവാപസി (മലയാളം: വീട്ടിലേക്കുള്ള മടക്കം)[1]. സംഘപരിവാർ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ആർ.എസ്.എസ്. തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് ഇതിനു നേതൃത്വം നൽകുന്നത്[അവലംബം ആവശ്യമാണ്].

ഹിന്ദു ധർമ ജാഗരൺ സമാജ്, ബജ്റംഗ് ദൾ എന്നിവർ ചേർന്ന് 57 മുസ്ലീം കുടുംബങ്ങളെ അഗ്രയിൽ വെച്ച് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചുവെന്ന ആർ.എസ്.എസിന്റെ അവകാശവാദമാണ് രാജ്യത്ത് ഘർ വാപ്പസി ഒരു വിവാദമായി ഉയർത്തിയത്[അവലംബം ആവശ്യമാണ്]. അതിന് ചുവട് പിടിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ മതത്തിൽ നിന്നും മുസ്ലീം മതത്തിൽ നിന്നും നിരവധി പേരെ ഘർ വാപ്പസിയിലുടെ മതം മാറ്റി ഹിന്ദുമതത്തിൽ ചേർക്കുന്ന ചടങ്ങുകൾ നടത്തുകയുണ്ടായി. ഇത് മതമാറ്റമല്ല പകരം വീട്ടിലേക്കുള്ള തിരിച്ചുവരവ് എന്നാണ് ആർ.എസ്.എസ്. നിലപാട്. [1][അവലംബം ആവശ്യമാണ്]


ചടങ്ങുകൾ[തിരുത്തുക]

ഹിന്ദുമതാചാര്യന്മാരാണ് ഈ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുന്നത്. ഗണപതിഹോമം, ശുദ്ധിഹോമം, ഗായത്രിമന്ത്രജപം എന്നീ ചടങ്ങുകളോടെയാണ് ഇവർ ഹിന്ദുമതം സ്വീകരിക്കുന്നത്. ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്‌തവർക്ക് നിലവിളക്ക്, പുതുവസ്‌ത്രം, ഹൈന്ദവ ഗ്രന്‌ഥങ്ങൾ എന്നിവ വിതരണം ചെയ്യും. [2]

പാർലമെന്റിൽ[തിരുത്തുക]

ഘർ വാപ്പസി ദേശീയതലത്തിൽ വിവാദമായി മാറിയതിനനെത്തുടർന്ന് 2014 ൽ ഡിസംബറിൽ ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും ബഹളമയമായിരുന്നു. [3] ഘർ വാപ്പസി നിർബദ്ധിത മതപരിവർത്തനമാണെന്ന് ആരോപിച്ച് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ഉയർത്തിയ പ്രതിഷേധം പാർലമെന്റ് നടപടികളെ തടസ്സപ്പെടുത്തുകയുണ്ടായി. [4] അതേ സമയം ആഗ്രയിൽ നടന്ന മതപരിവർത്തനം നിർബദ്ധിതമായിരുന്നില്ല എന്ന നിലപാടാണ് ഭരണകക്ഷിയായ ബി.ജെ.പി.ക്കുള്ളത്.

ഇന്ത്യയിൽ[തിരുത്തുക]

2014 ഡിസംബറിൽ ഗുജറാത്തിലെ വാൽസദ് ജില്ലയിലെ അറനൈയിൽ 200ലധികം ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു കൊണ്ടുവന്നെന്ന് വി.എച്ച്.പി അവകാശപ്പെട്ടിരുന്നു. ആഗ്രയിലും, ഛത്തീസ്ഗഢിലും സമാനമായ രീതിയിൽ വി.എച്ച്.പി മതപരിവർത്തനം നടത്തിയിരുന്നു.[5][6]

കേരളത്തിൽ[തിരുത്തുക]

2014-ൽ ഡിസംബറിൽ കേരളത്തിലും വിശ്വ ഹിന്ദു പരിഷത്തിൻറെ നേതൃത്വത്തിൽ പുന:മതപരിവർത്തനം നടന്നു. [7] ആലപ്പുഴയിലെ ഹരിപ്പാട്ടും കൊല്ലത്തെ അഞ്ചലിലുമായി രണ്ടിടങ്ങലിലാണ് ഘർ വാപ്പസി ചടങ്ങ് നടന്നത്. [8] ആലപ്പുഴയിലെ കണിച്ചനല്ലൂരിൽ ചേരമാർ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട എട്ടു കുടുംബങ്ങളിലെ 32 പേരും കൊല്ലം ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻ കരയിൽ പതിനഞ്ച് വർഷം മുമ്പ് ക്രിസ്ത്യൻ മതം സ്വീകരിച്ച മൂന്ന് സ്ത്രീകളുമാണ് ഹിന്ദുമതത്തിൽ ചേർന്നത്. വിശ്വ ഹിന്ദു പരിഷത്തിന്റെ പോഷക സംഘടനയായ ഹിന്ദു ഹെൽപ്പ് ലൈനും കേരളത്തിൽ ഘർ വാപ്പസിയുമായി മുന്നോട്ട് പോകുന്നുണ്ട്. [9] 2014 ക്രിസ്തുമസ് ദിനത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് ഘർ വാപ്പസി നടത്തി [10] വഞ്ചിതരായി മതപരിവർത്തനം ചെയ്യപ്പെട്ടവരെ ബോധ്യപ്പെടുത്തി ഹിന്ദുമതത്തിലേക്ക് തിരികെക്കൊണ്ടുവരുകയാണ് ഘർ വാപ്പസിയുടെ ലക്ഷ്യമെന്നാണ് ഹിന്ദു ഐക്യ വേദിയുടെ നിലപാട്. [11]

വിവാദങ്ങൾ[തിരുത്തുക]

 • ഘർ വാപ്പസിയിൽ പങ്കെടുക്കുന്നവരിൽ പലരും വർഷങ്ങൾക്കു മുൻപേ ഹിന്ദുമതത്തിലേക്ക് മതം മാറിയവരാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. [12]

അവലംബം[തിരുത്തുക]

 1. 1.0 1.1 "What is happening is `ghar wapsi', not conversion: RSS' Vaidya". ഡെക്കാൻ ഹെറാൾഡ്. 22 December 2014. ശേഖരിച്ചത് 28 December 2014.
 2. http://news.keralakaumudi.com/news.php?nid=72e0a5123026810f4ee17b1d68d64aad
 3. http://www.mathrubhumi.com/story.php?id=509347
 4. http://www.deccanchronicle.com/141210/nation-current-affairs/article/mass-conversion-agra-uproar-parliament-opposition-parties
 5. http://www.doolnews.com/vhp-goes-ahead-with-its-ghar-wapsi-programme-re-converts-over-200-christians-to-hinduism-463.html
 6. http://www.thehindu.com/news/national/other-states/vhp-conducts-ghar-vapasi-in-valsad/article6713089.ece
 7. http://www.mathrubhumi.com/story.php?id=509347
 8. http://indianexpress.com/article/india/india-others/vhp-converts-33-christians-in-kerala
 9. http://www.marunadanmalayali.com/news/keralam/ghar-vappasi-at-keralam-10017
 10. http://www.chandrikadaily.com/contentspage.aspx?id=118761
 11. http://www.evartha.in/2014/12/22/32225478552.html
 12. http://www.indiavisiontv.com/2014/12/25/371277.html
"https://ml.wikipedia.org/w/index.php?title=ഘർവാപസി&oldid=3088365" എന്ന താളിൽനിന്ന് ശേഖരിച്ചത്