ഘാതകവധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഘാതകവധം
Ghathakavadam ഘാതകവധം 1877.pdf
നോവലിന്റെ ആദ്യ അദ്ധ്യായം
കർത്താവ്കോളിൻസ് മദാമ്മ
യഥാർത്ഥ പേര്ഘാതകവധം
പരിഭാഷറിച്ചാർഡ് കോളിൻസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1877
മാധ്യമംഅച്ചടി (പേപ്പർബാക്ക്)

മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877-ൽ[1] പുറത്തിറങ്ങിയ ഘാതകവധം. സി.എം.എസ്. മിഷണറി പ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ[1] ഇംഗ്ലീഷിൽ രചിച്ച നോവൽ അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന[2] റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയത്.[3] പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.[1][4]

സ്ലെയർ സ്ലൈൻ (ഇംഗ്ലീഷ്: Slayer Slain) എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലാണ് 1859-ൽ കോളിൻസ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്[5]. അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു[6] 1877-ൽ ഘാതകവധം എന്ന പേരിൽ മലയാളപരിഭാഷയും റിച്ചാർഡ് കോളിൻസ് പുറത്തിറക്കി. മലയാളത്തിലെ ആദ്യനോവലായും ഘാതകവധം പരിഗണിക്കപ്പെടാറുണ്ട്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ജെ. ദേവിക (2010). "5 - 'വരവില' എന്ന നുകം രൂപമെടുക്കുന്നു". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. p. 99. ISBN 81-86353-03-S Check |isbn= value: invalid character (help). ശേഖരിച്ചത് 2013 ഫെബ്രുവരി 9.
  2. 2.0 2.1 തോമസ് ജേക്കബ് - പല കൈവഴികൾ, ഒരേ പുഴ - ദ വീക്ക് 2013 ജനുവരി 18
  3. ജേണൽ ഓഫ് കേരള സ്റ്റഡീസ് (Journal of Kerala Studies), വാല്യം 9. കേരള സർവകലാശാല. 1982. p. 159.
  4. ജെ. ദേവിക (2010). "2 - പെണ്ണരശുനാടോ? കേരളമോ?". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. p. 99. ISBN 81-86353-03-S Check |isbn= value: invalid character (help). ശേഖരിച്ചത് 2013 ഫെബ്രുവരി 9.
  5. ഗൂഗിൾ ബുക്സ്, A History of Indian Literature, പേജ് 393
  6. വിജയൻ കോടഞ്ചേരി - ഓൾ ആൻഡ് ഈച്ച് - ആദ്യ മലയാളനോവൽ ‘പുല്ലേലിക്കുഞ്ചു‘

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഘാതകവധം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഘാതകവധം&oldid=3207855" എന്ന താളിൽനിന്ന് ശേഖരിച്ചത്